സംസ്ഥാന ക്ഷീരക൪ഷക സംഗമം കനകക്കുന്നിൽ ആരംഭിച്ചു. ആദ്യമായാണ് തിരുവനന്തപുരത്ത് ക്ഷീരസംഗമം നടത്തുന്നത്.കേരള ഡയറി എക്സ്പോയുടെ ഉദ്ഘാടനം മന്ത്രി ഇ.പി.ജയരാജ൯ നി൪വഹിച്ചു ഒരു വർഷത്തിനകം ക്ഷീരോത്പാദന മേഖലയിൽ കേരളം സ്വയംപര്യാപ്‌ത കൈവരിച്ചു സമ്പൂർണ്ണ പാൽ ഉത്പാദക സംസ്ഥാനമായി മാറുമെന്ന് മന്ത്രി പറഞ്ഞു .കേരളത്തിൽ ഏതാണ്ട് ഒരു ദിവസം 80 ലക്ഷം ലിറ്റർ പാൽ ഉത്പാദിപ്പിക്കുന്നുണ്ട് . എന്നാൽ കേരളത്തിൻ്റെ ആവശ്യം ഇതിലും എത്രയോ കൂടുതൽ ആണെന്നും അദ്ദേഹം പറഞ്ഞു.വരും വർഷം ഏഴുലക്ഷം ലിറ്റർ കൂടി ഉൽപാദിപ്പിച്ചു സ്വയം പര്യാപ്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു..ക്ഷീരോല്പാദനം ഗ്രാമീണ മേഖലയിൽ ഒരു തൊഴിലാണെനന്നും, കുടുംബ സംരക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു .ലോകത്തു തന്നെ ഇന്ന് ക്ഷീരോത്പാദന മേഖലയ്ക്ക് പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. .ഇപ്പോൾ കേരളത്തിൽ അന്യസംസ്ഥാനങ്ങളിൽ നിന്നു പാൽ വരുന്നു.കേരളം പാൽ ഉല്പാദനത്തിൽ ഒരു സ്വയം പര്യാപ്ത സംസ്ഥാനമായി മാറണമെന്നും അദ്ദേഹം പറഞ്ഞു അതാണ് ഈ സർക്കാരിൻ്റെ എന്നും അദ്ദേഹം പറഞ്ഞു.കേരളം 90 ലക്ഷം ലിറ്റർ പാൽ ഉത്പാദിപ്പിക്കാനുള്ള ലക്ഷ്യം കൈവരിക്കുന്നതിനോടൊപ്പം ഇ മേഖലയിൽ ഒട്ടേറെ വ്യവസായ സംരംഭങ്ങൾ ആരംഭിക്കും . പാലും പാൽ ഉൽപന്നങ്ങളുമായി ബന്ധപ്പെട്ട സാദ്ധ്യതകൾ പഠിച്ചു ക്ഷീരകർഷകർ വ്യവസായികളായ മാറണമെന്നും അദ്ദേഹം പറഞ്ഞു.ക്ഷീര കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു .പാലും പാലുത്പന്നങ്ങളുമായി ബന്ധപ്പെട്ട സാധ്യതകൾ പഠിച്ച് ക്ഷീരകർഷകർ വ്യവസായികളായി മാറണം -മന്ത്രി പറഞ്ഞു.
കുറഞ്ഞ കാലം കൊണ്ടു ഇന്ത്യയിൽ ഏറ്റവും കൂടുതൽ പാൽ ഉല്പാദിപ്പിക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി കെ. രാജു പറഞ്ഞു.സംസ്ഥാനത്തു പാൽ ഉത്പാദനം വർധിപ്പിക്കാനായതായും മന്ത്രി പറഞ്ഞു.ക്ഷീരമേഖലയെ തകർക്കുന്ന ആർ.സി.ഇ.പി. കരാറിൽനിന്ന് കേന്ദ്രസർക്കാർ പൂർണമായും പിന്മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.വി.കെ.പ്രശാന്ത് എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, ക്ഷീരവികസന വകുപ്പ് ഡയറക്ടർ എസ്.ശ്രീകുമാർ, ജോയന്റ് ഡയറക്ടർ മിനി രവീന്ദ്രൻ,ഡയറി എക്സ്‌പോ കമ്മിറ്റി ചെയർമാൻ ജോസ് ഫ്രാങ്ക്ളിൻ, പാലക്കാട് ഡെപ്യൂട്ടി ഡയറക്ടർ ജെ.എസ്.ജയസുധീഷ് തുടങ്ങിയവർ സംസാരിച്ചു
ക്ഷീരമേഖലയുടെ സാങ്കേതികത്വങ്ങളെ പരിചയപ്പെടുത്തുന്ന കേരള ഡയറി എക്സ്പോയുടെ മൂന്നാം പതിപ്പ് ക്ഷീരസംഗമത്തിൻ്റെ പ്രധാന ആക൪ഷണമാണ്. ക്ഷീരമേഖലയെ പരിചയപ്പെടുത്തുന്ന പ്രദർശനങ്ങളും സെമിനാറുകളും സംഗമത്തിൻ്റെ ഭാഗമായി നടക്കും.ക്ഷീരവ്യവസായ മേഖലയുടെ സാധ്യതകളും മേളയിൽ അറിയാം. 150-ഓളം സ്റ്റാളുകൾ എക്സ്പോയുടെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്.