പയറുവർഗങ്ങൾ, പച്ചക്കറി എന്നിങ്ങനെ നെൽവയലിന്റെ അടിസ്ഥാന സ്വഭാവത്തിൽ മാറ്റം വരുത്താതെ കൃഷി ചെയ്യുന്നവർക്കും ഹസ്ര്യകാല വിള കൃഷികൾ ചെയ്യുന്നവർക്കും ആണ് റോയൽറ്റി നൽകുക. ജനസേവന കേന്ദ്രങ്ങളുടെ സഹായത്തോടുകൂടിയും, www.aims.kerala.gov.in എന്ന പോർട്ടൽ വഴിയും ഓൺലൈനായി റോയലിറ്റി ലഭ്യമാക്കുവാൻ അപേക്ഷിക്കാം. ഈ വർഷത്തെ കരം അടച്ച രസീത്, ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ഐഡൻറിറ്റി കാർഡ് തുടങ്ങിയ ഫോട്ടോ പതിപ്പിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയും, ബാങ്ക് അക്കൗണ്ട് നമ്പർ, ഐ എഫ് സി നമ്പർ വ്യക്തമാകുന്ന തരത്തിലുള്ള പാസ്ബുക്കിനും മുൻപേജോ അല്ലെങ്കിൽ റദ്ദാക്കിയ ചെക്ക് ലീഫോ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യാം. തുടർച്ചയായി മൂന്നുവർഷം തരിശായിക്കിടക്കുന്ന ഭൂമിക്ക് റോയൽറ്റി ലഭ്യമല്ല.
നെൽവയൽ ഉടമകൾ തങ്ങളുടെ ഭൂമി കർഷകർ/ ഏജൻസികൾ വഴി ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിൽ ഇവർക്കും പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകും. നെൽകൃഷിയിൽ വൻ കുതിച്ചുചാട്ടം ആണ് ഈ കാലയളവിൽ ഉണ്ടായത്. നെല്ലുൽപ്പാദനത്തിൽ മാത്രമല്ല നെല്ല് സംഭരണത്തിലും നാം മുന്നേറി.2019-2020 കാലയളവിൽ 7.1 മെട്രിക് ടൺ നെല്ലാണ് സംഭരിച്ചത്. കഴിഞ്ഞ അഞ്ചു വർഷക്കാലയളവിൽ 28 ശതമാനം വർധനവാണ് നമ്മൾ കൈവരിച്ചത്. അമ്പതിനായിരം ഏക്കർ തരിശുനിലങ്ങളിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ വീണ്ടും കൃഷി പുനരാരംഭിക്കുകയും ചെയ്തു. ഈയൊരു നൂതന സംരംഭത്തിലൂടെ സംസ്ഥാനത്തെ നെൽവയൽ ഉൽപാദനത്തിലും വിസ്തൃതിയിലും വമ്പൻ കുതിച്ചുചാട്ടമാണ് സർക്കാർ ലക്ഷ്യമിടുന്നത്.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:
ജൈവ മുക്തമായ പഴങ്ങളും പച്ചക്കറികളും 'കേരള ഫാം ഫ്രഷ്' എന്ന ബ്രാൻഡിൽ ഉപഭോക്താക്കളുടെ കൈകളിലേക്ക്..
'സുഭിക്ഷ കേരള'ത്തിൽ ട്രാവൻകൂർ ടൈറ്റാനിയത്തിന്റെ മത്സ്യകൃഷി വിളവെടുപ്പ്
റബ്ബർ ബോർഡ് പരിശീലന ക്ളാസ്സിൽ പങ്കെടുക്കാം
ഒരു കിലോയ്ക്ക് 75,000 രൂപ എന്ന റെക്കോർഡ് നേട്ടവുമായി മനോഹരി ഗോൾഡൻ തേയില
കേരളത്തിൽ എവിടെയും മിതമായ നിരക്കിൽ ഹൈടെക് രീതിയിൽ കോഴി, കാട കൂടുകൾ ചെയ്തു നൽകുന്നു
നെൽകൃഷിയുടെ സമഗ്രവികസനത്തിന് റൈസ് ടെക്നോളജി പാർക്ക്