Updated on: 30 June, 2022 6:56 PM IST
Kisan Vikas Patra – Safe and profitable post office scheme

സുരക്ഷിതവും എന്നാൽ നല്ല വരുമാനം ലഭിക്കുന്ന സർക്കാർ പിന്തുണയുള്ള പദ്ധതികളാണ് പോസ്റ്റ് ഓഫീസിന്റെത്. അതിനുപുറമെ നികുതി ഇളവുകളും പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. നിക്ഷേപങ്ങളില്‍ പലതിനും ആദായ നികുതി സെക്ഷന്‍ 80 സി പ്രകാരം നികുതിയിളവ് ലഭിക്കും. പോസ്റ്റ് ഓഫീസിൻറെ "കിസാൻ വികാസ് പത്ര" എന്ന പദ്ധതിയെ കുറിച്ചാണ് വിശദമാക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: Post Office PPF അക്കൗണ്ടിൽ ഓൺലൈനായി പണം നിക്ഷേപിക്കേണ്ട വിധം

സര്‍ക്കാറിന്റെ പിന്തുണയുള്ള നിക്ഷേപമായതിനാല്‍ നിക്ഷേപകര്‍ക്ക് കാലാവധിയില്‍ പണം ലഭിക്കുമെന്നതിന് പേടി വേണ്ട. കിസാന്‍ വികാസ് പത്രയില്‍ വര്‍ഷത്തിലാണ് പലിശ നിരക്ക് കണക്കാക്കുന്നത്. നിക്ഷേപകന്റെ തുക 10 വര്‍ഷം 4 മാസം കൊണ്ട് ഇരട്ടിയാക്കാന്‍ സാധിക്കും. പദ്ധതിയില്‍ ചോരാനുള്ള ചുരുങ്ങിയ തുക 1,000 രൂപയാണ്. 100 ന്റെ ഗുണിതങ്ങളായി എത്ര രൂപ വേണമെങ്കിലും പദ്ധതിയില്‍ നിക്ഷേപിക്കാം. ഉയര്‍ന്ന പരിധിയില്ല.

പത്ത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സ്വന്തം പേരിലും 10 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് വേണ്ടി രക്ഷിതാക്കള്‍ക്കും അക്കൗണ്ട് തുറക്കാം. പ്രായപൂര്‍ത്തിയായവര്‍ക്ക് വ്യക്തിഗത അക്കൗണ്ടും ജോയിന്റ് അക്കൗണ്ടും ആരംഭിക്കാം. ഒരാള്‍ക്ക് എത്ര അക്കൗണ്ട് വേണമെങ്കിലും ആരഭിക്കാമെന്നത് പ്രത്യേകതയാണ്. കേന്ദ്ര ധനമന്ത്രാലയമാണ് കിസാന്‍ വികാസ് പത്രയുടെ കാലയളവ് നിര്‍ദ്ദേശിക്കുന്നത്. ഇത് നിക്ഷേപം ആരംഭിക്കുമ്പോള്‍ വ്യക്തമാക്കും. 30 മാസത്തെ ലോക് ഇന്‍ പിരിയഡ് പദ്ധതിക്കുണ്ട്. നിലവില്‍ 124 മാസമെത്തിയാല്‍ കാലാവധി പൂര്‍ത്തിയാകും.

ബന്ധപ്പെട്ട വാർത്തകൾ: പോസ്റ്റ് ഓഫീസ് PPF അക്കൗണ്ടുകളിലേക്കും മറ്റ് പോസ്റ്റ് ഓഫീസ് സ്കീമുകളിലേക്കും മൊബൈലിലൂടെ നിക്ഷേപം നടത്താം. ചെയ്യേണ്ടത് ഇത്രമാത്രം

കാലാവധിക്ക് മുന്‍പ് അക്കൗണ്ട് അവസാനിപ്പിക്കുന്നതിന് ചില നിബന്ധനകൾ സർക്കാർ മുന്നോട്ട് വെച്ചിട്ടുണ്ട്. കിസാന്‍ വികാസ് പത്രയില്‍ നിക്ഷേപിച്ചാല്‍ എളുപ്പത്തില്‍ പിന്‍വലിക്കാന്‍ സാധിക്കില്ല. സിംഗില്‍ അക്കൗണ്ട് ഉടമയുടെ മരണത്തോടെ അക്കൗണ്ട് അവസാനിപ്പിക്കാം. ജോയിന്റ് അക്കൗണ്ടില്‍ ഒരാളുടെയോ എല്ലാ അംഗങ്ങളുടെയോ മരണത്തോടെ അക്കൗണ്ട് അവസാനിപ്പിക്കാം. കോടതി ഉത്തരവുണ്ടെങ്കില്‍ നിക്ഷേപം കാലാവധി എത്തുന്നതിന് മുന്‍പ് അക്കൗണ്ട് അവസാനിപ്പിക്കാം. രണ്ട് വര്‍ഷവും ആറ് മാസവും പൂര്‍ത്തിയായ ശേഷം അക്കൗണ്ട് അവസാനിപ്പിക്കാന്‍ കിസാന്‍ വികാസ് പത്ര അനുവദിക്കുന്നുണ്ട്. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് അക്കൗണ്ട് ട്രാന്‍സ്ഫര്‍ ചെയ്യുന്ന സമയത്ത് അക്കൗണ്ട് അവസാനിപ്പിക്കാം.

ബന്ധപ്പെട്ട വാർത്തകൾ: എൽഐസി ബിമ ജ്യോതി പ്ലാൻ: 1000 രൂപ നിക്ഷേപിച്ചാൽ 50 രൂപ നേട്ടം

നിശ്ചിത സാഹചര്യങ്ങളിൽ കിസാൻ വികാസ് പത്ര കൈമാറ്റം ചെയ്യാനും പോസ്റ്റ് ഓഫീസ് അനുവദിക്കുന്നുണ്ട്. അക്കൗണ്ട് ഉടമ മരണപ്പെട്ടാൽ അവകാശിക്ക് കൈമാറ്റം ചെയ്യാം. അക്കൗണ്ട് ഉടമ മരണപ്പെട്ടാൽ ജോയിന്റ് അക്കൗണ്ട് ഹോൾഡർക്ക് കൈമാറ്റം ചെയ്യാം. കോടതി ഉത്തരവ് വഴി കൈമാറ്റം നടക്കും. നിർദ്ദിഷ്ട അതോറിറ്റിക്ക് പണയം വെക്കുമ്പോഴും അക്കൗണ്ട് കൈമാറ്റം നടക്കും. കിസാന്‍ വികാസ് പത്ര സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് വായ്പ എടുക്കാന്‍ സാധിക്കും. സാധാരണ വായ്പകളെക്കാള്‍ കുറഞ്ഞ നിരക്കില്‍ ഇതുവഴി വായ്പ ലഭിക്കും.

English Summary: Kisan Vikas Patra – Safe and profitable post office scheme
Published on: 30 June 2022, 06:44 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now