Updated on: 26 September, 2022 1:31 PM IST

1. 2021ലെ ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകൾ വിതരണം ചെയ്തു. സംസ്ഥാന സർക്കാരിന്റെ പരമോന്നത ബഹുമതിയായ ജെ.സി ഡാനിയേൽ പുരസ്കാരം സംവിധായകൻ കെ.പി കുമാരനും ടെലിവിഷൻ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരം മുതിർന്ന മാധ്യമ പ്രവർത്തകൻ ശശികുമാറും സ്വന്തമാക്കി. മികച്ച നടിയ്ക്കുള്ള പുരസ്കാരം രേവതി നേടിയപ്പോൾ ജോജു ജോർജും ബിജു മേനോനും മികച്ച നടന്മാർക്കുള്ള പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. പതിവ് കാഴ്ചകൾക്ക് വിപരീതമായി പുതിയ പ്രമേയവും ദൃശ്യ സാധ്യതകളും കാണികൾക്ക് മുന്നിലെത്തിക്കാൻ കഴിഞ്ഞ 50 വർഷത്തെ ചലച്ചിത്ര അവാർഡുകൾ പ്രചോദനമാണെന്ന് ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: സ്വകാര്യ വ്യവസായ പാർക്കുകൾക്ക് ഔപചാരിക തുടക്കം..കൂടുതൽ കൃഷിവാർത്തകൾ

2. മായം കലർന്ന മുളകുപൊടി വിൽപന തടയാൻ റെഡ് ചില്ലീസ് പദ്ധതി വരുന്നു. പ്രാദേശികമായി മുളക് കൃഷി ചെയ്ത് പൊടി ഉൽപാദിപ്പിച്ച് വിപണിയിലെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കെകെ ശൈലജ എംഎൽഎ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. കൂത്തുപറമ്പിലെ 7 കൃഷിഭവനുകൾ ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. കൂത്തുപറമ്പ് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസാണ് പദ്ധതിയ്ക്ക് നേതൃത്വം നൽകുന്നത്. ആദ്യഘട്ടത്തിൽ 50 ഏക്കറോളം മുളക് കൃഷി ചെയ്യും. ഇതിനായി 100 കർഷകരെ തെരഞ്ഞെടുത്തിട്ടുണ്ട്. കാശ്മീരി, സെറ, കീർത്തി തുടങ്ങി കാലാവസ്ഥക്ക് അനുയോജ്യമായ ഹൈബ്രിഡ് തൈകളാണ് കൃഷി ചെയ്യുന്നത്.

3. പത്തനംതിട്ട കോയിപ്രം ബ്ലോക്കിൽ ക്ഷീരസംഗമം സംഘടിപ്പിച്ചു. സംഗമത്തില്‍ 1200 ക്ഷീര കര്‍ഷകര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ജിജി മാത്യു പരിപാടി ഉദ്ഘാടനം ചെയ്തു. സാംസ്കാരിക ജാഥയും കാര്‍ഷിക കര്‍മ്മ സേനയുടെ പ്രദർശന മേളയും സംഗമത്തിന്റെ ഭാഗമായി നടന്നു.

4. ലൈഫ് സയൻസ് പാർക്കായ തോന്നയ്ക്കലിലെ 'ബയോ 360'ൽ വൈറോളജി ലബോറട്ടറി കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തിയായി. സംസ്ഥാനത്തെ ആദ്യ സംയോജിത ലൈഫ് സയൻസ് പാർക്കാണിത്. മങ്കി പോക്സ് ഉൾപ്പെടെ എൺപതോളം വൈറൽ രോഗങ്ങൾ തിരിച്ചറിയാൻ സാധിക്കുന്ന മോളിക്യുലാർ ഡയഗ്നോസ്റ്റിക് സൗകര്യങ്ങൾ ലാബുകളിൽ ഉണ്ടാകും. പാർക്കിന്റെ ഒന്നാം ഘട്ടമായാണ് 80,000 ചതുരശ്ര അടിയിൽ കെട്ടിട സമുച്ചയം KSIDC സജ്ജമാക്കിയത്. കെട്ടിടം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്‌ഡ് വൈറോളജിക്ക് ഉടൻ കൈമാറും.

5. കൈത്തറി തൊഴിലാളികൾക്ക് സാമ്പത്തിക സഹായത്തിനായി അപേക്ഷിക്കാം. കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുളള അംഗങ്ങൾക്ക് 2022-23 വർഷത്തെ സാമ്പത്തിക താങ്ങൽ പദ്ധതി ആനുകൂല്യത്തിന് അപേക്ഷ നൽകാം. 2022-23 വർഷത്തിൽ കുറഞ്ഞത് 100 ദിവസം ജോലി ചെയ്തവർക്കും മിനിമം കൂലി ലഭിക്കാത്തതുമായ അംഗങ്ങൾക്കും ആനുകൂല്യത്തിന് അർഹതയുണ്ട്. രജിസ്റ്റർ ചെയ്ത സ്വയം തൊഴിലാളികൾക്കും സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്തു വരുന്ന തൊഴിലാളികൾക്കും ആനുകൂല്യം ലഭിക്കും. സൗജന്യ അപേക്ഷാ ഫോമും വിശദാംശങ്ങളും കേരളാ കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ കണ്ണൂരിലുളള ഹെഡ് ഓഫീസിൽ നിന്നും കോഴിക്കോട്, ഏറണാകുളം, തിരുവനന്തപുരം എന്നീ ജില്ലാ ഓഫീസുകളിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ 2022 ഒക്‌ടോബർ 15നകം അതാത് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർക്ക്‌ സമർപ്പിക്കണം.

6. പത്തനാപുരം ബ്ലോക്ക് ക്ഷീരകർഷക സംഗമം ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ക്ഷീരവികസന വകുപ്പിന്റെയും പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ക്ഷീരോത്പാദക സഹകരണസംഘങ്ങൾ, ആത്മ, കേരളഫീഡ്സ്, മിൽമ, ഗ്രാമപഞ്ചായത്തുകൾ, സഹകരണ ബാങ്കുകൾ എന്നിവയുടെ ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു.

7. പിന്നാമ്പുറ മത്സ്യവിത്ത് ഉൽപാദനം പദ്ധതി വഴി കരിമീന്‍/വരാല്‍ മത്സ്യങ്ങളുടെ, വിത്തുല്‍പാദന യൂണിറ്റ് ആരംഭിക്കാൻ താല്‍പര്യമുള്ളവർക്ക് അപേക്ഷ നൽകാം. കരിമീന്‍ വിത്തുല്‍പാദന യൂണിറ്റിന് 37.5 സെന്റ് കുളമുള്ളവര്‍ക്കും വരാല്‍ വിത്തുല്‍പാദന യൂണിറ്റിന് 25 സെന്റ് കുളമുള്ളവര്‍ക്കും അപേക്ഷിക്കാം. തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, കരമടച്ച രസീതിന്റെ പകര്‍പ്പ്, അപേക്ഷ എന്നിവ സെപ്റ്റംബര്‍ 30ന് ജില്ലാ ഫിഷറീസ് ഓഫീസ്, പൈനാവ് പി.ഒ, ഇടുക്കി പിന്‍-685603 എന്ന വിലാസത്തിലോ, adidkfisheries@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ സമര്‍പ്പിക്കണം. ഇടുക്കി ഓഫീസ് ഫോണ്‍: 0486 2233226, നെടുങ്കണ്ടം: 0486 8234505.

8. പെരളശ്ശേരി പഞ്ചായത്തിൽ ഹരിത സംഗമം സംഘടിപ്പിച്ചു. ‘എന്റെ പെരളശ്ശേരി ശുചിത്വ സുന്ദരം’ മാലിന്യമുക്ത ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടി നടന്നത്. നവകേരളം കർമ്മ പദ്ധതി കോർഡിനേറ്റർ ഡോ. ടി.എൻ സീമ സംഗമം ഉദ്ഘാടനം ചെയ്തു. കേരളം പുരോഗമന സ്വഭാവമുള്ള സമൂഹമാണെന്നും, വലിച്ചെറിയൽ മുക്ത ക്യാമ്പയിനുകൾ അതിന്റെ ഉദാഹരണമാണെന്നും ടി.എൻ സീമ പറഞ്ഞു. പഞ്ചായത്തിലെ മുഴുവൻ അംഗങ്ങളെയും സ്ഥാപനങ്ങളെയും പങ്കാളികളാക്കി ശാസ്ത്രീയ മാലിന്യ പരിപാലനത്തിലൂടെ സമ്പൂർണ ശുചിത്വം നേടുകയാണ് പദ്ധതിയുടെ ലക്ഷ്യം.

9. 50 വിഭവങ്ങളോടെ 5,000 പേ​ർ​ക്ക് ഓ​ണ​സ​ദ്യ​യൊ​രു​ക്കി ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം. പാ​ച​ക വി​ദ​ഗ്ധ​ൻ പ​ഴ​യി​ടം മോ​ഹ​ന​ൻ ന​മ്പൂ​തി​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഓ​ണ​സ​ദ്യ ഒ​രു​ക്കി​യ​ത്. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പി​യൂ​ഷ് ശ്രീ​വാ​സ്ത​വ ചടങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ-​ബ​ഹ്റൈ​ൻ ന​യ​ത​ന്ത്ര ബ​ന്ധം 50 വ​ർ​ഷം പി​ന്നി​ട്ട​തിന്റെ, ആഘോഷങ്ങളുടെ ഭാഗമായാണ്, ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം, വിഭവ സമൃദ്ധമായ സദ്യയൊരുക്കിയത്. ബ​ഹ്‌​റൈ​നി​ലെ രാ​ഷ്ട്രീ​യ-സാം​സ്കാ​രി​ക നേ​താ​ക്ക​ൾ, വ്യവസായികൾ തു​ട​ങ്ങി​യ​വ​ർ ആഘോഷത്തിൽ പങ്കുചേർന്നു. വെറും ഭക്ഷണം ഒരുക്കുക എന്നതിലുപരി മലയാളികളുടെ ഒത്തൊരുമയും സംസ്കാരവും വളർത്തുന്നതിന് ഇത്തരം പൊതുസദ്യകൾ സഹായിക്കുമെന്ന് ബി.​കെ.​എ​സ് പ്ര​സി​ഡ​ന്റ് പി.​വി രാ​ധാ​കൃ​ഷ്ണ​പി​ള്ള പറഞ്ഞു.

10. തെക്കുപടിഞ്ഞാറൻ കാലവർഷം അവസാനിക്കുന്നു. വരും ദിവസങ്ങളിൽ തെളിഞ്ഞ കാലാവസ്ഥ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. നിലവിൽ ഒഡിഷ തീരത്ത് ന്യുനമർദ്ദം നിലനിൽക്കുന്നുണ്ടെങ്കിലും കേരളത്തെ ബാധിക്കാൻ സാധ്യതയില്ല. എന്നാൽ ഒക്ടോബറിൽ വടക്കൻ കേരളത്തിൽ മഴയുണ്ടാകാൻ സാധ്യതയുണ്ട്.

English Summary: Kerala State Film Awards 2022 were distributed
Published on: 26 September 2022, 09:42 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now