ഇന്ത്യയിൽ ദേശീയ കർഷക ദിനം ആചരിക്കുന്നത് ഡിസംബർ ഇരുപത്തി മൂന്നാം തീയതി ആണ്. കർഷകരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി നിരവധി നയങ്ങൾ രൂപപ്പെടുത്തിയ ഭാരതത്തിൻറെ പ്രധാനമന്ത്രിയായിരുന്ന ചൗധരി ചരൺസിംഗിന്റെ ജന്മദിനമായ ഡിസംബർ 23 ആണ് ദേശീയ കർഷക ദിനം അഥവാ കിസാൻ ദിവസ് ആയി ആചരിക്കുന്നത്.
ഈ ദിവസത്തോടെ അനുബന്ധിച്ച് ഭാരതമൊട്ടാകെ നിരവധി പരിപാടികളും, സംവാദങ്ങളും, ക്വിസ് മത്സരങ്ങൾ എല്ലാം നടത്തിവരാറുണ്ട്. അന്നേദിവസത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് കൃഷി ജാഗരൺ നിങ്ങൾക്കായി ഒരു ലേഖന മത്സരം സംഘടിപ്പിക്കുന്നു. ദേശീയ കർഷക ദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് എഴുതുവാൻ നിങ്ങൾക്ക് ഒരു അവസരമാണ് ഞങ്ങൾ ഒരുക്കി തരുന്നത്. 500 വാക്കുകളിൽ കുറയാതെ ഉള്ള ലേഖനം malayalam@krishijagran.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക. ഇരുപതാം തീയതിക്ക് മുൻപ് ലേഖനങ്ങൾ അയച്ചു തരുക. ഇതിൽനിന്ന് മികച്ച ലേഖനം കൃഷി ജാഗരൺ മാഗസിനിലും പോർട്ടലിലും, രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കുന്ന വിജയികളുടെ ലേഖനങ്ങൾ ഡിസംബർ 23ന് ഞങ്ങളുടെ പോർട്ടലിലും പ്രസിദ്ധീകരിക്കുന്നതായിരിക്കും