Updated on: 26 January, 2021 9:24 AM IST
20 വർഷമായി കുടുംബശ്രീ എന്ന വനിതാ കൂട്ടായ്മയുടെ വിവിധ ശ്രേണികളിൽ ഇരുന്ന് പൊതുചുമതലകൾ നിർവഹിച്ച് പരിചയമുണ്ട്.

ആലപ്പുഴ ജില്ലയിലെ മുഹമ്മ പഞ്ചായത്തിന്റെ പുതിയ സാരഥിയായ ശ്രീമതി. സ്വപ്ന ഷാബുവാണ് ഇന്ന് പ്രസിഡന്റിനെ അറിയുക എന്ന പരിപാടിയുടെ രണ്ടാം പതിപ്പിൽ എത്താൻ പോകുന്നത്. ഇന്ന് വൈകിട്ട് 4 മണിക്ക് കൃഷിജാഗ്രൻറെ ഫേസ്ബുക് പേജിൽ തത്സമയം മുഹമ്മ പഞ്ചായത്ത് പ്രസിഡന്റായ സ്വപ്ന ഷാബുവുമായി കൃഷിജാഗ്രൺ ചീഫ് എഡിറ്റർ ശ്രീ. എം സി ഡൊമിനിക് സംസാരിക്കും.The new President of Muhamma Panchayat in Alappuzha district is Smt. Swapna Shabu is set to arrive today for the second edition of the to Know the President program. Today at 4 pm on Krishi Jagran's Facebook page, Krishi Jagran Chief Editor Shri. MC Dominic will speak with her.

ജീവിതത്തിൽ വന്നുചേർന്ന ഒരു പ്രതിസന്ധിഘട്ടത്തിൽ തളരാതെ പാർട്ടി തന്നെ ഏൽപ്പിച്ച ജോലി കൃത്യമായി ചെയ്യാനുള്ള ധൈര്യം കാണിച്ച ഒരു സാധാരണ വീട്ടമ്മയാണ് സ്വപ്ന. 20 വർഷമായി കുടുംബശ്രീ എന്ന വനിതാ കൂട്ടായ്മയുടെ വിവിധ ശ്രേണികളിൽ ഇരുന്ന് പൊതുചുമതലകൾ നിർവഹിച്ച് പരിചയമുണ്ട്.

ചേർത്തല അരീപ്പറമ്പ് സ്വദേശിയായ സ്വപ്ന വിവാഹിതയായി മുഹമ്മ പഞ്ചായത്തിലേക്കെത്തുമ്പോൾ ഈ നാടിന്റെ സാരഥിയാകും എന്ന് ഒരിക്കൽ പോലും ചിന്തിച്ചിരുന്നില്ല. ഒരു മകനുണ്ട്. പള്ളിപ്പുറം ഐ എച്ച് ആർ ഡി യിൽ ബിടെക് പഠനം നടത്തുന്നു. ഭർത്താവ് എം ബി ഷാബു ഏഴു മാസങ്ങൾക്കു മുൻപ് വിട്ടുപിരിഞ്ഞു.

മുഹമ്മ പഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസ് , എ ഡി എസ് ഭാരവാഹി ആയിരുന്നു.തൊഴിലുറപ്പ് ഭാരവാഹിയും ആയിരുന്നു. വീട്ടമ്മയുടെ റോളും കുടുംബശ്രീ ചുമതലകളും ഒക്കെയായി നടക്കുമ്പോളാണ് അവിചാരിതമായി ഭർത്താവിന്റെ വിയോഗം ഉണ്ടായത്. ഏതൊരു വേർപാടും വേദനയാണ്. അതിന് മറ്റൊന്നും പരിഹാരം ആവില്ല. എങ്കിലും കാലം മായ്ക്കാത്ത മുറിവുകൾ ഇല്ല.

തന്റെ വേദനയിൽ നാടും നാട്ടുകാരും പാർട്ടിയുമെല്ലാം ഒപ്പം നിന്നു. തുടർന്നു വന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കണം എന്ന പാർട്ടിയുടെ ആവശ്യം അംഗീകരിച്ചു മത്സരിച്ചു . മുഹമ്മ പഞ്ചായത്തിലെ 15 ആം വാർഡിൽ നിന്നാണ് മൽസരിച്ചത്. 381 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. ഇപ്പോൾ മുഹമ്മ പഞ്ചായത്തിന്റെ ചുക്കാൻ പിടിക്കാനുള്ള യോഗം വന്നുചേർന്നു.

പഞ്ചായത്ത് ഭരണത്തിൽ തുടക്കക്കാരിയെങ്കിലും പൊതുപ്രവർത്തനവും കൃഷിയും എല്ലാം പരിചയമുള്ളതാണ് സ്വപ്നയ്ക്ക്. ഈ കോവിഡ് കാലത്ത് സർക്കാർ മുന്നോട്ടു വച്ച പദ്ധതികളിൽ ഒന്നായ സുഭിക്ഷ കേരളം പദ്ധതി കൂടുതൽ കരുത്തോടെ കൊണ്ടുപോകാൻ തന്നെയാണ് മുഹമ്മ പഞ്ചായത്തിന്റെയും തീരുമാനം. അതിലേക്കായി നിരവധി കൂട്ടായ്മ്മകളും സംഘടനകളും മുന്നോട്ടു വരുന്നുണ്ട്. നിലവിൽ ഉള്ള കൃഷി കൂടാതെ 100 ഏക്കർ കൂടി തരിശു ഭൂമി കൃഷി ചെയ്യണം എന്നാണ് പഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാനം. അതിന്റെ തുടക്കമെന്നോണം 180 ഏക്കറോളം തരിശുഭൂമി ഏറ്റെടുക്കുകയും അവിടെയൊക്കെ കൃഷി ആരംഭിക്കുകയും ചെയ്തു.

നിലവിൽ ചെയ്തു പോന്നിരുന്ന കുടുംബശ്രീയും കൃഷി പ്രവർത്തനങ്ങളുമെല്ലാം ഒപ്പമുണ്ടെങ്കിലും മുമ്പത്തെപ്പോലെ കൂടുത സമയം അതിന് വേണ്ടി ചിലവഴിക്കാനാവില്ലല്ലോ. ഒരു പഞ്ചായത്തിന്റെ ഭരണം നോക്കി നടത്തേണ്ടതുള്ളപ്പോൾ. ഏതായാലും വരുന്ന അഞ്ചു വർഷക്കാലം നല്ലൊരു ഭരണം കാഴ്ചവയ്ക്കാൻ സ്വപ്നക്കാവട്ടെ എന്നാശംസിക്കുകയാണ് കൃഷി ജാഗരൺ.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :റീബില്‍ഡ് കേരളം 2020-21 ; മൂവാറ്റുപുഴയില്‍ മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന പദ്ധതികള്‍ക്ക് തുടക്കമായി

English Summary: KNOW The PRESIDENT- Muhammed Panchayat President Swapna Shabu at the second edition of the event
Published on: 26 January 2021, 07:34 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now