റിട്ടയർമെന്റിനു ശേഷം സമാധാനത്തോടെയുള്ള ജീവിതത്തിന് ആവശ്യത്തിനുള്ള പണം നമ്മുടെ പക്കലുണ്ടയിരിക്കേണ്ടത് അത്യാവശ്യമാണ്. നഷ്ട സാധ്യതകളില്ലാതെ ആദായം ഉറപ്പു നല്‍കുന്നതിനാല്‍ മുതിര്‍ന്നവരില്‍ ഭൂരിഭാഗവും സ്ഥിര നിക്ഷേപങ്ങളെയാണ് തിരഞ്ഞെടുക്കുന്നത്. ഈ സാഹചര്യത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് സ്ഥിര നിക്ഷേപത്തിന് ഉയര്‍ന്ന സുരക്ഷയും പലിശയും നല്‍കുന്ന ചില പദ്ധതികൾ നോക്കാം.
- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേകം ആരംഭിച്ച പദ്ധതിയാണ് എസ്ബിഐ വീകെയര്‍ ഡെപ്പോസിറ്റ്. 5 വര്‍ഷത്തിന് മുകളില്‍ കാലാവധിയുള്ള 2 കോടിയില്‍ കൂറവുള്ള നിക്ഷേപത്തിനാണ് എസ്ബിഐ വീകെയര്‍ പദ്ധതിയുടെ ഭാഗായി ഉയര്‍ന്ന പലിശ ലഭിക്കുക. 5 വര്‍ഷത്തിന് മുകളില്‍ സാധരണ നിക്ഷേപകര്‍ക്ക് 5.65 ശതമാനമാണ് എസ്ബിഐ നല്‍കുന്ന പലിശ. ഇതിനൊപ്പം 0.80 ശതമാനം അധിക നിരക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കും. 6.45 ശതമാനമാണ് ഇപ്പോള്‍ ലഭിക്കുന്ന പലിശ. ഈ പദ്ധതിയുടെ ആനുകൂല്യം നേടാന്‍ ഉടന്‍ നിക്ഷേപം ആരംഭിക്കണം. എസ്ബിഐ വീകെയര്‍ ഡെപ്പോസിറ്റ് സ്‌കീം അടുത്ത മാസത്തോടെ അവസാനിക്കും.
ബന്ധപ്പെട്ട വാർത്തകൾ: SBI, ICICI, HDFC എന്നി ടോപ്പ് ബാങ്കുകൾ മുതിർന്ന പൗരന്മാർക്കായി സ്പെഷ്യൽ ഫിക്സഡ് ഡെപോസിറ്റ് സ്കീം കൊണ്ടുവരുന്നു
- മേയ് 18 2020 നാണ് എച്ച്ഡിഎഫ്‌സി ബാങ്ക് മുതിര്‍ന്ന പൗരന്മാര്‍ക്കായി സീനിയര്‍ സിറ്റിസണ്‍ കെയര്‍ ഡെപ്പോസിറ്റ് പദ്ധതി ആരംഭിച്ചത്. 5 വര്‍ഷം 1 ദിവസത്തില്‍ കൂടുതല്‍ കാലാവധിയുള്ള 5 കോടി വരെയുള്ള നിക്ഷേപങ്ങള്‍ക്ക് സീനിയര്‍ സിറ്റിസണ്‍ കെയര്‍ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. സാധാരണ നിരക്കില്‍ നിന്ന് 0.75 ശതമാനം അധിക നിരക്ക് നിക്ഷേപങ്ങള്‍ക്ക് ലഭിക്കും. സാധാരണ നിക്ഷേപകര്‍ക്ക് ലഭിക്കുന്ന 5.75 ശതമാനം പലിശ നിരക്കിനൊപ്പം 0.75 ശതമാനം അധിക നിരക്കും ചേര്‍ത്ത്് 6.50 ശതമാനം പലിശ നിക്ഷേപങ്ങള്‍ക്ക് ലഭിക്കും. 2022 സെപ്റ്റംബര്‍ 30ന് മുന്‍പ് നിക്ഷേപം ആരംഭിക്കുന്നവര്‍ക്കും പുതുക്കുന്നവര്‍ക്കുമാണ് ഈ നേട്ടം.
