Updated on: 20 August, 2023 11:31 PM IST
കിസാൻ മേളയും കിസാൻ ഗോഷ്ഠിയും ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: കാർഷിക വികസന കർഷക ക്ഷേമ വകുപ്പും ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന കിസാൻ മേളയും കിസാൻ ഗോഷ്ഠിയും പനായി മാണിക്യം ചക്കിൽ കെ.എം സച്ചിൻ ദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി നിയോജക മണ്ഡലത്തിൽ വിവിധ ഇനം മഞ്ഞൾ കൃഷി വ്യാപിപ്പിക്കുമെന്നും മഞ്ഞൾഗ്രാമം പദ്ധതി നടപ്പിലാക്കുമെന്നും എം.എൽ.എ പറഞ്ഞു. മഞ്ഞളിന്റെ ഉൽപാദനം, സംസ്കരണം, സംഭരണം, വിവിധ മഞ്ഞൾ അധിഷ്ഠിത മൂല്യ വർധിത ഉൽപന്നങ്ങളുടെ നിർമ്മാണം, വിപണനം എന്നിവയിൽ കർഷകർക്ക് പ്രത്യേക പരിശീലനം നൽകി കാർഷിക വരുമാനം വർധിപ്പിക്കുന്നതിന് ആവശ്യമായ പദ്ധതികളാണ് മണ്ഡലത്തിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കുക.

ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ അനിത അധ്യക്ഷത വഹിച്ചു. ഭാരതീയ പ്രകൃതി കൃഷി പദ്ധതി പ്രകാരം ഉത്പാദിപ്പിച്ച ഉൽപ്പന്നങ്ങളുടെ ആദ്യ വില്പന ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് നിർവഹിച്ചു. ജൈവ കാർഷിക ഉത്പന്നങ്ങൾ, മൂല്യ വർധിത ഉത്പന്നങ്ങൾ, ഉത്പാദന ഉപാധികൾ മുതലായവയുടെ പ്രദർശനവും വിപണനവും മേളയുടെ ഭാഗമായി നടന്നു. കെ.എ.യു വേങ്ങേരി അസിസ്റ്റന്റ് പ്രൊഫ.ആരതി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ കാർഷിക പഠന ക്ലാസുകളും മുഖാമുഖവും, റിട്ട.കൃഷി ജോയിൻ ഡയറക്ടർ പി വിക്രമന്റെ നേതൃത്വത്തിൽ ജൈവകൃഷിയുടെ പ്രാധാന്യവും കൃഷി രീതികളും എന്ന വിഷയത്തിൽ സെമിനാറും നടന്നു.

ചെറുധാന്യങ്ങൾ പ്രാധാന്യവും -കൃഷി രീതികളും എന്ന വിഷയത്തെക്കുറിച്ച് കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം പ്രിൻസിപ്പൽ സയിന്റിസ്റ്റ് സി.കെ. തങ്കമണി ക്ലാസ് എടുത്തു. കോഴിക്കോട് പ്രിൻസിപ്പൽ കൃഷി ഓഫീസർ ലിസി ആന്റണി പദ്ധതി വിശദീകരണം നടത്തി. 

ബന്ധപ്പെട്ട വാർത്തകൾ: മില്ലറ്റുകൾ ! അറിയേണ്ടതും അറിയാതെപോയതും .....

മണ്ഡലത്തിലെ വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, മെമ്പർമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, കർഷകർ, കൃഷി ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ചടങ്ങിൽ ബാലുശ്ശേരി കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ.കെ മുഹമ്മദ് ഫൈസൽ സ്വാഗതവും ബാലുശ്ശേരി കൃഷി ഓഫീസർ എസ്.ശുഭശ്രീ നന്ദിയും പറഞ്ഞു.

English Summary: Kisan Mela inaugurated at Balusseri Block
Published on: 20 August 2023, 11:23 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now