കേരളത്തിലെ വനപ്രദേശങ്ങളില്‍ തുടര്‍ച്ചയായി കാട്ടുതീ ഉണ്ടാകുന്നതിനെക്കുറിച്ച് കേരള വനഗവേഷണ കേന്ദ്രം വിശദമായ പഠനം നടത്തണമെന്ന് വനംവകു പ്പ് മന്ത്രി അഡ്വ. കെ. രാജു. പീച്ചി കേരള വനഗവേഷണ കേന്ദ്രത്തില്‍ വനിതാ ഗവേഷകര്‍ക്കായുള്ള ഹോസ്റ്റല്‍ സമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വേനല്‍കാലത്ത് നിരന്തരം ഉണ്ടാകുന്ന കാട്ടുതീയുടെ കാരണങ്ങളും
വേനല്‍കാലത്ത് നിരന്തരം ഉണ്ടാകുന്ന കാട്ടുതീയുടെ കാരണങ്ങളും
സ്വാഭാവവും വ്യാപ്തിയും മറ്റും സംബന്ധിച്ച് വിശoമായ പഠനം ആവശ്യമാണ്. മണിക്കൂറിന് 25 ലക്ഷം രൂപ
നിരക്കില്‍ ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്ത് ജലം ഉപയോഗിച്ച് കാട്ടുതീ അണക്കാൻ ശ്രമിച്ചങ്കിലും
കാര്യമായ ഫലം ഉണ്ടായില്ല. അതിനാല്‍ ഇക്കാര്യത്തെ സംബന്ധിച്ച ശാസ്ത്രീയ പഠനം അനിവാര്യമാവുകയാണ് എന്ന മന്ത്രി പറഞ്ഞു. പ്രളയകാലത്ത് പ്രകൃതി സംരക്ഷണത്തിന്റെ പാഠങ്ങള്‍ കേരള ജനത മനസിലാക്കി. അപ്രകാരം പ്രകൃതി സംരക്ഷണത്തില്‍ ജാഗ്രതപുലര്‍ത്താൻ നാം തയ്യാറാകേണ്ടതുണ്ട് വലിയ പരിസ്ഥിതി ദുര ന്തങ്ങളില്‍ നിന്നും ഭാവികേരളത്തെ സംരക്ഷിക്കാൻ ക്രിയാത്മകമായ ഇടപെടലുകളാണ് വേണ്ടത്.
പുതിയ തലമുറയ്ക്ക് പരിസ്ഥിതി അവബോധം കൂടിവരുന്നു എന്നത് ശുഭകരമായ കാര്യമാണ്. രക്ഷിതാക്കള്‍ മക്കളില്‍ പരിസ്ഥിതിബോധം പ്രോത്സാഹിപ്പിക്കണം. സുസ്ഥിരമായ വികസനത്തിലൂടെ മാത്രമാണ് ഒരു ജനതയ്ക്ക് മുന്നോട്ടു പോകാൻ കഴിയൂ. ഇതിനെ സഹായിക്കുന്ന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ കേരള വനഗവേഷണ കേന്ദ്രം നടത്തണം. ഇക്കാര്യത്തില്‍ വനംവകു പ്പ് ഒപ്പമുണ്ടാകുമെന്നും വനംവകു പ്പിന്റെ ഗവേഷണ പദ്ദതികൾ കേരള വനഗവേഷണ കേന്ദ്ര ത്തെ എല്‍ പ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

English Summary: kerala forest fire reasons to be studied
Published on: 09 March 2019, 01:34 IST