1. Health & Herbs

മില്ലറ്റുകൾ ! അറിയേണ്ടതും അറിയാതെപോയതും .....

''ആഹാരം നന്നായാൽ ആരോഗ്യം നന്നായി'' - പതിരില്ലാത്ത പഴഞ്ചൊല്ല് ! രോഗം വന്ന് ചികിൽസിക്കുന്ന ആധുനിക സമ്പ്രദായത്തേക്കാൾ അഭികാമ്യം രോഗം സൂക്ഷിക്കലാണെന്ന് അറിവുള്ളവർ . ബുദ്ധിപരവും മാനസികവുമായ വികാസത്തിന്‌ ഒഴിച്ചുകൂടാനാവാത്തതാണ് ഭക്ഷണം എന്ന് തീർച്ച .  വിഷം തിന്നാൻ വിധിക്കപ്പെട്ട മലയാളിയുടെ മുഖ്യാഹാരം മാരക കീടനാശികളും രാസപദാർത്ഥങ്ങളും അനുവദനീയമായ അളവിലധികം വിതറിയും തളിച്ചും വിളയിച്ചെടുക്കുന്ന ഭക്ഷ്യവസ്ത്തുക്കൾ !. കമ്പോളങ്ങളിൽ ലഭിക്കുന്ന ഭക്ഷ്യവസ്‌തുക്കളിൽ ബഹുഭൂരിഭാഗവും മായം ചേർന്നതാണെന്ന കാര്യവും ആർക്കാണറിഞ്ഞുകൂടാത്തത് ? ഇത്തരം ഭക്ഷണവസ്‌തുക്കളുടെ സ്ഥിരമായ ഉപയോഗം  മാരകമായ നിരവധി രോഗങ്ങൾക്ക് കാരണമാകുന്നതായും രോഗികളുടെ എണ്ണം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്നതായും പഠനറിപ്പോർട്ടുകൾ സാക്ഷ്യപ്പെടുത്തുന്നു .

Arun T
ദിവാകരൻ ചോമ്പാല  Divakaran Chombala
ദിവാകരൻ ചോമ്പാല  Divakaran Chombala
MILLETS - "picture courtesy" :  Green Universe Environmental Services Society (GUESS)
MILLETS - "picture courtesy" : Green Universe Environmental Services Society (GUESS)

''ആഹാരം നന്നായാൽ ആരോഗ്യം നന്നായി'' - പതിരില്ലാത്ത പഴഞ്ചൊല്ല് !

രോഗം വന്ന് ചികിൽസിക്കുന്ന ആധുനിക സമ്പ്രദായത്തേക്കാൾ അഭികാമ്യം രോഗം സൂക്ഷിക്കലാണെന്ന് അറിവുള്ളവർ .
ബുദ്ധിപരവും മാനസികവുമായ വികാസത്തിന്‌ ഒഴിച്ചുകൂടാനാവാത്തതാണ് ഭക്ഷണം എന്ന് തീർച്ച .

 വിഷം തിന്നാൻ വിധിക്കപ്പെട്ട മലയാളിയുടെ മുഖ്യാഹാരം മാരക കീടനാശികളും രാസപദാർത്ഥങ്ങളും അനുവദനീയമായ അളവിലധികം വിതറിയും തളിച്ചും വിളയിച്ചെടുക്കുന്ന ഭക്ഷ്യവസ്ത്തുക്കൾ !.
കമ്പോളങ്ങളിൽ ലഭിക്കുന്ന ഭക്ഷ്യവസ്‌തുക്കളിൽ ബഹുഭൂരിഭാഗവും മായം ചേർന്നതാണെന്ന കാര്യവും ആർക്കാണറിഞ്ഞുകൂടാത്തത് ?

