റിലയൻസ് ഫൗണ്ടേഷൻ ഇൻഫർമേഷൻ സർവീസസിൽ നിന്നും കൃഷി (വിള പരിപാലനം, കീടരോഗ നിയന്ത്രണം, വിത്ത് പരിപാലനം, കള നിയന്ത്രണം) മൃഗസംരക്ഷണം (പശു, ആട്, കോഴി, എരുമ എന്നിവയ്ക്കുള്ള രോഗ നിയന്ത്രണ മാർഗങ്ങൾ, തീറ്റ ക്രമങ്ങൾ രീതികൾ), മത്സ്യകൃഷി (കുളം ഒരുക്കൽ, കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന രീതികൾ, തീറ്റ ക്രമങ്ങൾ, കേജ് കൾച്ചർ, പടുത കുളം ഒരുക്കൽ), മൽസ്യബന്ധനം (കടലിലെ കാലാവസ്ഥ വിവരങ്ങൾ - കാറ്റിന്റെ ദിശ വേഗത, തിരമാലയുടെ ഉയരം) തുടങ്ങിയ മേഖലകളിലുള്ള സംശയ നിവാരണങ്ങൾ സൗജന്യമായി നൽകി വരുന്നു.
ഇതിനായി നിങ്ങൾ ചെയ്യേണ്ടത് റിലയൻസ് ഫൗണ്ടേഷൻ ടോൾ ഫ്രീ നമ്പറായ 1800 419 8800 എന്ന നമ്പറിൽ തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ടു 7.30 വരെയുള്ള സമയത്തു വിളിക്കുക. കൃഷി വിദഗ്ദനോടും, വെറ്റിനറി ഡോക്ടറോടും, മത്സ്യകൃഷി വിദഗ്ദനോടും ഞിങ്ങൾക്ക് സംശയങ്ങൾ ചോദിക്കാവുന്നതാണ്. ഈ നമ്പറിലേക്കുള്ള എല്ലാ വിളികളും സൗജന്യമാണ്. ടോൾ ഫ്രീ നമ്പർ ഒരിക്കൽ കൂടി 1800 419 8800.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: മുട്ടക്കോഴികളെ കുറിച്ച് കൂടുതൽ അറിയാൻ
എക്സ് ഗ്രേഷ്യ ആനുകൂല്യത്തിൽ കർഷകകടങ്ങൾ ഉൾപ്പെടുത്തില്ല
കോഴിവളർത്തലിൽ വിജയം നേടാൻ ഈ ഇനകൾ വളർത്തുക