ഇനിയും നാലും അഞ്ചും ഗഡു കിട്ടാത്തവർ 40000 പേരുണ്ട് പ്രബുദ്ധ കേരളത്തിൽ... പേര് ചേർത്തപ്പോൾ കാണിച്ച അശ്രദ്ധയാണ് ഇന്ന് കാശ് കിട്ടാതെ വലയുന്നതിന് കാരണം..
നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം
കൈയ്യിൽ സ്മാർട്ട് ഫോൺ ഉണ്ടെങ്കിൽ ആ ഫോൺ മതി, പേര് തിരുത്താൻ.
അല്ലെങ്കിൽ CSC / അക്ഷയയിൽ പോകണം
PM-Kisan സൈറ്റ് തുറന്ന് ഫാർമേർസ് കോർണർ (Farmers Corner) തിരയുക. www.pmkisan.gov.in
അല്ലെങ്കിൽ ഇവിടെ ക്ലിക്കുചെയ്യുക. വെബ്‌സൈറ്റിലെ 'Farmer Corner' തിരയുക.
ആധാർ തിരുത്തലിന് എഡിറ്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
- ആധാർ നമ്പർ കൊടുക്കുക, വലതുവശം തിരച്ചിൽ ബട്ടനിൽ ക്ലിക്ക് ചെയ്യുക.
- ആധാറിലേയും റജിസ്‌ട്രേഷനിലേയും പേര് ഒന്നാണെങ്കിൽ തിരുത്തൽ വേണ്ട എന്ന് തെളിയും.
- ഒരു പോലെ അല്ലെങ്കിൽ തിരുത്തൽ തീരഞ്ഞെടുത്ത് ആധാറിലേത് പോലെ തന്നെ പേര് രേഖപ്പെടുത്തുക.
- വലിയ അക്ഷരത്തിലോ ചെറിയ അക്ഷരത്തിലോ ഏങ്ങിനെയാണോ ആധാറിലെ പേര് അതുപോലെ ചെയ്യണം. ഒരുമാറ്റവും പാടില്ല.
- മൊബൈൽ നമ്പറും ടൈപ്പ് ചെയ്യണം.
- അപ്ഡേറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക.
- തുടർന്ന് "OK" ബട്ടൺ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ നിർത്തിവച്ച ഗഡു പെട്ടെന്ന് തന്നെ അക്കൗണ്ടിൽ വന്നുകൊള്ളും.
കിസ്സാൻ സമ്മാൻ വാങ്ങൂ.
കൃഷി ഒരു ആഘോഷമാക്കൂ.
അല്ലെങ്കിൽ Play store ൽ കിസാൻ App download ചെയ്യുക..
അതിലുടെയും ചെയ്യാം.
#Kisan_Samman_Nidhi_Updating
#കേന്ദ്ര_പദ്ധതികൾ