ഇത്തരം ഭക്ഷണവസ്‌തുക്കളുടെ സ്ഥിരമായ ഉപയോഗം  മാരകമായ നിരവധി രോഗങ്ങൾക്ക് കാരണമാകുന്നതായും രോഗികളുടെ എണ്ണം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്നതായും പഠനറിപ്പോർട്ടുകൾ സാക്ഷ്യപ്പെടുത്തുന്നു . ഭക്ഷണത്തെ  ഔഷധമായും കാണുന്നവരായിരുന്നു നമ്മുടെ മുൻ തലമുറക്കാർ .
അടുക്കളപ്പുറത്ത് വിളയിച്ചെടുക്കുന്ന ചീരയും ,പയറും ,വെണ്ടക്കയ്ക്കുമൊപ്പം അത്യാവശ്യം വേണ്ട മരുന്ന് ചെടികളും അവർ നട്ടുവളർത്തിയിരുന്നു .കമ്പോളങ്ങളിൽ ലഭിക്കുന്ന ഭക്ഷ്യവസ്‌തുക്കളിൽ അനുവദനീയമായ അളവിലധികം മാരക കീടനാശിനികൾ  പ്രയോഗിച്ചതിനാൽ രോഗികളുടെ അംഗസംഖ്യ അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്നു .
ജൈവവളങ്ങൾക്ക്  മുൻ‌തൂക്കം നൽകിക്കൊണ്ട് തികച്ചും ജൈവരീതിയിലുള്ള പാരമ്പര്യ കൃഷിരീതികളിലേക്കുള്ള തിരിച്ചുപോക്കാണ് ഈ അവസ്ഥയിൽനിന്ന് രക്ഷനേടാനുള്ള ഏറ്റവും നല്ല  പ്രതിവിധി.

വിഷരഹിത ജൈവ ഭക്ഷ്യ വസ്‌തുക്കളുടെ വിതരണ-വിപണന ശൃംഖല ഉൾനാടൻഗ്രാമങ്ങളിൽ വരെ വ്യാപിച്ചുകാണുന്നു  .
വാണിജ്യം ഏന്നതിലുപരി സാമൂഹ്യപ്രതിബദ്ധത എന്നപേരിലും  പോഷകസമ്പന്നമായ ചെറുധാന്യ മണികളായ മില്ലറ്റിൻറെ പ്രചാരവുമായി പരിസ്ഥിതി സ്‌നേഹികളായ  പലരും മുന്നോട്ടുവരുന്നതാവട്ടെ അങ്ങേയറ്റം ആശ്വാസകരവും അതിലേറെ സ്വാഗതാർഹവും  .
മലയാളി മറക്കുന്ന കുഞ്ഞുധാന്യങ്ങളെക്കുറിച്ച്‌ നമ്മുടെ പ്രധാന മന്ത്രിയുടെ വാക്കുകൾക്ക് കൂടി  നമുക്ക് കാതോർക്കാം .

'' നമ്മുടെ പഴയപാരമ്പര്യങ്ങൾ മറക്കുകയും പിന്നെ ആരെങ്കിലും അതിനെക്കുറിച്ച് പറയുമ്പോൾ പുതുതായി പഠിക്കുകയും ചെയ്യുന്ന നമ്മുടെ സ്വഭാവം മാറ്റേണ്ടതുണ്ട് .
നമ്മൾ ഉപേക്ഷിച്ച  ആഹാരം ഇന്ന് ലോകം സ്വീകരിക്കുകയാണ് . ബാർലി ,ജോവർ ,റാഗി  , കോഡോ ,സാമാ ,മില്ലറ്റ് ,സാവാ തുടങ്ങിയ നിരവധി ധാന്യങ്ങൾ ഒരിക്കൽ നമ്മുടെ ഭക്ഷണത്തിൻറെ  ഭാഗമായിരുന്നു .
എന്നാൽ പതുക്കെ പതുക്കെ അവ നമ്മുടെ തീൻ മേശകളിൽനിന്നും അപ്രത്യക്ഷമായി .
ഈ ഭക്ഷണത്തെ  ദാരിദ്ര്യത്തിനോട് കൂട്ടിക്കെട്ടി . എന്നാൽ ഇന്ന് പോഷകസമ്പുഷ്ടമായ ഈ ഭക്ഷ്യവസ്‌തുക്കൾക്ക് ലോകത്താകെ വലിയ ആവശ്യമാണുള്ളതെന്ന് നമുക്ക് കാണാനാകും .
ഇന്ന് നമ്മൾ ഓൺലൈൻ  പോർട്ടലുകളിൽ പോകുമ്പോൾ നമ്മൾ പലപ്പോഴും അതിശയപ്പെടാറുണ്ട് . ഈ ധാന്യങ്ങൾ കിലോയ്ക്ക് നൂറു രൂപക്കാണ് വിൽക്കുന്നത്‌ ''--
നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി 2020 ഫെബ്രുവരി 23ന് ഭാരതജനതയോട് സംവദിച്ചങ്ങിനെ .

