Updated on: 18 October, 2021 9:48 PM IST
Kerala Govt provides financial assistance of up to Rs 6 lakh for the purchase of land for housing

സംസ്ഥാനത്ത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവര്‍ക്കായി നിരവധി ധനസഹായ പദ്ധതികൾ സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ചിട്ടുണ്ട്.   വിധവകളുടെ മക്കളുടെ വിവാഹ ധനസഹായം, മിശ്രവിവാഹിതര്‍ക്കുള്ള ധനസഹായം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

ഭൂരഹിതരുടെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി സാമ്പത്തികമായി ബുദ്ധിമുട്ടുള്ളവര്‍ക്ക് വീട് വയ്ക്കാനുമുണ്ട് ധനസഹായം. ഇനി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവര്‍ക്ക് വീടു വയ്ക്കാൻ മാത്രമല്ല അതിനായി ഭൂമി വാങ്ങുന്നതിനും സര്‍ക്കാര്‍ ധനസഹായം ലഭിക്കും.  പട്ടിക ജാതി വികസന വകുപ്പാണ് ഈ സഹായം നൽകുന്നത്.

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് ഗ്രാമപ്രദേശത്ത് കുറഞ്ഞത് അഞ്ച് സെന്‍റ് ഭൂമി വാങ്ങാം. മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ പ്രദേശത്താണെങ്കിൽ കുറഞ്ഞത് മൂന്ന് സെന്‍റ് ഭൂമി വാങ്ങുന്നതിനും സഹായം ലഭിക്കും. ഗ്രാമ പ്രദേശത്ത് വീട് വയ്ക്കാൻ 3.75 ലക്ഷം രൂപ ലഭിക്കും. മുനിസിപ്പൽ മേഖലയിൽ 4.50 ലക്ഷം രൂപയും കോര്‍പ്പറേഷൻ പരിധിയിലാണെങ്കിൽ ആറ് ലക്ഷം രൂപയുമാണ് ഗ്രാന്‍റായി അനുവദിക്കുന്നത്. ഈ തുകയ്ക്ക് ലഭിക്കാവുന്ന പരമാവധി ഭൂമി വാങ്ങണം. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തയ്യാറാക്കുന്ന പട്ടികയില്‍ നിന്നാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്.

എങ്ങനെ അപേക്ഷ നൽകും?

ധനസഹായം ലഭിക്കുന്നതിന് ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, സ്വന്തമായി ഭൂമിയില്ലെന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, അവകാശമായി ലഭിക്കാവുന്ന ഭൂമി സംബന്ധിച്ച സാക്ഷ്യപത്രം, തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ നിന്ന് ഭൂമി വാങ്ങുന്നതിന് ധനസഹായം ലഭിച്ചിട്ടില്ലെന്ന സാക്ഷ്യപത്രം എന്നിവ സഹിതം അപേക്ഷ നൽകണം. ബ്ലോക്ക്, മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസര്‍ക്ക് ആണ് അപേക്ഷ നൽകേണ്ടത്. 50,000 രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് പദ്ധതിക്കായി അപേക്ഷ നൽകാം.

ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കാനും ധനസഹായം

പിന്നോക്ക വിഭാഗത്തിൽ പെട്ടവര്‍ക്ക് ഭവന നിര്‍മാണം പൂര്‍ത്തീകരിക്കാനും പ്രത്യേക ധനസഹായം ലഭിക്കും. സംസ്ഥാനത്തെ വിവിധ വകുപ്പുകളില്‍ നിന്ന് പട്ടികജാതി വിഭാഗക്കാര്‍ക്ക് അനുവദിച്ചുനല്‍കിയ ഭവനനിര്‍മ്മാണ ധനസഹായ തുക പൂര്‍ണ്ണമായും കൈപ്പറ്റിക്കഴിഞ്ഞിട്ടും വീടു പണി പൂര്‍ത്തീകരിക്കാൻ ആകാത്തവര്‍ക്ക് സഹായം ലഭ്യമാണ്. നിര്‍ദ്ദിഷ്ഠ രീതിയിലുളള മേല്‍ക്കൂര നിര്‍മ്മിക്കാത്തതുമൂലം അവസാന ഗഡു ധനസഹായം ലഭിക്കാത്തവര്‍ക്കും ഈ പദ്ധതി പ്രയോജനപ്പെടുത്താം.

സ്വന്തമായി വീട് നിര്‍മ്മാണം ആരംഭിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്ത പട്ടികജാതി കുടുംബങ്ങള്‍ക്ക് എസ്റ്റിമേറ്റിന്‍റെ അടിസ്ഥാനത്തില്‍ പരമാവധി ഒന്നര ലക്ഷം രൂപ വരെയാണ് അനുവദിക്കുന്നത്. അതേസമയം. ലൈഫ് മിഷന്‍ പദ്ധതി പ്രകാരം ധനസഹായം കൈപ്പറ്റിയവര്‍ക്ക് ഈ ധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതല്ല. 10വര്‍ഷത്തിനുളളില്‍ വീടു വയ്ക്കാനുള്ള ധനസഹായ തുക കൈപ്പറ്റിയവര്‍ക്കാണ് ഈ ധനസഹായത്തിന് അര്‍ഹതയുളളത്.

വാര്‍ഷിക കുടുംബ വരുമാനം ഒരു ലക്ഷം രൂപ വരെയുളളവര്‍ക്ക് പദ്ധതിപ്രകാരം ധനസഹായത്തിന് അര്‍ഹതയുണ്ട്. പണം ലഭിക്കുന്നതിന് നിശ്ചിത മാതൃകയിലുളള അപേക്ഷയോടൊപ്പം ജാതി, വരുമാനം, വസ്തുവിൻെറ ഉടമസ്ഥാവകാശം എന്നിവ തെളിയിക്കുന്ന രേഖ, അംഗീകൃത എസ്റ്റിമേറ്റ്, അവസാന ഗഡു കൈപ്പറ്റിയ തീയതി സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പില്‍ നിന്നുളള സാക്ഷ്യപത്രം തുടങ്ങിയ ആവശ്യമായ രേഖകൾ സഹിതം പട്ടികജാതി വികസന ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം.

English Summary: Kerala Govt provides financial assistance of up to Rs 6 lakh for the purchase of land for housing
Published on: 18 October 2021, 09:22 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now