Updated on: 13 October, 2022 5:54 PM IST

1. പത്ത് വർഷത്തിലധികം പഴക്കമുള്ള Aadhaar card ഉടൻ പുതുക്കാൻ നിർദേശം. Myaadhaar portal വഴിയും ആധാർ കേന്ദ്രങ്ങൾ വഴിയും പുതുക്കാൻ സാധിക്കുമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. ആധാർ ലഭിച്ച് പത്ത് വർഷത്തിന് ശേഷവും വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാത്തവർക്കാണ് നിർദേശം. പേര്, ജനനതീയതി, മേൽവിലാസം തുടങ്ങിയ വിവരങ്ങളാണ് അപ്ഡേറ്റ് ചെയ്യേണ്ടത്. ആധാർ നമ്പറോ എന്റോൾമെന്റ് സ്ലിപ്പോ ഇല്ലാത്ത ആളുകൾക്ക് സർക്കാർ ആനുകൂല്യങ്ങളും subsidyയും ലഭിക്കില്ലെന്ന് UIDAI നേരത്തെ അറിയിച്ചിരുന്നു. തിരുവനന്തപുരം, പാലക്കാട്, എറണാകുളം ജില്ലകളിൽ പുതുക്കൽ ആരംഭിച്ചു. അതേസമയം പുതുക്കൽ നിർബന്ധമാണോയെന്ന് അറിയിച്ചിട്ടില്ല.

ബന്ധപ്പെട്ട വാർത്തകൾ: PM KUSUM Yojana: സോളാർ പാനലിലൂടെ കർഷകർക്ക് അധികവരുമാനം..കൃഷി വാർത്തകളിലേയ്ക്ക്

2. ഐഐടിയുടെ സഹകരണത്തോടെ സമഗ്രമാറ്റത്തിനൊരുങ്ങി കേരള ഖാദി ബോർഡ്. മദ്രാസ് ഐഐടിയുടെ സഹായത്തോടെ ഖാദി മേഖലയിലെ യന്ത്രവൽക്കരണം, വസ്‌ത്രനിർമാണം, വിതരണം, വിപണനം തുടങ്ങിയവ ഉടൻ മാറും. മാറ്റം അനിവാര്യമായ മേഖലകൾ വിലയിരുത്തി മാസ്റ്റർ പ്ലാൻ തയ്യാറാക്കിയ ശേഷം പ്രവർത്തനങ്ങൾ ആരംഭിക്കും. ഇതിനകം ഐഐടിയിലെ സാങ്കേതിക പ്രവർത്തകർ തിരുവനന്തപുരം, കാസർകോട്‌, കൊച്ചി, കണ്ണൂർ, പയ്യന്നൂർ തുടങ്ങിയ ഖാദി കേന്ദ്രങ്ങൾ സന്ദർശിച്ചു. കൂടുതൽ ഷോറൂമുകൾ തുറക്കാനും ഓൺലൈൻ വിൽപനയ്ക്ക് മൊബൈൽ ആപ്പ്‌ തുടങ്ങാനും പദ്ധതിയുണ്ട്‌.

3. പുത്തൻ സാധ്യതകള്‍ ഉള്‍ക്കൊണ്ട് കുടുംബശ്രീ മുന്നോട്ട് പോകണമെന്ന് മന്ത്രി എം.ബി രാജേഷ്. കൊച്ചി കോര്‍പറേഷന്റെ ഷീ ലോഡ്ജ് @ കൊച്ചിയുടെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു. കുടുംബശ്രീയുടെ പ്രാധാന ലക്ഷ്യം സംരംഭകത്വമാണ്. കുടുംബശ്രീയെ ആധുനികവത്കരിക്കുകയും നവീകരിക്കുകയും ചെയ്യുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും കൊച്ചി മെട്രോ സ്റ്റേഷനുകളില്‍ കുടുംബശ്രീയുടെ പത്തോളം ഔട്‌ലെറ്റുകള്‍ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. നഗരത്തിലെത്തുന്ന വനിതകള്‍ക്ക് കുറഞ്ഞ ചെലവില്‍ സുരക്ഷിത താമസം ഉറപ്പാക്കുകയാണ് ഷീ ലോഡ്ജിന്റെ ലക്ഷ്യം.

