കേന്ദ്രസർക്കാർ ആവിഷ്കരിച്ച് റിസർബാങ്ക് മേൽനോട്ടം വഹിക്കുന്ന പദ്ധതിയാണ് കിസാൻ ക്രെഡിറ്റ് കാർഡ് സ്കീം. വിള കൃഷികൾ, ക്ഷീരോൽപാദനം, മൃഗസംരക്ഷണം, മത്സ്യകൃഷി തുടങ്ങി എല്ലാ തരത്തിലുള്ള കൃഷിരീതികൾക്കും അർഹരായ വ്യക്തികൾക്ക് കിസാൻ ക്രെഡിറ്റ് കാർഡ് സ്കീം പ്രകാരം വായ്പ ലഭ്യമാക്കുന്നുണ്ട്. എല്ലാ ദേശസാൽകൃത-വാണിജ്യ-ഗ്രാമീണ-സഹകരണ ബാങ്കുകൾ വഴി കിസാൻ കാർഡിന് അപേക്ഷ സമർപ്പിക്കാം.
വിജയ ബാങ്ക്-വിജയാ കിസാൻ കാർഡ്
ആന്ധ്ര ബാങ്ക്-എ ബി കിസാൻ ഗ്രീൻ കാർഡ്
അലഹബാദ് ബാങ്ക്-കിസാൻ ക്രെഡിറ്റ് കാർഡ്
എസ് ബി ഐ-കിസാൻ ക്രെഡിറ്റ് കാർഡ്
ദേന ബാങ്ക്-കിസാൻ സ്വർണ വായ്പ കാർഡ്
പഞ്ചാബ് നാഷണൽ ബാങ്ക്-പി എൻ ബി കൃഷി കാർഡ്
കാനറാ ബാങ്ക്-കിസാൻ ക്രെഡിറ്റ് കാർഡ്
ഓറിയൻറൽ ബാങ്ക്-ഓറിയൻറൽ ഗ്രീൻകാർഡ്
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കിംഗ് സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പലിശ നിരക്ക് കർഷകർക്കുവേണ്ടി വാഗ്ദാനം ചെയ്യുന്നത്. 2% p. a പലിശ നിരക്കിൽ ഹസ്വകാല വായ്പകൾ ബാങ്ക് വഴി നൽകുന്നു. കാർഷിക ആവശ്യങ്ങൾക്കായി മൂന്നു ലക്ഷം രൂപ വരെ നൽകുന്നുണ്ട്. പരമാവധി വായ്പാ കാലാവധി അഞ്ചു വർഷമാണ്. ഇതുകൂടാതെ വ്യക്തിഗത അപകട ഇൻഷുറൻസ് പദ്ധതിയും കിസാൻക്രെഡിറ്റ് കാർഡ് സ്കീമിൽ ഉൾപ്പെടുത്തുന്നുണ്ട്.
കർഷകരുടെ വരുമാനത്തിന് 25% വരെ കണക്കാക്കിയാണ് ബാങ്ക് ഓഫ് ഇന്ത്യ കിസാൻ ക്രെഡിറ്റ് കാർഡ് നൽകുന്നത്. പരമാവധി നൽകുന്ന ഹ്രസ്വകാല വായ്പ ഒരു ലക്ഷം രൂപയാണ്. തിരിച്ചെടുക്കൽ കാലാവധി അഞ്ച് വർഷം.
കിസാൻക്രെഡിറ്റ് സ്ക്രീൻ സ്കീം പ്രകാരം കർഷകന് പരമാവധി മൂന്നു ലക്ഷം രൂപ വരെ വായ്പ നൽകുന്നു.
9% p. a പലിശനിരക്ക് സ്കീം പ്രകാരം വാഗ്ദാനം ചെയ്യുന്നു. 50000 രൂപ ക്രെഡിറ്റ് പരിധി ഉള്ള ചെക്ക് ബുക്കും വാഗ്ദാനം ചെയ്യുന്നുണ്ട്.
50,000 രൂപ വരെ പരമാവധി വായ്പ നേടാൻ ഈ പദ്ധതി പ്രകാരം ആക്സിസ് ബാങ്ക് വഴി സാധിക്കും. 8. 5% പലിശ ബാങ്ക് ഈടാക്കുന്നു.
The Kisan Credit Card Scheme is a scheme developed by the Central Government and overseen by the Reserve Bank.
English Summary: Kisan Credit Card Interest rates of various banks
Published on: 12 August 2021, 10:33 IST
எங்களுக்கு ஆதரவளியுங்கள்!
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....
Donate now