മനുഷ്യർക്കറിയാവുന്ന ഏറ്റവും പഴക്കം ചെന്ന ഭക്ഷണങ്ങളിൽ ഒന്നായ  മില്ലറ്റ്  എന്ന ചെറുധാന്യമണികൾ മലയാളികൾ മുഖ്യാഹാരമായി അരി സ്വീകരിച്ചതോടെ പാചകപ്പുരകളുടെ പടിക്കുപുറത്തായി.

ഗുണമേന്മയറിയാതെ നമ്മൾ ഉപേക്ഷിച്ച മില്ലറ്റ്  എന്ന ആഹാരം ഇന്ന് ലോകം സ്വീകരിക്കുകയാണ് .ആയിരക്കണക്കിന് വർഷങ്ങളായി ആഫ്രിക്ക ചൈന ഇന്ത്യ എന്നിവിടങ്ങളിൽ മില്ലറ്റ്  ഒരു പ്രധാന ഭക്ഷണമായി ഉപയോഗിക്കുന്നതായാണറിവ്  .  
 ലോകത്തെ കാർഷിക ഉൽപ്പാദനത്തിൻറെ  കാര്യത്തിൽ ആറാമത്തെ ധാന്യവിളയാണ് മില്ലറ്റ് .
ഭക്ഷ്യ കാർഷിക സംഘടന പോലും മില്ലറ്റുകളെ ഭാവിയുടെ ഭക്ഷണം എന്നാണ് വിശേഷിപ്പിക്കുന്നത്. മില്ലറ്റ്  വിളയുടെ ഭൂരിഭാഗവും ഉൽപ്പാദിപ്പിക്കുന്നത് ചൈന ,ഇന്ത്യ ,ഈജിപ്ത് ,ആഫ്രിക്ക എന്നിവിടങ്ങളിൽ .

വിതച്ചശേഷം അശേഷം  പരിപാലനം ആവശ്യമില്ലാത്ത ചെറുധാന്യങ്ങൾ അഥവാ  മില്ലറ്റ് സ്വാഭാവികമായും വിഷരഹിതമായാണ് ഉൽപ്പാദിക്കപ്പെടുന്നത് ,അതത്രയും ആശ്വാസകരം . നീർവാഴ്ചയുള്ള മണ്ണാണെങ്കിൽ കേരളത്തിലും  മില്ലറ്റ്  നന്നായി വിളയുമെന്നു കാർഷിക വിദഗ്ദ്ധർ സമ്മതിക്കുന്നു. ഒരു കിലോ അരി ഉൽപ്പാദിപ്പിക്കുവാൻ നാലായിരം ലിറ്ററിലധികം വെള്ളം ആവശ്യമാണ് .

അതേസമയം മില്ലറ്റുകൾക്കാകട്ടെ ജസേചനം ഒരവശ്യഘടകമാവുന്നുമില്ല .വിതച്ചശേഷം ലളിതമായ  പരിപാലനം മാത്രം മതി  .

മില്ലറ്റ് എന്നാൽ എന്ത് ?
അറിയേണ്ടതും അറിയാതെപോയതും.

ചാമ  ( Little Millet )

'' ഗതികെട്ടാൽ ചാമയും തിന്നും ''-ഭാഷയിൽ അങ്ങിനെയൊരു ചൊല്ലുണ്ട് .
പട്ടിണിയും കഷ്ട്ടപ്പാടുകളും  നിറഞ്ഞ കാലഘട്ടങ്ങളിൽ ഭാരതത്തിലെ അവശസമൂഹത്തിലെ ജനങ്ങൾ ജീവൻ സംരക്ഷിച്ചത് താളും തകരയും തിന്നും  ചാമക്കഞ്ഞി കുടിച്ചുമെന്നായിരുന്നുവെന്നത് നിഷേധിക്കാനാവാത്ത ചരിത്രസത്യം .
തിനയും ചാമയും പ്രണയക്കുരുവികളുടെയും മറ്റു പക്ഷികളുടെയും ഇഷ്ടഭക്ഷണം മാത്രമാണെന്നാവാം ഒരുപക്ഷെ നമ്മുടെ യുവതലമുറ ധരിച്ചുവെച്ചത് .

