ആലപ്പുഴ: നവകേരള സദസ്സിന്റെ ഭാഗമായി ഹരിപ്പാട് മണ്ഡലത്തില്‍ നവകേരളവും കാര്‍ഷിക മേഖലയും വിഷയത്തില്‍ കാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു. ഹരിപ്പാട് ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന സെമിനാര്‍ മുന്‍ കൃഷി വകുപ്പ് മന്ത്രി മുല്ലക്കര രത്‌നാകരന്‍ ഉദ്ഘാടനം ചെയ്തു.
കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം സി. ശ്രീകുമാര്‍ ഉണ്ണിത്താന്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം എ. ശോഭ, കയര്‍ഫെഡ് ചെയര്‍മാന്‍ ടി. കെ. ദേവകുമാര്‍, സംസ്ഥാന കാര്‍ഷിക വികസന ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം അഡ്വ. ജി. ഹരിശങ്കര്‍, ഓണാട്ടുകര വികസന ഏജന്‍സി വൈസ് ചെയര്‍മാന്‍ എന്‍. രവീന്ദ്രന്‍, കര്‍ഷക തൊഴിലാളി യൂണിയന്‍ ജില്ല സെക്രട്ടറി എം. സത്യപാലന്‍, അഖിലേന്ത്യ കിസാന്‍സഭ മണ്ഡലം പ്രസിഡന്റ് ഇ.ബി. വേണുഗോപാല്‍, കെ. കാര്‍ത്തികേയന്‍, കെ. വിജയകുമാര്‍, പി. സുമാറാണി, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സുജ ഈപ്പന്‍, ഹരിപ്പാട് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ.എസ്. ഷൈജ തുടങ്ങിയവര്‍ പങ്കെടുത്തു.
Alappuzha: An agricultural seminar was organized on the subject of New Kerala and agriculture in Haripad constituency as part of the New Kerala meeting. Former Minister of Agriculture Mullakara Ratnakaran inaugurated the seminar held at Haripad Boys High School ground.
Kerala Fisheries University of Oceanography Syndicate Member C. Sreekumar Unnithan presided. District Panchayat Member A. Shobha, CAIRFED Chairman T. K. Devakumar, State Agricultural Development Bank Board Member Adv. G. Harishankar, Onattukara Development Agency Vice Chairman N. Ravindran, District Secretary of Farmers' Union M. Sathyapalan, All India Kisan Sabha Mandal President E.B. Venugopal, K. Karthikeyan, K. Vijayakumar, P. Sumarani, Principal Agriculture Officer Suja Eepan, Haripad Agriculture Assistant Director K.S. Shaija and others participated.