Updated on: 3 October, 2024 3:31 PM IST
കാർഷിക വാർത്തകൾ

1. ദ്വിതീയ കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജം പകരാൻ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേരളഗ്രോ സ്റ്റോറുകളുടെയും ചെറുധാന്യ കൃഷിയും അവയുടെ മൂല്യവർധിത ഉൽപന്നങ്ങളുടെ പ്രോത്സാഹനവും ലക്ഷ്യം വച്ച് നടപ്പിലാക്കുന്ന മില്ലറ്റ് കഫേകളുടെയും സംസ്ഥാനതല ഉദ്ഘാടനം കൃഷി മന്ത്രി പി പ്രസാദ് നിർവഹിച്ചു. തിരുവനന്തപുരം ഉള്ളൂർ ജംഗ്ഷന് സമീപം ഗാർഡൻ റോസ് കൃഷിക്കൂട്ടം ആരംഭിച്ച കേന്ദ്രങ്ങളിൽ ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്കാണ് ചടങ്ങ് സംഘടിപ്പിച്ചത്. സംസ്ഥാനത്തെ കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കാൻ കാർഷിക വിളകളിൽ നിന്നും മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ നിർമ്മാണം വ്യാപകമാക്കണമെന്നും ജീവിതശൈലീ രോഗങ്ങളെ ചെറുത്തുകൊണ്ടുള്ള ആരോഗ്യസംരക്ഷണത്തിന് മില്ലറ്റുകളുടെ ഉത്പാദനത്തിനു പരിഗണന നൽകണമെന്നും ഉദ്‌ഘാടനച്ചടങ്ങിൽ മന്ത്രി പറഞ്ഞു. കഴക്കൂട്ടം എം.എൽ.എ ശ്രീ. കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചലച്ചിത്രതാരം മാലാ പാർവതി വിശിഷ്ടാതിഥിയായി പങ്കെടുത്തു.

2. ക്ഷീരകർഷകർക്കായി സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനവും, പ്രാഥമിക ക്ഷീര സംഘങ്ങളിലെ മികച്ച കർഷകർക്കുള്ള സമ്മാനവിതരണവും മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പു മന്ത്രി ശ്രീമതി. ജെ.ചിഞ്ചുറാണി നിർവഹിച്ചു. മിൽമ എറണാകുളം മേഖലാ യൂണിയന്റെ കീഴിലുള്ള എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി ജില്ലകളിലെ ആയിരത്തോളം വരുന്ന പ്രാഥമിക ക്ഷീരസംഘങ്ങളിലെ 50000 ഓളം കർഷകർക്കായാണ് പരിശീലനം സംഘടിപ്പിക്കുന്നത്. മിൽമ എറണാകുളം മേഖലാ യൂണിയന്റെ മികച്ച പ്രവർത്തനങ്ങൾക്ക് ദക്ഷിണേന്ത്യയിലെ പ്രോമിസ്സിങ് മിൽക്ക് യൂണിയനായി നാഷണൽ ഡയറി ഡെവലപ്മെന്റ് ബോർഡ് തെരഞ്ഞെടുത്തതിന്റെ ഭാഗമായി അനുവദിച്ചിട്ടുള്ള ഗ്രാൻഡ് ഉപയോഗിച്ച് നടപ്പാക്കുന്ന വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് പരിശീലനം നൽകുന്നത്. പ്രതിപക്ഷ നേതാവ് ശ്രീ വി. ഡി. സതീശൻ എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ എറണാകുളം എം.പി ശ്രീ. ഹൈബി ഈഡൻ മുഖ്യ അതിഥി ആയി.

3. സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തമിഴ്‌നാട് തീരത്ത് നാളെ രാത്രി 11.30 വരെ 1.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലക്ഷദ്വീപ് തീരങ്ങളിലും ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുന്നറിയിപ്പ് പ്രഖ്യപിച്ച പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണമെന്നും അറിയിപ്പിൽ പറയുന്നു.

English Summary: Keralagro Stores, Millet Cafes inaugurated by Agriculture minister... more Agriculture News
Published on: 03 October 2024, 03:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now