Updated on: 4 May, 2023 5:08 PM IST
കേരള സഹകരണ സംഘം പുനരുദ്ധാരണ നിധി പദ്ധതിയ്ക്ക് തുടക്കം

കേരള സഹകരണ സംഘം പുനരുദ്ധാരണ നിധി പദ്ധതിയ്ക്ക് തിരുവനന്തപുരത്ത് തുടക്കം. സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ പദ്ധതി ഉദ്ഘാടനം ചെയ്തു. സഹകരണ മേഖലയിലെ നിക്ഷേപങ്ങൾ സമൂഹത്തിന് ഗുണകരമാകുന്ന വിധത്തിൽ വിനിയോഗിക്കുക, നിക്ഷേപം പ്രോത്സാഹിപ്പിക്കുക, ലാഭകരമായി പ്രവർത്തിക്കുന്ന സംഘങ്ങളെ പുതിയ പദ്ധതികൾ ഏറ്റെടുക്കാൻ സഹായിക്കുക, ദുർബലമായ സംഘങ്ങളുടെ പ്രവർത്തനം വിലയിരുത്തി പുനരുജ്ജീവിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ.

കൂടുതൽ വാർത്തകൾ: Insurance | അയൽക്കൂട്ടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ; 11.28 ലക്ഷം വനിതകൾ അംഗങ്ങൾ

ഫണ്ട് സമാഹരണം ഇങ്ങനെ..

സഹകരണ സംഘങ്ങളുടെ ലാഭവിഹിതത്തിൽ നിന്നും റിസർവ് ഫണ്ട്, അഗ്രികൾച്ചർ ക്രെഡിറ്റ് സ്റ്റെബിലൈസേഷൻ ഫണ്ട് എന്നിവയിലേക്ക് മാറ്റുന്ന തുകയിൽ നിന്നും നിശ്ചിത വ്യവസ്ഥകളോടെ വായ്പയായി സ്വീകരിക്കുന്ന തുക, സർക്കാർ നൽകുന്ന ധനസഹായം, മറ്റ് ഏജൻസികളിൽ നിന്നും സമാഹരിക്കുന്ന തുക എന്നിവയിൽ നിന്നാണ് കേരള സഹകരണ സംഘം പുനരുദ്ധാരണ നിധി പദ്ധതിയിലേക്കുള്ള ഫണ്ട് കണ്ടെത്തുന്നത്.

മന്ത്രിയുടെ വാക്കുകൾ..

നാടിന്റെ എല്ലാ സാമ്പത്തിക പ്രയാസങ്ങളിലും പ്രതിസന്ധികളിലും സഹായവുമായി ആദ്യമെത്തുന്നത് സഹകരണ മേഖലയാണ്. അതിനാൽ ഇതിന് ഒരു കോട്ടവും സംഭവിക്കരുത്. ഒറ്റപ്പെട്ട ചില അനഭിലഷണീയ പ്രവണതകൾ കൈകാര്യം ചെയ്യാൻ സമഗ്രമായ സഹകരണ നിയമഭേദഗതി കൊണ്ടുവരും. ഇതിനായി ഡിസംബറിൽ നിയമസഭയിൽ ബില്ല് അവതരിപ്പിച്ചു. സെലക്ട് കമ്മിറ്റിക്കു വിട്ട ബില്ലിന്മേൽ 14 ജില്ലകളിലും സിറ്റിങ് നടത്തി. നിയമജ്ഞരുമായി ചർച്ച ചെയ്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. ഇത് ഉടൻ നിയമമാകും. 

കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന് ശക്തമായി മുന്നോട്ടു പോകാൻ സഹായിക്കുന്ന സമഗ്ര നിയമ ഭേദഗതിയാണ് വരാൻ പോകുന്നത്. അതോടൊപ്പം ഏതെങ്കിലും സഹകരണ പ്രസ്ഥാനം പിന്നാക്കം പോകുന്ന സാഹചര്യമുണ്ടായാൽ അവയെ കൈപിടിച്ച് ഉയർത്താനുള്ള സാമ്പത്തിക സ്രോതസ് എന്ന നിലയിലാണ് സഹകരണ പുനരുദ്ധാരണ നിധി രൂപീകരിക്കുന്നതെന്നും മന്ത്രി അറിയിച്ചു. ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. 

English Summary: Kerala Cooperative Sangam Restoration Fund Project Launched in thiruvananthapuram
Published on: 04 May 2023, 05:01 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now