1. News

ഇന്നത്തെ ജോലി ഒഴിവുകൾ (01/01/2023)

കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രൊജക്ട് ഫെല്ലോ തസ്തികയിൽ താൽക്കാലിക ഒഴിവ്. കെമിസ്ട്രി/വുഡ് സയൻസ്/ഫോറസ്റ്റ് പ്രൊഡക്ടീവ് യൂട്ടിലൈസേഷൻ ഇവയിൽ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദാനന്തര ബരുദം ആണ് യോഗ്യത. മരം/ മുള പരിചരണത്തിലുള്ള പ്രവർത്തി പരിചയം ഉള്ളവർക്കും അപേക്ഷിക്കാം.

Meera Sandeep
Today's Job Vacancies (01/01/2023)
Today's Job Vacancies (01/01/2023)

കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ താത്ക്കാലിക ഒഴിവ്

കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രൊജക്ട് ഫെല്ലോ തസ്തികയിൽ താൽക്കാലിക ഒഴിവ്. കെമിസ്ട്രി/വുഡ് സയൻസ്/ഫോറസ്റ്റ് പ്രൊഡക്ടീവ്  യൂട്ടിലൈസേഷൻ ഇവയിൽ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദാനന്തര ബരുദം ആണ് യോഗ്യത. മരം/ മുള പരിചരണത്തിലുള്ള പ്രവർത്തി പരിചയം ഉള്ളവർക്കും അപേക്ഷിക്കാം. ഒരു വർഷമാണ് കാലാവധി. പ്രതിമാസം 22000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. 2022 ജനുവരി 1 ന് 36 വയസ്സ് കവിയരുത്. പട്ടികജാതി പട്ടിക വർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക്  മൂന്ന് വർഷവും നിയമാനുസൃത വയസ്സിളവ് ലഭിക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾ  ജനുവരി 13 ന് രാവിലെ 10ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (30/12/2022)

സി ആര്‍ സി കോര്‍ഡിനേറ്റര്‍മാരുടെ താല്‍കാലിക ഒഴിവ്

കണ്ണൂര്‍ നോര്‍ത്ത് ബി ആര്‍ സിയില്‍ താല്‍കാലികമായി ഒഴിവുള്ള സി ആര്‍ സി കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ടി ടി സി / ഡി എഡ് / ബി എഡ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വയസ് സംബന്ധിച്ച് പി എസ് സിയുടെ മാനദണ്ഡങ്ങള്‍ ബാധകം. അവസരം കണ്ണൂര്‍ നോര്‍ത്ത് ഉപജില്ലാ പരിധിയിലെ സ്ഥിരതാമസക്കാര്‍ക്ക് മാത്രം. അപേക്ഷ ജനുവരി നാലിന് വൈകിട്ട് അഞ്ചിനകം kannurnorth1@gmail.com എന്ന ഇ മെയിലിലൂടെയോ നേരിട്ടോ എത്തിക്കണം. ഫോണ്‍: 9446958884.

ക്യാമ്പ് ഫോളോവര്‍മാരെ നിയമിക്കുന്നു

പൊലീസ് വകുപ്പിന് കീഴിലെ അരീക്കോട് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ക്യാമ്പില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ക്യാമ്പ് ഫോളോവര്‍മാരെ നിയമിക്കുന്നു. നിലവിലുള്ള ഒഴിവിലേക്കും ഭാവിയില്‍ ഉണ്ടാകാവുന്ന പ്രതീക്ഷിത ഒഴിവുകളിലേക്കുമായി 59 ദിവസത്തേക്ക് മാത്രമാണ് നിയമനം. ക്യാമ്പിലെ ഡെപ്യൂട്ടി കമാന്‍ഡന്റ് (അഡ്മിന്‍) ഓഫീസില്‍ വെച്ച് ജനുവരി 3 ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ചയും പ്രായോഗിക പരീക്ഷയും നടക്കും. കൂടുതല്‍ വിവരങ്ങള്‍ 0483 296 0251 എന്ന നമ്പറില്‍ ലഭിക്കും.

ബന്ധപ്പെട്ട വാർത്തകൾ: കേരളാ പോലീസിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു

അസിസ്റ്റന്റ് പ്രൊഫസർ നിയമനം

തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിൽ  പ്രസുതിതന്ത്ര, കായചികിത്സ വിഭാഗങ്ങളിലേക്കായി രണ്ട് വീതം അസിസ്റ്റന്റ് പ്രൊഫസർ  തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.

ആയുർവേദത്തിൽ പ്രസുതിതന്ത്ര, കായചികിത്സ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം, എ ക്ലാസ്സ്‌ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ, പ്രവർത്തി പരിചയം എന്നിവയാണ് യോഗ്യത.

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി ആറിന് രാവിലെ 11ന് തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ ബയോഡേറ്റ, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ  സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ:0484-2777374, 2781293

വാക്ക് - ഇൻ- ഇൻ്റർവ്യൂ

തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഡയാലിസിസ് ടെക്നീഷ്യനെ നിയമിക്കുന്നു. സർക്കാർ അംഗീകൃത സ്ഥാപനത്തിൽ പഠിച്ചവരായിരിക്കണം. പ്രവർത്തി പരിചയം അഭികാമ്യം. നിശ്ചിത യോഗ്യതയുള്ളവർ ജനുവരി നാലിന് രാവിലെ 10.30ന് തിരിച്ചറിയൽ കാർഡ്, യോഗ്യതകൾ, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി വാക്ക് - ഇൻ- ഇൻ്റർവ്യൂവിന് സൂപ്രണ്ടിൻ്റെ ചേംബറിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484-2783495, 2777315, 2777415. ഇ-മെയിൽ thghtpra@gmail.com.

