സംസ്ഥാനതല വനിതാ സംരംഭക സംഗമം തിരുവനന്തപുരം ആർ ഡി ആർ കൺവെൻഷൻ സെന്ററിൽ ബഹുമാനപ്പെട്ട ആരോഗ്യ വനിത ശിശു വികസന വകുപ്പു മന്ത്രി ശ്രീമതി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു.
വ്യവസായ നിയമ കയർ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷത വഹിച്ചു. വനിതാ സംരംഭകർക്ക് അടുത്ത സാമ്പത്തിക വർഷം മുതൽ സംരംഭം തുടങ്ങാൻ ചെലവാകുന്നതിന്റെ പകുതി പണം വ്യവസായ വകുപ്പ് നൽകുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. കൂടാതെ 5% പലിശയിൽ 50 ലക്ഷം രൂപ വരെ വനതകൾക്ക് സംരംഭം തുടങ്ങാൻ സഹായം നൽകുമെന്ന് മന്ത്രി പറഞ്ഞു.
വനിതാ സംരംഭകർക്ക് കിന്ഡർ ഗാർഡൻ സ്കൂളുകൾ തുടങ്ങാൻ ഡിജിറ്റൽ പാഠശാല എന്ന പുതിയ പദ്ധതി തിരുവനന്തപുരം നിശാഗന്ധി ഉദ്ഘാടനം ചെയ്യുമെന്ന് ഓഡിറ്റോറിയത്തിൽ വച്ച് ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഏകദേശം 500 ഓളം വനിതാ സംരംഭകർ പങ്കെടുത്ത ഈ സമ്മേളനം കേരളത്തിൽ ആദ്യമായിട്ടാണ് വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്നത്. ഒരുലക്ഷം സംരംഭം പദ്ധതിയിൽ 35% വനിതാ സംരംഭകർ ആയിരുന്നു. അത് 50% ആക്കണമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു