Updated on: 6 July, 2023 11:43 PM IST
ജൽ ജീവൻ മിഷൻ നടപ്പാക്കുന്നതിൽ ദേശീയ ശരാശരിക്കൊപ്പമെത്താൻ കേരളം കഠിനമായി പരിശ്രമിക്കണമെന്ന് കേന്ദ്ര സഹമന്ത്രി

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പ്രധാനപ്പെട്ട പദ്ധതികളിലൊന്നായ ജൽ ജീവൻ മിഷനിലൂടെ   2024-ഓടെ എല്ലാ വീടുകളിലും ടാപ്പ് വാട്ടർ കണക്ഷൻ നൽകാനാണ്  ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ, ജലശക്തി സഹമന്ത്രി ശ്രീ പ്രഹ്ലാദ് സിംഗ് പട്ടേൽ പറഞ്ഞു.

രണ്ട് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ ശ്രീ പ്രഹ്ലാദ് സിംഗ് പട്ടേൽ, ഇന്ന് കൊച്ചിയിൽ മാധ്യമപ്രവർത്തകരുമായി സംവദിക്കവേ,  ഏകദേശം 20 ദിവസം മുമ്പ് 12 കോടിയിലധികം കുടുംബങ്ങളിൽ കൂടി ടാപ്പ് വാട്ടർ കണക്ഷനുകൾ എത്തിയെന്നും ഇപ്പോൾ ദൗത്യത്തിന്റെ ദേശീയ ശരാശരി 63 ശതമാനത്തിന് മുകളിലാണെന്നും അറിയിച്ചു.

നിർഭാഗ്യവശാൽ, വിദ്യാഭ്യാസത്തിനും വിഭവങ്ങൾക്കും പേരുകേട്ട കേരളം പോലുള്ള ഒരു സംസ്ഥാനത്ത് പദ്ധതി നടപ്പാക്കുന്നത്  50% പോലും എത്തിയിട്ടില്ല എന്ന് അറിയിച്ച  ശ്രീ പ്രഹ്ലാദ് സിംഗ് പട്ടേൽ, ഈ സംരംഭം സാധാരണക്കാർക്ക് വേണ്ടിയുള്ളതിനാൽ ദേശീയ ശരാശരിക്കൊപ്പമെത്താൻ  കൂടുതൽ കഠിനമായി പരിശ്രമിക്കണമെന്ന് കേരള സർക്കാരിനോട് അഭ്യർത്ഥിച്ചു.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഒരു കുടുംബത്തിന് പൈപ്പ് വാട്ടർ കണക്ഷൻ നൽകുന്നതിന് ചെലവ് കൂടുതലാണെന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാരാണ് മികച്ച ഏജൻസിയായതിനാൽ കേന്ദ്ര സർക്കാർ പിന്തുണയ്ക്കാൻ തയ്യാറാണ്. പദ്ധതികളുടെ ഗുണഫലങ്ങൾ ലഭിക്കുന്നതിൽ  നിന്നും  ഒരു കുടുംബമോ ജില്ലയോ സംസ്ഥാനമോ പിന്നോട്ട്  പോകരുത് എന്നതാണ് കേന്ദ്ര സർക്കാരിന്റെ മുദ്രാവാക്യമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി കേന്ദ്രമന്ത്രി നാളെ പാലക്കാട്ട് നടക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കും. പാലക്കാട് തിരുമിറ്റക്കോട് ഗ്രാമവാസികളുമായി  ആശയവിനിയം നടത്തുകയും  ജൽ ജീവൻ മിഷൻ, സ്വച്ച് ഭാരത് മിഷൻ എന്നിവയുടെ പുരോഗതി പരിശോധിക്കുകയും ചെയ്യും.

English Summary: Kerala should strive hard to catch up with national average implementing Jal Jeevan Mission
Published on: 06 July 2023, 11:35 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now