കേരള പബ്ലിക് സർവീസ് കമ്മീഷൻ വിജ്ഞാപനപ്രകാരം (കാറ്റഗറി നമ്പർ: 517/2022) മോട്ടോർ വാഹന വകുപ്പിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ (AMVI) തസ്തികയിലെ നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് പിഎസ്സി വെബ്സൈറ്റ് www.keralapsc.gov.in വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് ഇവിടെ ലഭ്യമാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (01/01/2023)
അവസാന തീയതി
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 18/01/2023 ആണ്.
വിദ്യാഭ്യാസ യോഗ്യത
SSLC യോ തത്തുല്യ പരീക്ഷയോ പാസ്സായിരിക്കണം. ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് / മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ (3 വർഷ കോഴ്സ്) അല്ലെങ്കിൽ സർക്കാർ അംഗീകരിച്ച തത്തുല്യ യോഗ്യത.
ബന്ധപ്പെട്ട വാർത്തകൾ: കേരളാ പോലീസിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു
ശാരീരിക യോഗ്യതകൾ
ഉയരം – 165 സെ.മീ, 152 സെ.മീ (സ്ത്രീകൾ). നെഞ്ചളവ് -81 -86 സെ.മീ.
മോട്ടോർ സൈക്കിൾ, ഹെവി ഗുഡ്സ്, ഹെവി പാസഞ്ചർ മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ഡ്രൈവിംഗ് ലൈസൻസ്.
പ്രായപരിധി
വയസ്സ് 21 – 36 നും ഇടയിലായിരിക്കണം. 02.01.1986 നും 01.01.2001 നും ഇടയിൽ ജനിച്ചവർ (രണ്ട് തീയതികളും ഉൾപ്പെടുന്നു).
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (30/12/2022)
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 18/01/2023 യോഗ്യരായ ഉദ്യോഗാർത്ഥികൾ പി എസ് സി വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾ പി എസ് സി വെബ്സൈറ്റിൽ ലഭ്യമാണ്.