ഏകാദശി ,തിരുവാതിര തുടങ്ങിയ വ്രതങ്ങളനുഷ്ഠിക്കുന്നവർ അരിഭക്ഷണത്തിനു പകരം കഴിക്കുന്നതും  ചാമക്കഞ്ഞിയാണ് .
പാവട്ടവരുടെ ഭക്ഷണമായി മുദ്ര കുത്തിയ ചാമക്കഞ്ഞി ഇപ്പോൾ സൂപ്പർ ഫുഡ് ആയി , സമ്പന്നസമൂഹത്തിൻ്റെ തീൻമേശയിലും സൂപ്പർ സ്റ്റാർ  പദവിയിൽ എത്തിനിൽക്കുന്നു .
ബ്ളഡ് പ്രഷർ ,പ്രമേഹം തുടങ്ങിയ അസുഖമുള്ള നൂറുക്കണക്കിന് ആളുകൾ   അത്താഴഭക്ഷണത്തിന് കഞ്ഞിയുണ്ടാക്കാൻ ചെറുധാന്യങ്ങളുടെ ശേഖരമായ മില്ലറ്റാണ് തിരഞ്ഞെടുക്കുന്നത് .
കുറേക്കാലമായി കൊടും വേനലിൽ ശരീരം തണുപ്പിക്കാൻ നല്ലൊരു ദാഹശമനിയായും ഉപയോഗിക്കാവുന്ന ഒന്നാംതരം വേനൽക്കാലഭക്ഷണം കൂടിയായ ചാമയെ മലയാളികളുടെ തീൻമേശകളിലേക്ക് സ്വാഗതം ചെയ്യാൻ  ഇനിയും വൈകിക്കൂടാ .
അതേസമയംചാമയുടെ ഉപയോഗം മൂലം വാതരോഗം കൂടാനും ശരീരം ശോഷിക്കാനിടവരുമെന്നും ചില അഭിപ്രായങ്ങളില്ലാതെയുമല്ല .
തൈറോയിഡ് പ്രശ്‌നങ്ങളുള്ളവർ  കൂടുതലായി മില്ലറ്റ്  ഭക്ഷണത്തിലുൾപ്പെടുത്തുന്നതിനു മുൻപ്‌   ഡയട്ടീഷൻറെ  നിർദ്ദേശം സ്വീകരിക്കുന്നത് നല്ലതാണെന്നും കേൾക്കുന്നു .

finger millet
finger millet

റാഗി അഥവാ  മുത്താറി ( Finger Millet )

 പാടത്തും പറമ്പിലും വിത്തുവിതച്ച്‌  ഞാറുണ്ടാക്കി പറിച്ചുനട്ടാണ്‌ റാഗി അഥവാ മുത്താറി കൃഷി  ചെയ്യുന്നത്.
മുത്താറിയുടെ നന്നേ ചെറിയ വിത്തുകൾ അരച്ചുകലക്കിയ പാനീയത്തിൽ അൽപ്പം മധുരവും  പശുവിൻപാലോ നാളികേരപ്പാലോ കൂടി ചേർത്ത് കുറുക്കിയെടുത്താൽ കുഞ്ഞുങ്ങൾക്കും വാർദ്ധക്യലെത്തിയവർക്കും  ഉന്മേഷദായകം എന്നതിലേറെ പോഷകസമ്പന്നമായ ഒന്നാംതരം ഭക്ഷണം റെഡി  .
100 ഗ്രാം മുത്താറിയിൽ ഏകദേശം 340 മില്ലിഗ്രാം കാൽസ്യമുള്ളതുകൊണ്ടുതന്നെയാവാം  മുത്താറിയെ  കാൽസ്യത്തിൻറെ കലവറയെന്നും കൂടി പറയുന്നത്.
എല്ല് ,പല്ല് തുടങ്ങിയവയുടെ പോഷണത്തിനും ഏറെ മുന്നിലായ മുത്താറിയിൽ ആൻറി ഓക്സിഡൻഡ്  ഉയർന്ന തോതിൽ അടങ്ങിയതിനു പുറമെ പ്രോട്ടീൻ സമ്പുഷ്ടം  എന്നതിലുപരി കൊഴുപ്പ് ,വിറ്റാമിൻ A ,തയാമിൻ ,റൈബോഫ്‌ളേവിൻ ,നിയാസിൻ ,ഫോസ്‌ഫറസ്‌  എന്ന ധാതുവും അടങ്ങിയിരിക്കുന്നു.
പഞ്ഞപ്പുല്ല് ,കൂവരഗ് ,റാഗി  മുത്താറിക്ക് പലനാട്ടിൽ പല പേരുകൾ .  
സമ്പന്നർ  മുത്താറിറൊട്ടിയിൽ വെണ്ണ പുരട്ടി കഴിക്കുമ്പോൾ, കുറിച്ച്യരുടെ ഭക്ഷണത്തിൽ മുത്താറിപ്പുട്ടിന് മുഖ്യസ്ഥാനമാണുള്ളത് . ''കുറിച്ച്യർ മുത്താറിപ്പുട്ട് വിളമ്പുന്നപോലെ ''  എന്നൊരു പ്രയോഗം തന്നെ പഴമക്കാരുടെ ഇടയിലുണ്ടായിരുന്നു .
റാഗിക്കുള്ള ഏറ്റവും മികച്ച പ്രത്യേകത മറ്റു ധാന്യങ്ങളേക്കാൾ കൂടിയ സംഭരണശേഷി ഉണ്ടെന്നുള്ളതാണ് .
ഈ ആഗോളധാന്യം അര നൂറ്റാണ്ടുവരെ കേടുകൂടാതെ സൂക്ഷിക്കാമെന്നുമറിയുന്നു .
ഗ്ലോബൽ ഫിംഗർ മില്ലറ്റ് മാർക്കറ്റിൻറെ വെളിപ്പെടുത്തലാവട്ടെ 2022 വർഷത്തോടെ മുത്താറിയുടെ ആഗോള വിപണി 51 ബില്യൺ അമേരിക്കൻ ഡോളറിലേക്ക് ഉയരുമെന്നാണ് .
2018 ൽ മില്ലറ്റ് വർഷമായി ആചരിച്ചതിൻറെ തുടർച്ച എന്നനിലയിൽ ജൈവഗ്രാമം പദ്ധതിയുടെ ഭാഗമായി വേങ്ങര ബ്ലോക്കിൽ 25  ഏക്കർ സ്ഥലത്ത്‌ ജില്ലയിലെ ആദ്യത്തെ മില്ലറ്റ് വ്യാപന പദ്ധതിക്കു തുടക്കം കുറിച്ചതായി ഈ അടുത്ത ദിവസം വാർത്ത കണ്ടു .വേങ്ങര ബ്ലോക്ക് അധികൃതർ മുത്താറിക്കൃഷിക്ക്  കൂടുതൽ ഊന്നൽ കൊടുക്കുന്നതായാണറിവ് .

