ഇന്ന് ഒക്ടോബർ 17ന് പ്രധാനമന്ത്രി നരേന്ദ്രമോഡി കർഷകരെ അഭിസംബോധന ചെയ്യുന്ന ഡൽഹിയിലെ ഐ എ ആർ ഐ മേള ഗ്രൗണ്ടിൽ അഗ്രി സ്റ്റാർട്ടർപ്പ് കോൺക്ലേവ് കിസാൻ സമ്മേളനത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള പതിനഞ്ചോളം കർഷകർ പങ്കെടുക്കുന്നു. മിടുക്കന്മാരായ ഇവർ തങ്ങളുടെ കാർഷിക മേഖലയിൽ മികവ് തെളിയിച്ച കർഷകരാണ് . ഓരോ ജില്ലകളിൽ നിന്നും ഓരോ കർഷകരെയാണ് ഈ സമ്മേളനത്തിനായി തെരഞ്ഞെടുത്തത്. ഓരോരുത്തരും അതാത് ജില്ലകളിൽ മറ്റു കർഷകരിൽ നിന്നും വ്യത്യസ്തമായി തങ്ങളുടെ കാർഷികമേഖലയിൽ അഭിമാനപൂർവ്വം എടുത്തുപറയാവുന്ന വ്യക്തിമുദ്ര പതിപ്പിച്ചർ.
കെവികെ മലപ്പുറത്തെ അസിസ്റ്റന്റ് പ്രൊഫസർ ആയ ഡോ. പ്രശാന്ത് കെയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ജില്ലയിൽ നിന്ന് പുത്തൻ പച്ചക്കറിയിനങ്ങൾ രൂപപ്പെടുത്തിയെടുത്ത സംയോജിത കർഷകനായ സിസിൽ ചന്ദ്രൻ ജെ സി , കൊല്ലത്ത് നിന്ന് ഉദയഭാനു കെ ,പത്തനംതിട്ടയിൽ നിന്ന് ജൈവകൃഷി ആചാര്യൻ കെ വി ദയാൽ സാറിന്റെ ശിഷ്യനും സവാള പോലുള്ള വടക്കേ ഇന്ത്യൻ പച്ചക്കറി ഇനങ്ങൾ വിളയിച്ചെടുത്ത ജൈവകർഷകനായ സികെ മണി, ആലപ്പുഴയിൽ നിന്ന് മഞ്ഞൾ കർഷകരുടെ കൂട്ടായ്മ നയിക്കുന്ന ഇ എസ് അനന്ദൻ, കോട്ടയത്തു നിന്ന് സംയോജിത കൃഷി ചെയ്യുന്ന ജോജി മാത്യൂസ് എന്നിവർ പങ്കെടുക്കുന്നു.
ഇടുക്കിയിൽ നിന്ന് കൂൺ കർഷകനായ മനോജ് കുമാർ എസ്, എറണാകുളത്തു നിന്ന് പച്ചക്കറി കർഷകനായ ഡാവി കെ സി, തൃശ്ശൂരിൽ നിന്ന് സ്വന്തമായി 15 ഏക്കർ കൃഷിഭൂമി കൃഷിയിലൂടെ നേടിയെടുത്ത രാജാ നാരായണൻ ടി വി, പാലക്കാട്ടു നിന്ന് മാമ്പഴ കർഷകനായ സുരേഷ് എസ്, മലപ്പുറത്തു നിന്ന് കുരുമുളകും കവുങ്ങും പോലെ വ്യത്യസ്ത ഇനങ്ങൾ സംരക്ഷിക്കുന്ന അലവിക്കുട്ടി കെ, കോഴിക്കോട് നിന്ന് ഇന്നോവേറ്റീവ് കർഷകനായ സ്റ്റാലിൻ എം, കുൻഹിരാമൻ വയനാട് നിന്ന് വിപിൻ മത്തായി, കണ്ണൂരിൽ നിന്ന് സംയോജിത കർഷകനായ മാത്യു വീ റ്റി, കാസർഗോഡ് നിന്ന് തേനീച്ച കർഷകനായ മുനീർ എം എം എന്നിവരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
ആദ്യമായിട്ടാണ് ഇത്രയും കർഷകരെ കേരളത്തിൽ നിന്ന് ഇത്രയും കർഷകരെ കേന്ദ്ര കർഷക മന്ത്രാലയം ഡൽഹിയിലേക്ക് വിളിച്ചു ആദരിക്കുന്നത്. കേരളത്തിലെ കർഷകർക്കും കാർഷിക സംരംഭകർക്കും അഭിമാനിക്കാവുന്ന ഒരു നിമിഷം ആണ് ഇന്ന്.