കേരള ഹൈക്കോടതിയിലെ അസിസ്റ്റന്റ്മാരുടെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ആകെയുള്ള 14 ഒഴിവുകളിൽ 10 കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് II ഒഴിവുകളും, 3 ജനറൽ ഒഴിവുകളും 7 എൻസിഎ ഒഴിവുകളുമാണുള്ളത്. താൽപ്പര്യവും യോഗ്യതയുമുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (06/01/2023)
അവസാന തിയതി
ആദ്യ ഘട്ടം ജനുവരി 17നകവും രണ്ടാം ഘട്ടം ജനുവരി 25നകവും പൂർത്തിയാക്കണം.
വിദ്യാഭ്യാസ യോഗ്യത
ബിരുദം, കെജിടിഇ (ഹയർ) ടൈപ് റൈറ്റിങ് ഇംഗ്ലിഷ്, കെജിടിഇ (ഹയർ) ഷോർട്ട്‌ഹാൻഡ് (ഇംഗ്ലിഷ്) അല്ലെങ്കിൽ ഇതിന് തത്തുല്യമായ പരീക്ഷ പാസ്സായിരിക്കണം.
ബന്ധപ്പെട്ട വാർത്തകൾ: നാഷണൽ ഡിഫൻസ് അക്കാദമിയിലും നേവൽ അക്കാദമിയിലും 395ൽപ്പരം ഒഴിവുകൾ
പ്രായപരിധി
2.1.1986നും 1.1.2004നും ഇടയിൽ (രണ്ടു തീയതിയും ഉൾപ്പെടെ) ജനിച്ചവരാകണം. അർഹർക്ക് ഇളവുണ്ട്.
ശമ്പളം
37,400–79,000 ആണ് മാസശമ്പളം
ബന്ധപ്പെട്ട വാർത്തകൾ: 253 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് പി എസ് സി വിജ്ഞാപനമിറക്കി
അപേക്ഷ ഫീസ്
500 രൂപയാണ് ഫീസ്. ഓൺലൈനായും ഓഫ്‌ലൈനായും ഫീസടയ്ക്കാം. പട്ടികവിഭാഗക്കാരും തൊഴിൽരഹിതരായ ഭിന്നശേഷിക്കാരും ഫീസ് അടയ്‌ക്കേണ്ട.
തിരഞ്ഞെടുപ്പ്
ഡിക്റ്റേഷൻ ടെസ്റ്റ്, ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കിയായിരിക്കും തെരഞ്ഞെടുപ്പ്.