- ഐസിഐസിഐ ബാങ്കില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള പ്ര്‌ത്യേക സ്ഥിര നിക്ഷേപ പദ്ധതിയാണ് ഗോള്‍ഡന്‍ ഇയര്‍ എഫ്ഡി. 5 വര്‍ഷം 1 ദിവസം മുതല്‍ 10 വര്‍ഷ കാലവധിയില്‍ നിക്ഷേപിക്കുന്ന 2 കോടിവരെയുള്ള നിക്ഷേപങ്ങള്‍ക്ക് 6.60 ശതമാനം പലിശ ഐസിഐസിഐ ബാങ്കില്‍ ലഭിക്കും. ബാങ്ക് നല്‍കുന്ന അടിസ്ഥാന പലിശ നിരക്കിനെക്കാള്‍ .70 ശതമാനം അധികം നല്‍കും. 2022 ഒക്ടോബര്‍ 7ന് അവസാനിക്കുന്ന പദ്ധതിയാണ് ഐസിഐസിഐ ഗോള്‍ഡന്‍ ഇയര്‍ സ്ഥിര നിക്ഷേപം.
- മുതിര്‍ന്ന പൗരന്മാര്‍ക്കായി ഐഡിബിഐ ബാങ്ക് 2022 ഏപ്രില്‍ 20ന് ആരംഭിച്ച നിക്ഷേപ പദ്ധതിയാണ് ഐഡിബിഐ നമന്‍ സീനിയർ സിറ്റിസണ്‍ ഡെപ്പോസിറ്റ്. 1 വര്‍ഷം മുതര്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് അധിക നിരക്ക് ലഭിക്കും. 2022 സെപ്റ്റംബര്‍ 30 വരെയാണ് പദ്ധതിയില്‍ ചേരാനാവുക. ഇക്കാലയളവില്‍ സ്ഥിര നിക്ഷേപമിടുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് സാധാരണ ലഭിക്കുന്ന 0.25 ശതമാനത്തിനൊപ്പം 0.50 ശതമാനം പലിശ നല്‍കുന്നു. 1 മാസം മുതല്‍ 18 മാസം കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 60 വയസിന് താഴെയുള്ളവര്‍ക്ക് ലഭിക്കുന്നത് 5.35 ശതമാനമാണ്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.10 ശതമാനം ലഭിക്കും. 18 മാസം മുതല്‍ 30 മാസം വരെ 6.15 ശതമാനവും 30 മാസം മുതല്‍ 3 വര്‍ഷം വരെ 6.25 ശതമാനവും പലിശ ലഭിക്കും. 5 വര്‍ഷത്തേക്ക് 6.35 ശതമാനം പലിശയും 10 വര്‍ഷം കാലവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 6.50 ശതമാനം പലിശയും ലഭിക്കും
- എഫ്ഡി അന്താരാഷ്ട്ര സീനിയർ സിറ്റിസൺ ദിനത്തിലാണ് സ്വകാര്യ ബാങ്കായ ആര്‍ബിഎല്‍ ബാങ്ക് സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിനായി പുതിയ നിക്ഷേപ പദ്ധതി ആരംഭിച്ചത്. 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമുള്ളതാണ് ഈ നിക്ഷേപ പദ്ധതി. 15 മാസ നിക്ഷേപത്തിന് 0.75 ശതമാനം അധിക നിരക്ക് ബാങ്ക് അനുവദിക്കും. 15 മാസത്തേക്ക് സാധാരണ നിക്ഷേപകര്‍ക്ക് ബാങ്ക് നല്‍കുന്ന പലിശ നിരക്ക് 7.00 ശതമാനമാണ്. 80 വയസ് കഴിഞ്ഞവര്‍ക്ക് 7.75 ശതമാനം പലിശ ലഭിക്കും. ബാങ്ക് വെബ്‌സൈറ്റ വഴിയോ, ആപ്പ്, നെറ്റ്ബാങ്കിംഗ് വഴിയോ ബാങ്കിംഗ് സേവനങ്ങള്‍ നേടാം.