നെൽകൃഷിയിൽ വിപ്ലവകരമായ മാറ്റം വരുത്തിയ ഉമയിനത്തിൽപ്പെട്ട നെല്ല് പരീക്ഷണാടിസ്ഥാനത്തിലാണ് ചൊരിമണലിൽ കൃത്രിമ പാടം ഉണ്ടാക്കി കൃഷി ചെയ്തത്.
നിറഞ്ഞ നെൽമണിയുമായി വിളഞ്ഞു നിന്ന നെൽ ചെടികൾ കഞ്ഞിക്കുഴി ബ്ലോക്കു പഞ്ചായത്തു പ്രസിഡന്റ് വി.ജി.മോഹനൻ വിളവെടുത്തു.
പാലിയേറ്റീവ് ചെയർമാൻ എസ്.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ അഡ്വ.എം സന്തോഷ്കുമാർ സ്വാഗതം പറഞ്ഞു.മാരാരിക്കുളം വടക്കു പഞ്ചായത്തു പ്രസിഡന്റ് സുദർശനാഭായി ടീച്ചർ,
കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ഗീതാ കാർത്തികേയൻ, വടക്കു പഞ്ചായത്തംഗം സീമ,സിൽക്ക് യൂണിറ്റ് ഹെഡ് എം.എ ഷാൽബിൻ എന്നിവർ വിവിധ വിളകളുടെ വിളവെടുപ്പു നടത്തി. പച്ചക്കറി തോട്ടത്തിൽ തയ്യാറാക്കുന്ന മുളകു പാടത്തിന്റെ തൈ നടീലും കപ്പകൃഷിയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.
ഡി.ഉമാശങ്കർ , ആർ.സന്ദീപ്.കർഷക അവാർഡ് ജേതാവ് ശുഭകേശൻ .,എന്നിവർ പങ്കെടുത്തു. സിൽക്കിലെ ജീവനക്കാർ ചേർന്ന് ത്രിതല പഞ്ചായത്തു ഭാരവാഹികളെ ആദരിച്ചു.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഇനി കൃഷി കാലം നോക്കി മാത്രം