'കേരള ഹണി ബ്രാൻഡ്' എന്ന പേരിൽ ലോകത്ത് ഏറ്റവും ഗുണനിലവാരമുള്ള തേൻ കൃഷിവകുപ്പും ഹോർട്ടികോർപ്പും ചേർന്ന് വിപണിയിലിറക്കും. ഇതിൻറെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. വിദേശങ്ങളിൽ വൻ വിപണിയിലുള്ള റോ ഹണി ഉൾപ്പെടെ ഈ പദ്ധതി പ്രകാരം കയറ്റുമതി ചെയ്യും. ഇതിൻറെ ഭാഗമായി ഇന്ത്യയിലെ ഏറ്റവും വലിയ തേൻ ശുദ്ധീകരണശാല ഉൾപ്പെടെയുള്ള സംവിധാനങ്ങൾ മാവേലിക്കരയിൽ പൂർത്തിയാക്കി. ഇതിൻറെ ഭാഗമായി അന്താരാഷ്ട്ര നിലവാരമുള്ള ഫാക്ടറിയും ഒരുക്കിയിട്ടുണ്ട് ഇവിടെ. ക്ഷീരകർഷകരെ തേൻ കർഷകർ ആക്കുക എന്ന ലക്ഷ്യത്തോടെ 'തേനും പാലും'എന്ന പദ്ധതി നടപ്പാക്കുന്നത്.
തേനീച്ച വളർത്തൽ-തേനീച്ച കൂട് പരിപാലന പരിശീലനവും കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ ക്ഷീരകർഷകർക്ക് നൽകും. തേൻ സംഭരണം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് മിൽമ മേൽനോട്ടം വഹിക്കും. മിൽമയുടെ ബൂത്തുകൾ വഴി തേൻ എത്തും ജനങ്ങളിലേക്ക്. മാമ്പൂവിൽ നിന്നാണ് ഏറ്റവും ഗുണമുള്ള തേൻ കിട്ടുന്നതിനാൽ പരമാവധി തേൻ സംഭരിക്കാൻ ഈ കാലയളവ് പ്രയോജനപ്പെടുത്തും. ഇതിൻറെ വിപണനവും കയറ്റുമതിയും ലക്ഷ്യം വെച്ചുകൊണ്ടാണ് അന്താരാഷ്ട്ര നിലവാരമുള്ള തേൻ ബനാന പാർക്ക് തൃശ്ശൂരിലെ കണ്ണാറയിൽ തുറക്കുന്നത്.
കൃഷി സംബന്ധമായ എല്ലാ അറിവുകളും ലഭിക്കും ഒരൊറ്റ ഫോൺകോളിൽ
ബിരിയാണിയിലെ രുചിക്കൂട്ടിന് പിന്നിലെ രംഭ
സുഗന്ധവ്യഞ്ജന കയറ്റുമതിയിൽ വൻവർധന