Updated on: 11 March, 2021 6:24 AM IST
ജൈവകാർഷികോത്സവം

കൊച്ചി കോർപ്പറേഷൻ പുതുതായി ആവിഷ്കരിച്ച ഹീൽ കൊച്ചി (Heal Kochi) പ്രോജക്റ്റിൽ ഉൾപ്പെടുത്തി ഓർഗാനിക് കേരള ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ചുകൊണ്ട് നാല് ദിവസം നീണ്ടുനിൽക്കുന്ന ജൈവകാർഷികോത്സവം സംഘടിപ്പിക്കുന്നു.

ജൈവകാർഷികോത്സവത്തിൽ ഉൾപ്പെടുത്തി വൈവിധ്യമാർന്ന ജൈവകാർഷിക വിളകളുടെ പ്രദർശനവും വിപണനവും മാർച്ച് 11 മുതൽ 14 വരെ സംഘടിപ്പിക്കും. യു. എന്റെ ഉപസംഘടനയായ ഫുഡ് & അഗ്രികൾച്ചർ ഓർഗനൈസേഷൻ 2021 അന്താരാഷ്ട്ര പഴം പച്ചക്കറി വർഷമായി ആചരിക്കുവാൻ അംഗരാജ്യങ്ങളോടായി ആഹ്വാനം ചെയ്തിരിക്കുകയാണ്. പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിട്ടുളള
പോഷകഗുണത്തെക്കുറിച്ചും ഇവ ഉൾപ്പെടുത്തിയുള്ള ആരോഗ്യകരമായ ഭക്ഷണക്രമം അനുവർത്തിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും പൊതുബോധം വളർത്തി എടുക്കുകയാണ് വർഷാചരണത്തിലൂടെ എഫ്. എ. ഒ (Food & Agriculture Organisation) ലക്ഷ്യം
വയ്ക്കുന്നുണ്ട്.

പഴങ്ങളും, പച്ചക്കറികളും - നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ ശരീരത്തിന് ഗുണകരമായ ഫൈറ്റോ കെമിക്കലുകൾ എന്നിവയാൽ സമ്പുഷ്ടമാണ്. പഴവർഗ്ഗങ്ങളിൽ അടങ്ങിയിട്ടുളള സൂക്ഷ്മ പോഷണങ്ങൾ കാൻസർ, പ്രമേഹം, ഹൃദ്രോഗം, അമിതവണ്ണം തുടങ്ങിയ ദീർഘകാല രോഗങ്ങൾ തടയുന്നതിന് ശരീരത്തെ പ്രാപ്തമാക്കുവാൻ പര്യാപ്തമായവയാണ്. രോഗപ്രതിരോധത്തിന് സഹായകരമായ പച്ചക്കറികളും പഴവർഗ്ഗങ്ങളും മുതിർന്ന ഒരാൾ 400 ഗ്രാം ദൈനംദിന ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ടതാണെന്ന് ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നു.

അങ്ങനെയായാൽ 32. 82 ലക്ഷം ജനസംഖ്യയുളള എറണാകുളം ജില്ലയുടെ പ്രതിദിന പഴം പച്ചക്കറി ആവശ്യം 1300 ടൺ വരുമെന്നാണ് ഏകദേശ കണക്ക്. ഇത്രയും പഴം പച്ചക്കറിക്ക് വിപണിയെ ആശ്രയിക്കുക അഭികാമ്യമല്ല. ഒരു കുടുംബത്തിനാവശ്യമായ പച്ചക്കറിയും ഏതാനും പഴവർഗ്ഗങ്ങളും ഗാർഹിക പരിസരത്തുതന്നെ ഉൽപാദിപ്പിക്കാനാവും. ആയതിന്
ഓരോ കുടുംബത്തെയും പ്രാപ്തമാക്കുവാൻ പ്രാദേശിക സർക്കാരുകളും കാർഷിക വികസന ഏജൻസികളും അയൽകൂട്ടസമിതികളും ഒന്നിച്ച് പരിശ്രമിച്ചാൽ സാധ്യമാകും. ഈ സാധ്യതകളെ പരിപോഷിപ്പിക്കുന്ന പ്രവർത്തനങ്ങൾ ജൈവകാർഷികോത്സവത്തിന്റെ ഭാഗമായുണ്ടാവും.
ഇതൊടൊപ്പം ജൈവകാർഷിക പരിശീലനം, ജൈവകൃഷി വിള സന്ദർശനം, ജൈവകാർഷിക സംഗമം, മികച്ച ജൈവകർഷകരെ ആദരിക്കൽ, മത്സരാർത്ഥികൾക്ക് കാഷ് അവാർഡ് എന്നിവയും ജൈവകാർഷികോത്സവത്തിന്റെ ഭാഗമായുണ്ടാവും. ജൈവവൈവിധ്യ സംരക്ഷണം, പ്രകൃതി സൗഹൃദ കൃഷിരീതികൾ, കാലാവസ്ഥാ വ്യതിയായനം സൃഷ്ടിക്കുന്ന പ്രകൃതിദുരന്ത ലഘൂകരണം, എന്നിവ സംബന്ധിച്ച സെമിനാർ, സിനിമാ പ്രദർശനം, കാർഷിക സംസ്കൃതി പുനരുജ്ജീവന കലാസാംസ്കാരിക പരിപാടികൾ എന്നിവ മാർച്ച് 13.14 തീയതികളിലും സംഘടിപ്പിക്കുന്നുണ്ട്.

കാർഷിക പുനരുജ്ജീവന പരിശ്രമങ്ങളിൽ സജീവമായി ഇടപെടുന്ന സഹകരണ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ ഇത്തവണത്തെ പ്രത്യേകതയാണ്. ഈ സ്റ്റാളുകളിൽനിന്ന് ആരോഗ്യകരവും, പോഷകഗുണമേന്മയുമുളള ഭക്ഷ്യവസ്തുക്കൾ, ഗുണമേന്മയുളള വിത്ത് വളങ്ങൾ, ജൈവകീട നിയന്ത്രണ മാർഗ്ഗങ്ങൾ, കൃഷി നാട്ടറിവുകൾ, എന്നിവ വിജ്ഞാന വ്യാപനത്തിന്റെ ഭാഗമായുണ്ടാകും. വയനാടൻ പാരമ്പര്യ ഔഷധഗുണമേന്മയുളള
പത്തിനം അരിയും അരിയുൽപ്പന്നങ്ങളും ഔഷധഗുണമേന്മയുളള പാരമ്പര്യ നെല്ലിനങ്ങൾ, ചക്കയിൽ നിന്നുളള വിവിധ ഭക്ഷ്യ ഉൽപ്പന്നങ്ങളും, പയറിനങ്ങൾ, പലവ്യജ്ഞനങ്ങൾ, തുടങ്ങി ജൈവ സാക്ഷപ്പെടുത്തലോടുകൂടിയ പയറിനങ്ങൾ, സുഗന്ധ വ്യജ്ഞനങ്ങൾ, ശർക്കര, തേൻ, ശുദ്ധമായ പശുവിൻ നെയ്യ്, ഔഷധകുട്ടുകൾ.

English Summary: kochi corporation organic festival organise from march 11
Published on: 11 March 2021, 06:23 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now