ബന്ധപ്പെട്ട വാർത്തകൾ: SIDBIയിലെ അസി. മാനേജറുടെ 100 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ക്ലർക്ക് ഒഴിവ്

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് ആയുർവേദ ആന്റ് റിസർച്ച് എന്ന സ്ഥാപനത്തിലേക്ക് നിലവിൽ ഒഴിവുള്ള ഒരു ക്ലർക്ക് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം. പ്രവർത്തി പരിചയം അഭികാമ്യം. യോഗ്യരായ ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം ജനുവരി 6ന് രാവിലെ 11 മണിക്ക് സ്ഥാപനത്തിൽ നടക്കുന്ന കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487-2994110

ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവ്

നെട്ടൂരിൽ പ്രവർത്തിക്കുന്ന മരട് ഗവ. ഐ.ടി.ഐയിൽ ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്റ് ടെലികമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ് ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവർത്തി പരിചയം, ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് നേടിയതിനു ശേഷം മൂന്നു വർഷത്തെ പ്രവർത്തിപരിചയം അല്ലെങ്കിൽ എൻ. എ.സിയും മൂന്നുവർഷത്തെ പ്രവർത്തിപരിചയം എന്നിവയാണ് അടിസ്ഥാന യോഗ്യത.

എസ്.സി വിഭാഗങ്ങൾക്ക് മുൻഗണന ലഭിക്കും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ 2023 ഡിസംബർ നാലിന് രാവിലെ 10:30 ന് നെട്ടൂർ ഗവ.ഐ.ടി.ഐയിൽ നടക്കുന്ന അഭിമുഖത്തിന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകേണ്ടതാണ്.

ഫോൺ :0484 2700142

ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം

ജില്ലാ ആശുപത്രിയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും ബിരുദം, ഗവ. അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള പിജിഡിസിഎ/ ഡിസിഎ, മലയാളം ടൈപ്പ്റൈറ്റിങ്ങിലുള്ള അറിവ് എന്നിവയാണ് യോഗ്യത. പ്രവൃത്തി പരിചയം അഭികാമ്യം. താൽപര്യമുള്ളവർ ജനുവരി അഞ്ചിന് രാവിലെ 10നകം ജില്ലാ ആശുപത്രി സൂപ്രണ്ട് മുമ്പാകെ വാക് ഇന്റർവ്യൂവിന് ഹാജരാകണം.

ക്ലാർക്ക് നിയമനം: വാക് ഇൻ ഇന്റർവ്യൂ നാലിന്

ആറളം സൈറ്റ് മാനേജരുടെ സ്പെഷ്യൽ ഓഫീസിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ക്ലാർക്കിനെ നിയമിക്കുന്നു. ആറളം പഞ്ചായത്ത് പരിധിയിലെ തദ്ദേശവാസികളായ പട്ടികവർഗ യുവതീ യുവാക്കൾക്ക് മാത്രം അപേക്ഷിക്കാം. വാക് ഇൻ ഇന്റർവ്യൂ ജനുവരി നാലിന് രാവിലെ 11  മുതൽ ഒരു മണി വരെ കണ്ണൂർ ഐ ടി ഡി പി ഓഫീസിൽ നടത്തും. യോഗ്യത: പ്ലസ്ടു, കമ്പ്യൂട്ടർ പരിജ്ഞാനം. ഉയർന്ന യോഗ്യതയുള്ളവർക്ക് മുൻഗണന. പ്രായം 18നും 35നും ഇടയിൽ. താൽപര്യമുള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും, തിരിച്ചറിയൽ രേഖ, ജാതി സർട്ടിഫിക്കറ്റ്, എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡ് എന്നിവ സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0497 2700357, 9496070393.

അധ്യാപക ഒഴിവ്: അഭിമുഖം

ആലപ്പുഴ: കിടങ്ങറ ഹയര്‍ സെക്കഡറി സ്‌കൂളിലെ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ പൊളിറ്റിക്കല്‍ സയന്‍സ് ജൂനിയര്‍ അധ്യാപക തസ്തികയിലേക്ക് താത്കാലികമായി നിയമനം നടത്തുന്നു. താത്പര്യമുള്ളവർ അഭിമുഖത്തിനായി ജനുവരി അഞ്ചിന് രാവിലെ 11ന് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ എത്തണം. 0477 2753232, 9497849283

അക്രഡിറ്റഡ് എഞ്ചിനീയര്‍, ഓവര്‍സിയര്‍ നിയമനം

 വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തില്‍ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രഡിറ്റഡ് എഞ്ചിനീയറെ കരാര്‍ അടിസ്ഥാനത്തിലും അക്രഡിറ്റഡ് ഓവര്‍സിയറെ ദിവസവേതന അടിസ്ഥാനത്തിലും നിയമിക്കുന്നു. കൂടിക്കാഴ്ച ജനുവരി 6 ന് രാവിലെ 11 ന് വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കേറ്റുകളുടെ ഒറിജിനലുകളുമായി നേരിട്ട് ഹജരാകണം. ഫോണ്‍: 04936 299481.

English Summary: Today's Job Vacancies (01/01/2023)

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds