രാജ്യത്തെ പാൽ ഉൽപാദന സംവിധാനങ്ങളെക്കുറിച്ച് കർണാളിലെ നാഷണൽ ഡയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (എൻ.ഡി.ആർ.ഐ), അടുത്തിടെ നടത്തിയ പഠനത്തിൽ കേരളത്തിന് ഒന്നാം സ്ഥാനം. പാൽ ഉൽപാദിപ്പിക്കുന്ന 20 സംസ്ഥാനങ്ങളിൽ നിന്നാണ് കേരളം ഒന്നാമതായത്. ഇന്ത്യൻ ജേണൽ ഓഫ് അനിമൽ സയൻസസിന്റെ നവംബർ പതിപ്പിൽ പ്രസിദ്ധീകരിച്ച ‘പാൽ ഉൽപാദന സംവിധാനങ്ങളുടെ വിലയിരുത്തലിനുള്ള സാധ്യതയുള്ള സൂചകങ്ങളുടെ വികസനവും പരിശോധനയും’ എന്ന പഠനം പാൽ ഉൽപാദനത്തിന്റെ ആറ് പ്രധാന സൂചകങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ റാങ്ക് ചെയ്തു. മൃഗങ്ങളുടെ പ്രജനനം, വിഭവ ലഭ്യത, നയങ്ങളും നിയന്ത്രണങ്ങളും എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിൽ കേരളം ഒന്നാമതെത്തി. വെറ്റിനറി ഇൻഫ്രാസ്ട്രക്ചറിൽ സംസ്ഥാനം രണ്ടാം സ്ഥാനത്തെത്തി; പാൽ ഉൽപാദ നത്തിൽ ഏഴാമതും മൂല്യവർദ്ധനയിലും വിപണനത്തിലും എട്ടാമതും. പഞ്ചാബ്, ഗോവ, ഹരിയാന, ഗുജറാത്ത്, രാജസ്ഥാൻ എന്നിവയ്‌ക്കൊപ്പം കേരളത്തിനും ക്രീയാത്മകമായ പാൽ ഉൽപാദന സമ്പ്രദായമുണ്ടെന്ന് കണക്കാക്കപ്പെടുന്നു.
പാൽ ഉൽപാദനത്തിൽ ഒന്നാം സ്ഥാനമുണ്ടായിരുന്ന പഞ്ചാബ് രണ്ടാം സ്ഥാനത്തെത്തി. ഇന്ത്യയിലെ മൊത്തത്തിലുള്ള പാൽ ഉൽപാദന സമ്പ്രദായ സൂചികയിൽ കേരളം ഒന്നാം സ്ഥാനത്താണ്, ശാസ്ത്രീയ സമ്പ്രദായങ്ങളെക്കുറിച്ച് ക്ഷീരകർഷകർക്ക് കൂടുതൽ അറിവും അവബോധവും നേടാൻ പ്രേരിപ്പിക്കുകയും പുതിയ സാങ്കേതികവിദ്യ സ്വീകരിക്കാൻ കൂടുതൽ സാധ്യത നൽകുകയും ചെയ്യുന്നു. സർക്കാർ നയങ്ങൾ ക്ഷീര വികസനത്തിന് തികച്ചും അനുകൂലമാണ്. തദ്ദേശീയ കന്നുകാലി അനുപാതത്തിൽ സംസ്ഥാനം ഏറ്റവുമധികം മുന്നിട്ടു നിൽക്കുന്നുവന്നു ”പഠനം പറയുന്നു. പഠനത്തിനായി തിരഞ്ഞെടുത്ത 20 സംസ്ഥാനങ്ങൾ രാജ്യത്തെ മൊത്തം പാൽ ഉൽപാദനത്തിന്റെ 98% സംഭാവന ചെയ്യുന്നു. പഠന ഫലത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി (അനിമൽ ഹസ്ബൻഡറി, ഡയറി) രാജേഷ് കുമാർ സിംഗ് സംതൃപ്തി പ്രകടിപ്പിച്ചു. ഇത് കേരളത്തിലെ പാൽ സാഹചര്യത്തെക്കുറിച്ച് ശരിയായ ചിത്രം നൽകുന്നുവെന്ന് വ്യക്തമാക്കി. “രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ, പ്രത്യേകിച്ച് മൃഗങ്ങളുടെ പ്രജനനം, നയങ്ങൾ, ഈ മേഖലയിലെ വിഭവങ്ങളുടെ ലഭ്യത തുടങ്ങിയ കാര്യങ്ങളിൽ കേരളം ഒരു മാതൃകയാണെന്ന് പഠനം വ്യക്തമാക്കുന്നു.