പച്ചക്കറി കൃഷി വീട്ടിൽ ചെയ്തുനോക്കാൻ നിങ്ങൾ പദ്ധതിയിടുകയാണോ? കരമനയിലെ നെടുംകാടുള്ള സംയോജിത കൃഷി വികസന കേന്ദ്രത്തിന് Integrated farming systems reseach station)(ഐഎഫ്‌എസ്ആർഎസ്) നിങ്ങളെ സഹായിക്കാൻ കഴിയും കോവിഡ് -19 വ്യാപനം മൂലമുണ്ടായ ലോക് ഡൗൺ സമയത്ത് പച്ചക്കറി കൃഷിയിൽ തൽപരരായ നഗരവാസികൾക്ക് സഹായകരമായി പച്ചക്കറി വിത്തുകൾ അടങ്ങിയ കിറ്റുകൾ കേരള കാർഷിക സർവ്വകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന ഐഎഫ്‌എസ്ആർഎസ് അവതരിപ്പിച്ചു.വർദ്ധിച്ചുവരുന്ന ആവശ്യകതയും ഗാർഹിക തലത്തിൽ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള കാർഷിക സർവകലാശാലയുടെ സംരംഭത്തിൻ്റെ ഭാഗമായാണ് ഐ.എഫ്.എസ്.ആർ.എസ് കിറ്റുകൾ പുറത്തിറക്കിയത് .The IFSRS, a station under the Kerala Agricultural University (KAU), has introduced vegetable cultivation kits which could prove useful for city residents who have developed a passion for vegetable farming during the COVID-19 pandemic.
125 രൂപ വിലയുള്ള വിലയുള്ള ഓരോ കിറ്റിലും പച്ചക്കറി വിത്തുകൾ, 250 മില്ലി ഗോ മൂത്രം, ചാണകം , സ്യൂഡോമോണസ് എന്നിവ അടങ്ങിയിരിക്കുന്നു. പൊതുജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ഇതിന് കിട്ടുന്നതെന്ന് ഐ.എഫ്.എസ്.ആർ.എസ് പ്രൊഫസറും മേധാവിയുമായ ജേക്കബ് ജോൺ പറഞ്ഞു. കിറ്റുകളിൽ തക്കാളി, അമരക്ക വെണ്ട, മുളക്, വഴുതന എന്നിവയുടെ വിത്തുകളാണുള്ളത്. 125 രൂപയുടെ കിറ്റും കൂടാതെ അഞ്ച് ഗ്രോ ബാഗുകളും 200 രൂപയ്ക്ക് ലഭ്യമാണ്. മണ്ണ്, ചാണകം, ചകിരിചോറ് എന്നിവയുടെ മിശ്രിതം നിറച്ചു ചെടികൾ നടുന്നതിന് പാകമായി തയാറാക്കിയ ഗ്രോബാഗുകളും 80 രൂപയ്ക്കു ഇവിടെ നിന്ന് ലഭ്യമാണ്. അടുത്തിടെ, ചാലയിലെ ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിലെ കുട്ടികൾ പോലീസ് കേഡറ്റ് (എസ്പിസി) യൂണിറ്റുമായി സഹകരിച്ച് ഐഎഫ്‌എസ്ആർഎസ്, സ്കൂൾ കാമ്പസിലെ തരിശുഭൂമിയുടെ ഒരു ഭാഗം വാഴ ചെയ്യുന്നതിനായുള്ള ഒരു സംരംഭം ആരംഭിച്ചു. ഗവേഷണ കേന്ദ്രം ഈ സംരംഭത്തിന് സാങ്കേതിക സഹായം നൽകുന്നു. ഈ വർഷത്തെ ‘ഓണത്തിനൊരു മുറം പച്ചക്കറി സംരംഭത്തിനായി സംസ്ഥാനത്തൊട്ടാകെ വീടുകളിൽ 70 ലക്ഷം വിത്ത് പാക്കറ്റുകൾ വിതരണം ചെയ്യാനുള്ള പദ്ധതി കൃഷി വകുപ്പ് പ്രഖ്യാപിച്ചു.