4. ആലപ്പുഴ പാണാവള്ളി പഞ്ചായത്തിലെ പൊതുജലാശയങ്ങളില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ജലാശയങ്ങളിലെ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുക, ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളുടെ വരുമാനം കൂട്ടുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ. ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന വേമ്പനാട് പ്രോജക്റ്റിന്റെ ഭാഗമായി നാല് ലക്ഷം കാര ചെമ്മീന്‍ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. അശാസ്ത്രീയമായ മത്സ്യബന്ധന രീതികള്‍, ആവാസവ്യവസ്ഥയുടെ നശീകരണം, മലിനീകരണം എന്നിവ മൂലം ജലാശയങ്ങളിലെ മത്സ്യസമ്പത്തിന്റെ അളവ് ക്രമാതീതമായി കുറയുന്ന സാഹചര്യത്തിലാണ് പദ്ധതി ആരംഭിച്ചത്.

5. പത്തനംതിട്ട മാ​ത്തൂ​രിലെ പാ​ട​ങ്ങ​ളി​ൽ മു​ഞ്ഞ​ബാ​ധ വ്യാപകം. കാ​വ്, കൊ​ഴി​ഞ്ഞ​ൽ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ ഒ​മ്പ​ത്​ ഏ​ക്ക​റോ​ളം നെ​ൽ​കൃ​ഷി മു​ഞ്ഞ​ബാധമൂലം​ പൂ​ർ​ണ​മാ​യും ന​ശി​ച്ചു. പാടങ്ങളിൽ പ്രതിരോധ മരുന്നുകൾ പ്രയോഗിച്ചിട്ടും രോഗം വേഗത്തിൽ പടരുകയാണ്. മുഞ്ഞരോഗം ബാധിച്ചാൽ വയ്കോൽ പോലും ഉപയോഗിക്കാൻ സാധിക്കില്ലെന്ന് കർഷകർ പറയുന്നു.

6. നാടൻ കാർഷിക ഉൽപന്നങ്ങൾ ലഭ്യമാക്കാൻ തൃശൂരിൽ ആദ്യത്തെ ഹോർട്ടികോർപ്പ് സ്റ്റാൾ ആരംഭിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിലെയും കർഷകരിൽ നിന്ന് ഉയർന്ന വില നൽകി സംഭരിക്കുന്ന പഴങ്ങളും പച്ചക്കറികളും സ്റ്റാളിൽ നിന്ന് ന്യായവിലയ്ക്ക് സാധാരണക്കാർക്ക് ലഭിക്കും. സ്റ്റാളിന്റെ ഉദ്ഘാടനം പി. ബാലചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. കാർഷിക വിഭവങ്ങൾക്ക് പുറമെ ഹോർട്ടികോർപ്പിന്റെ അംഗീകാരമുള്ള തേൻ, മറയൂർ ശർക്കര, കുട്ടനാട് മട്ടഅരി, വെച്ചൂർ മട്ടഅരി, കൊടുമൺ അരി, കാർഷിക സർവ്വകലാശാലയുടെ അംഗീകാരമുള്ള കൈപ്പാട് ജൈവ അരി, അവൽ, പുട്ടുപൊടി, പത്തിരി പൊടി എന്നീ ഇനങ്ങളും ഇവിടെ ലഭ്യമാണ്. മാർക്കറ്റ് വിലയേക്കാൾ 30% കൂടുതൽ കർഷകർക്ക് നൽകിയാണ് വിഭവങ്ങൾ ശേഖരിക്കുന്നത്.

7. ബാലുശേരി ബ്ലോക്ക് പഞ്ചായത്തിൽ പരമ്പരാഗത നെൽകൃഷി പദ്ധതിയുടെ നടീൽ ഉത്സവം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കെ.എം സച്ചിൻദേവ് എം.എൽ.എ നിർവഹിച്ചു. നെന്മേനി ചിറ്റുണ്ട രീതിയിൽ ത്രിവേണി പാടശേഖരത്തിലാണ് നടീൽ ഉത്സവം നടന്നത്. ജഗന്നാഥ്, തുളസി ബോഗ്, രാംലി, ആസാം ബ്ലാക്ക്, കാക്കിശാല, കറുവാച്ചി, ക്ലീറോ, രക്തശാലി തുടങ്ങി 12 നെല്ലിനങ്ങൾ ആറ് ഏക്കറിലാണ് കൃഷി ചെയ്യുന്നത്. സംസ്ഥാനത്തെ മികച്ച കർഷക ഗവേഷകനായ അജി തോമസ് അമ്പലവയൽ പ്രായോഗിക പരിശീലനം നടത്തി.

8. കടലാസ് രഹിത ഒ.പി പ്രവർത്തനത്തിലൂടെ ശ്രദ്ധനേടി വയനാട് പുല്‍പ്പള്ളിയിലെ മൃഗാശുപത്രി. ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിന് കീഴിലെ ആദ്യത്തെ ഇ-ഡിജിറ്റല്‍ സേവനം ഒരുക്കിയ മൃഗാശുപത്രിയാണിത്. ഒ.പി സംവിധാനം കൂടാതെ വൈദ്യപരിശോധന, മരുന്നു വിതരണം എന്നീ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലാണ് ഇവിടെ നടപ്പിലാക്കുന്നത്. മൃഗങ്ങള്‍ക്ക് ചികിത്സയും അനുബന്ധ സേവനങ്ങളും സമയബന്ധിതമായി നല്‍കുന്നതിന് വേണ്ടി 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നൂതന പദ്ധതി ആവിഷ്‌കരിച്ചത്. മൃഗാശുപത്രിയിലെ ജീവനക്കാര്‍ക്ക് അനായാസം കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് സോഫ്റ്റ് വെയറും രൂപകൽപന ചെയ്തിട്ടുണ്ട്.

9. തിരുവനന്തപുരം കിഴുവിലം കൃഷിഭവനിൽ നിന്നും വിവിധയിനം ഫലവൃക്ഷതൈകൾ വിതരണം ചെയ്യുന്നു. റംബുട്ടാൻ ഗ്രാഫ്റ്റ്, മാവ് ഗ്രാഫ്റ്റ്, പ്ലാവ് ഗ്രാഫ്റ്റ്, സപ്പോട്ട ഗ്രാഫ്റ്റ്, കുടംപുളി ഗ്രാഫ്റ്റ്, റംബുട്ടാൻ തൈ, കറിവേപ്പില തൈ, മുള്ളാത്തയുടെ തൈ എന്നിവയാണ് വിതരണം ചെയ്യുന്നത്. 130 രൂപ അടച്ചാൽ തൈകൾ അടങ്ങിയ കിറ്റ് ലഭിക്കും.

10. Smart Protein Summit 2022ന് ഡൽഹിയിൽ തുടക്കം. The Good Food Institute Indiaയുടെ നേതൃത്വത്തിലാണ് സമ്മിറ്റ് നടക്കുന്നത്. ഭക്ഷ്യോൽപ്പന്നങ്ങളുടെ നവീകരണം, വിപണനം എന്നിവയിലൂടെ തകർന്ന ഭക്ഷണ സമ്പ്രദായം തിരിച്ചുപിടിക്കാൻ ശ്രമിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. നെഹ്രു പാലസ് എറോസ് ഹോട്ടലിൽ നടക്കുന്ന പരിപാടി നാളെ സമാപിക്കും. പരിപാടിയിൽ കൃഷിജാഗരണും പങ്കാളിയായി.

11. കേരളത്തിൽ തുലാവർഷം നേരത്തെ എത്തില്ലെന്ന് സൂചന. ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നത് മൂലം ഒറ്റപ്പെട്ട മഴ ലഭിച്ചേക്കാം. ഇടിമിന്നൽ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.

English Summary: Kerala Khadi Board ready for comprehensive change with the support of Madras IIT More Agriculture malayalam News
Published on: 13 October 2022, 03:12 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now