Updated on: 1 March, 2022 9:00 PM IST
Kerosene Permit for Fishing Vessels: Joint Inspection Completed

പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് മണ്ണെണ്ണ പെർമിറ്റ് അനുവദിക്കുന്നതിനായുള്ള ഏകദിന പരിശോധന  പൂർത്തീകരിച്ചതായി ഫിഷറീസ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. സംസ്ഥാന സർക്കാർ മത്സ്യബന്ധന യാനങ്ങൾക്ക് സബ്‌സിഡി നിരക്കിൽ മണ്ണെണ്ണ വിതരണം നടത്തുന്നത് പെർമിറ്റിന്റെ അടിസ്ഥാനത്തിലാണ്. മൂന്ന് വർഷം കൂടുമ്പോൾ ഫിഷറീസ്, സിവിൽ സപ്ലൈസ്, മത്സ്യഫെഡ് എന്നിവർ സംയുക്തമായി ഏകദിന പരിശോധന നടത്തിയാണ് പെർമിറ്റിന് അർഹരായവരെ കണ്ടെത്തുന്നത്. 2015 ലാണ് മണ്ണെണ്ണ പെർമിറ്റിനായുള്ള പരിശോധന അവസാനമായി നടന്നത്. കോവിഡിന്റെ സാഹചര്യത്തിൽ കഴിഞ്ഞ രണ്ട് വർഷമായി നടത്താൻ സാധിക്കാതെയിരുന്ന സംയുക്ത പരിശോധനയാണ് ഞായറാഴ്ച പൂർത്തിയാക്കിയത്.

സംസ്ഥാനത്ത് മൂന്ന് മത്സ്യബന്ധന തുറമുഖങ്ങൾ കൂടി പ്രവർത്തന സജ്ജം

ഒൻപത് തീരദേശ ജില്ലകളിലെ 196 കേന്ദ്രങ്ങളിലായി 14485 എഞ്ചിനുകളുടെ പരിശോധനയാണ് നടന്നത്. പ്രാഥമിക കണക്കെടുപ്പ് പ്രകാരം പതിനാലായിരത്തിലധികം എഞ്ചിനുകൾ മണ്ണെണ്ണ പെർമിറ്റിനു അർഹരാണെന്ന് കണ്ടെത്തിയതായും മന്ത്രി അറിയിച്ചു. ഫിഷിംഗ് ലൈസൻസ് ഉള്ളതും ഫിഷറീസ് ഇൻഫർമേഷൻ മാനേജ്‌മെന്റ് രജിസ്‌ട്രേഷൻ നടത്തിയതുമായ യാനങ്ങൾക്ക് മാത്രമാണ് പെർമിറ്റ് അനുവദിക്കുന്നത്. 10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള എഞ്ചിനുകൾ പരിഗണിക്കപ്പെട്ടില്ല.  സംയുക്ത പരിശോധന സുഗമമായി പൂർത്തിയാക്കിയ ഫിഷറീസ്, മത്സ്യഫെഡ്, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരെയും പിന്തുണയേകിയ വിവിധ മത്സ്യത്തൊഴിലാളി സംഘടനകളെയും മത്സ്യത്തൊഴിലാളി സമൂഹത്തെയും അദ്ദേഹം അഭിനന്ദിച്ചു. 

മത്സ്യബന്ധനത്തിന് ഇന്ധന ലഭ്യതക്കുറവും അടിക്കടിയുള്ള ഇന്ധന വില വർദ്ധനവും പരമ്പരാഗത മത്സ്യത്തൊഴിലാളികളെ കൂടുതൽ ദുരിതങ്ങളിലേക്ക് തള്ളിവിടുന്ന അവസ്ഥയാണുള്ളത്. തീരദേശത്തിന്റെ പ്രത്യേകാവസ്ഥയും പരമ്പരാഗത തൊഴിൽ എന്ന നിലയിൽ കണ്ടും മത്സ്യബന്ധനത്തിന് ആവശ്യമായ അത്രയും അളവ് മണ്ണെണ്ണ അനുവദിക്കുവാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മണ്ണെണ്ണ വിതരണത്തിന് മത്സ്യഫെഡിന് മൊത്ത വിതരണ ലൈസൻസ് അനുവദിക്കുന്നതിന് ഇതുവരെ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല. ഈ വിഷയത്തിൽ കേന്ദ്രവുമായി തുടർ ചർച്ചകൾ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

English Summary: Kerosene Permit for Fishing Vessels: Joint Inspection Completed
Published on: 01 March 2022, 06:44 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now