തിന  ( Foxtail  Millet )

ഉഷ്ണമേഖലാപ്രദേശങ്ങളിൽ വളരുന്ന പുൽവർഗ്ഗത്തിൽ ഒരുധാന്യമായ തിന  ( Foxtail  Millet ) ഏതാണ്ട് ഏഴായിരം വർഷങ്ങൾക്ക്  മുൻപുതന്നെ ചൈനയിൽ കൃഷിചെയ്‌തിരുന്നുവത്രെ .
 തിനയുടെ ജന്മദേശവും ചൈന തന്നെ .
പക്ഷികൾക്ക് മാത്രമല്ല മനുഷ്യർക്കും ഭക്ഷ്യയോഗ്യമാണിത്  .ഞാനടക്കം എൻറെ കുടുബാംഗങ്ങളിൽ പലരും അത്താഴഭക്ഷണം മില്ലറ്റ് ആക്കിയിട്ടേറെയായി.  ഞങ്ങൾക്ക്   ലഭിച്ച നന്മ മറ്റുള്ളവർക്കുകൂടി പങ്കുവെയ്ക്കാമെന്നുകരുതി എഴുതിയെന്നുമാത്രം .
ദഹനപ്രക്രിയയ്‌ക്കുശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ താഴ്ന്ന അളവിൽ മാത്രമേ കൂടുകയുള്ളൂ എന്നും അറിയുന്നു .
 ഉയർന്ന ധാതുലവണ സാന്നിദ്ധ്യവും വൈറ്റമിനുകളുടെ കൂടിയ അളവും അടങ്ങിയ തിന പതിവായി കഴിക്കുന്നവർക്ക് ഇൻസുലിന്റെ ആവശ്യകതയ്ക്ക് ഗണ്യമായ കുറവുണ്ടാകുമെന്നും കാണുന്നു .
.അരി ,ഗോതമ്പ് തുടങ്ങിയ ധാന്യങ്ങളിലുള്ളതിലേറെ പ്രോട്ടീൻ സമ്പന്നം ,
അന്നജത്തിന്റെ അളവ് തുലോം കുറവുമാണ്.ശുദ്ധമാക്കി ഉണക്കിപ്പൊടിച്ച  തിനയും മറ്റു ധാന്യപ്പൊടികളുമായി മിക്സ്  ചെയ്തു വിവിധയിനം പലഹാരങ്ങളും പായസവും ഉണ്ടാക്കാം .
തിന ,കാരറ്റ് ,കാബേജ് ,ബീൻസ്  ഉള്ളി ,ജീരകം ,ഉലുവ  കറിവേപ്പില തുടങ്ങിയ ഒരുകൂട്ടം മിശ്രിതങ്ങൾ ചേർത്ത് സൂപ്പുണ്ടാക്കാനും തിന ഉപയോഗിക്കുന്നു

