ഈ വർഷം ജൂൺ നാലിന് കേരളത്തിൽ മഴ എത്തുമെന്ന് മെയ് പകുതിയോടെ കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. എന്നാൽ, കാലാവസ്ഥ വകുപ്പ് അടുത്തിടെ പുറത്തിറക്കിയ ഓദ്യോഗിക പ്രസ്താവനയിൽ കേരളത്തിൽ മൺസൂൺ ആരംഭിക്കാൻ വൈകുമെന്ന് അറിയിച്ചു. തെക്കൻ അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റിന്റെ വർദ്ധനവോടെ സാഹചര്യങ്ങൾ അനുകൂലമായി മാറുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
അതോടൊപ്പം പടിഞ്ഞാറൻ കാറ്റിന്റെ ശക്തി ക്രമേണ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് എന്നും, ജൂൺ 4 ന്, പടിഞ്ഞാറൻ കാറ്റിന്റെ ശക്തി ശരാശരി സമുദ്രനിരപ്പിൽ നിന്ന് 2.1 കിലോമീറ്റർ വരെ എത്തിയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കൂട്ടിച്ചേർത്തു. IMDയുടെ രേഖകൾ പ്രകാരം, തെക്കുപടിഞ്ഞാറൻ മൺസൂൺ സാധാരണയായി ജൂൺ 1ന് സംസ്ഥാനത്ത് ആരംഭിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, ഇത് ഏഴ് ദിവസത്തെ വ്യതിയാനത്തെ സൂചിപ്പിക്കുന്നു.
തെക്കുകിഴക്കൻ അറബിക്കടലിൽ മേഘാവൃതം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഐഎംഡി അറിയിച്ചു. അടുത്ത മൂന്ന്-നാല് ദിവസത്തിനുള്ളിൽ കേരളത്തിന് അനുകൂലമായ സാഹചര്യം കൂടുതൽ വികസിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഓദ്യോഗിക വൃത്തങ്ങൾ കൂട്ടിച്ചേർത്തു. അതേസമയം, മൺസൂൺ കാലതാമസം ഖാരിഫ് വിളകൾ വിതയ്ക്കുന്നതിലും, ഈ വർഷത്തെ മൊത്തം മഴയിലും ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് വിദഗ്ദ്ധർ പറഞ്ഞു. കഴിഞ്ഞ വർഷം മെയ് 29 ന് സംസ്ഥാനത്ത് മഴ ലഭിച്ചിരുന്നു.
അറബിക്കടലിൽ വികസിക്കുന്ന എൽ നിനോ സാഹചര്യങ്ങൾക്കിടയിലും, തെക്കുപടിഞ്ഞാറൻ മൺസൂൺ സീസണിൽ ഇന്ത്യയിൽ സാധാരണ മഴ ലഭിക്കുമെന്ന് ഈ വർഷം ആദ്യം ഐഎംഡി പറഞ്ഞിരുന്നു. മൂന്ന് ലാ നിന വർഷങ്ങൾക്ക് ശേഷമാണ് ഈ വർഷത്തെ എൽ നിനോ അവസ്ഥ വരുന്നത്. ലാ നിന - എൽ നിനോയുടെ വിപരീതമാണ്, സാധാരണയായി ഇതിന് ശേഷം നല്ല മൺസൂൺ മഴ ലഭിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ഡൽഹി തണുത്തു: സീസണിലെ ശരാശരി താപനിലയേക്കാൾ നാല് പോയിന്റ് കുറവിൽ തലസ്ഥാന നഗരം
Source: Indian Meteorological Department
Pic Courtesy: Skymet Weather, The weather Channel