perl millet
perl millet

ബജ്‌റ ( Perl  Millet )

ഭക്ഷ്യധാന്യമായി ലോകത്തിലെല്ലായിടത്തും കൃഷി ചെയ്തുവരുന്ന മറ്റൊരു പുൽവർഗ്ഗ സസ്യമാണ് ബജ്റ .
ഇന്ത്യ, അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും ആഫ്രിക്കയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിലും വൻതോതിൽ ഇത്  കൃഷിചെയ്തുവരുന്നു.
ഉത്തരേന്ത്യയിൽ വ്യാപകമായി ഉപയോഗിക്കുന്ന ഒരു ധാന്യവും കൂടിയാണിത് .മുത്തിൻറെ രൂപസാദൃശ്യമുള്ളതുകൊണ്ടാവാം പേൾ മില്ലറ്റ് എന്ന് പേരിലറിയപ്പെടുന്നത് .
ഇരുമ്പ് സിങ്ക് ,മെഗ്നീഷ്യം,കോപ്പർ  ,എന്നീധാതുക്കൾ ധാരാളം  അടങ്ങിയതിനുപുറമെ കൂടിയ ഊർജ്ജദായകശേഷിയും ഈ ധാന്യം പ്രദാനം ചെയ്യുന്നു .

 കൂവരക് എന്ന  Kodo Millet ,ചോളം എന്നപേരിലറിയുന്ന Sorghum Millet ,പനിവരക് എന്ന Proso Millet ,കുതിരവാലി എന്നുവിളിക്കുന്ന Barnyard  Millet ഇവയെല്ലാം തന്നെ ഭഷ്യയോഗ്യം എന്നുമാത്രമല്ല അരിയിലുള്ളതിനേക്കാൾ അങ്ങേയറ്റം പോഷകസമ്പന്നം എന്നാണറിയുന്നത് .പൈതൃക ഭക്ഷ്യസംസ്‌കാരത്തിലേയ്ക്കുള്ള സമൂഹത്തിന്റെ മടക്ക യാത്ര എന്ന നിലയിൽ  വരും തലമുറയുടെ മുഖ്യഭക്ഷണം മില്ലറ്റ് എന്ന ചെറുധാന്യമണികൾ ആയിക്കൂടെന്നുമില്ല .

Millets are one of the oldest foods known to humans. They are drought resistant crops grown in dry land, and are known to be cultivated 10 thousand years ago in Asia. Millets are a group of highly variable small-seeded grasses, widely grown around the world as cereal crops or grains. Millets are also unique due to their short growing season. They can develop from planted seeds to mature, ready to harvest plants in as little as 65 days.

 Benefits of Millets:

In comparison with the grains like rice, wheat and jowar, the millet grains are nutritionally superior to many cereals, and have medicinal value because of their high fibre content, higher amount of protein, including all the essential amino acids, good cholesterol, and the same amount of calcium and iron. Because of its inherent low glycaemic value, these grains are ideal for combating obesity, diabetes, cancer and cardio vascular disorders.

Grains are classified as Positive, Neutral and Negative. And the Millet range of grains constitute as Positive and Neutral grains. Among the Positive Millet Grains, which have dietary fibre from 8 % to 12.5 % are Foxtail (Navane), Barnyard (Oodalu), Araka (Kodo), Little (Samai) and Brown Top (Korale). Whereas Pearl (Sajje), Finger (Ragi), Proso (Baragu), Great Millet (White Jowar) and Corn classified as neutral grains, having a little lesser fibre and other nutrients. The millet foods are considered as miracle grains, that’s why we call them “Siri Dhanya” millets.

അനുബന്ധ വാർത്തകൾ

ചെറുധാന്യങ്ങള്‍ പോഷകാംശത്തില്‍ അത്ര ചെറുതല്ല

English Summary: Millet , how is it, how it looks

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds