കാര്‍ഷിക മേഖലയുടെ ആധുനികവല്‍ക്കരണവും വ്യവസായവൽക്കരണവും ത്വരിതപ്പെടുത്തി കൃഷി കൂടുതൽ സുഗമമാക്കുന്നതിനായി കർഷകർക്കും വ്യാവസായിക കമ്പനികൾക്കുമൊപ്പം കൈ കോർക്കുകയാണ് കൃഷി ജാഗരൺ.
കാർഷികവൃത്തിയിൽ സമയബന്ധിതമായ പ്രവർത്തനങ്ങളും ഉൽപ്പാദനക്ഷമതയും മൂല്യവർധനവും വളരെയധികം നിർണായകമാണ്. അതിനാൽ തന്നെ നൂതന സംവിധാനങ്ങളിലേക്ക് കൃഷിയിൽ കർഷകരെ സഹായിച്ചുകൊണ്ട് ഒരു പുതിയ സംരഭത്തിന് കൃഷിജാഗരൺ തുടക്കം കുറിച്ചു.
കൃഷിയന്ത്രങ്ങൾ നിർമിക്കുന്ന ഇന്ത്യയിലെ വിവിധ ബ്രാൻഡുകളെ കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകളും അവയുടെ സാങ്കേതിക സവിശേഷതകളും ഇനി മുതൽ https://tractornews.in/ എന്ന വെബ്‌സൈറ്റിലൂടെ ലഭ്യമാകും.
കൂടാതെ, യന്ത്രവൽക്കരണത്തിന്റെ പ്രാധാന്യം ചർച്ച ചെയ്തുകൊണ്ട് വെബ്സൈറ്റ് ഉദ്ഘാടന ചടങ്ങിൽ ‘കൃഷിയിലെ യന്ത്രവൽക്കരണം' എന്ന വിഷയത്തിൽ വെബിനാറും സംഘടിപ്പിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വെർച്വലായാണ് പരിപാടി സംഘടിപ്പിച്ചത്.
കൃഷിക്ക് വേണ്ട ഉപകരണങ്ങളും യന്ത്രങ്ങളും കർഷകന് അനായാസം ലഭ്യമാക്കുന്നതിനായി കൃഷി ജാഗരൺ ഒരു മാധ്യമമായി പ്രവർത്തിക്കുകയാണ് ഇതിലൂടെ. അപ്പോളോ ടയേഴ്‌സാണ് പരിപാടി സ്പോൺസർ ചെയ്തത്.
കൃഷി ജാഗരൺ സ്ഥാപകനും ചീഫ് എഡിറ്ററുമായ എം.സി ഡൊമിനിക്, പത്മശ്രീ അവാർഡ് ജേതാവ് ഭരത് ഭൂഷൺ ത്യാഗി, CSIR-സെൻട്രൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ ഡോ ഹർസിഹ് ഹിരാനി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് പ്രസിഡന്റ് ഹേമന്ത് സിക്ക, കോർപ്പറേറ്റ് റിലേഷൻസ് ആൻഡ് അലയൻസസ്- ട്രാക്ടർ ആൻഡ് ഫാം എക്യുപ്‌മെന്റ് ഗ്രൂപ്പ് പ്രസിഡന്റ് ടി.ആർ കേശവൻ, ,വിഎസ്ടി ടില്ലേഴ്‌സ് ട്രാക്ടറേഴ്‌സ് ലിമിറ്റഡ് സിഇഒ ആന്റണി ചെറുകര, അപ്പോളോ ടയേഴ്സ് ലിമിറ്റഡ് മാർക്കറ്റിംഗ് ഹെഡ് ഫരീദ് അഹമ്മദ്, എംടിഡി പ്രൊഡക്‌ട്‌സ് ഏഷ്യാ പസഫിക് ആൻഡ് ജപ്പാൻ മാനേജിംഗ് ഡയറക്ടർ ഭവ്യ സെഹ്ഗാൾ, പ്ലഗ പമ്പ്‌സ് ആൻഡ് മോട്ടോഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്‌ടറും വൈസ് പ്രസിഡന്റുമായ അനൂപ് അഗർവാൾ, ദി ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ഫാർമേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ബി.വി ജവാര ഗൗഡ, അമ്മ ഭഗവതി കൃഷി ഉദ്യോഗ് പ്രൈവറ്റ് ലിമിറ്റഡ് സീനിയർ വൈസ് ചെയർമാനും എംഡിയുമായ മിതുൽ പഞ്ചൽ, കൃഷി ജാഗരൺ സീനിയർ മാനേജർ ബിസിനസ് ഡെവലപ്‌മെന്റ് പ്രസാദ് ബി. സവാരെ, മധ്യഭാരത് കൺസോർഷ്യം ഓഫ് ഫാർമർ പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡ് സിഇഒ യോഗേഷ് കുമാർ ദ്വിവേദി, കൃഷി ജാഗരൺ പ്രതിനിധി മൃദുൽ ഉപ്രേതി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വാർത്ത മാധ്യമത്തിലൂടെ യന്ത്രവൽക്കരണം ത്വരിതപ്പെടുത്തുന്നതിനെ കുറിച്ചും അവയുടെ പ്രാധാന്യവും വിശദമാക്കി എം.സി ഡൊമിനിക് സംസാരിച്ചു. ചെറുകിട കർഷകരിലേക്കും ഗ്രാമീണ കർഷകരിലേക്കും നൂതന സാങ്കേതിക വിദ്യകൾ എത്തിക്കുന്നതിന്റെ ആവശ്യകതയും അദ്ദേഹം വ്യക്തമാക്കി.
https://tractornews.in/ വെബ്സൈറ്റിലൂടെ ലഭ്യമാകുന്ന സേവനങ്ങൾ
- കൃഷിയിലെ യന്ത്രവൽക്കരണത്തെക്കുറിച്ചുള്ള ട്രെൻഡിംഗ് വാർത്തകൾ
- രാജ്യത്തുടനീളമുള്ള ട്രാക്ടറുകളുടെയും ബ്രാൻഡുകൾ, മോഡലുകൾ എന്നിവയുടെയും വിശദമായ സവിശേഷതകളും വിവരങ്ങളും
- കാർഷിക യന്ത്രവൽക്കരണത്തിലെ ഏറ്റവും പുതിയ സംരംഭങ്ങളും അപ്‌ഡേറ്റുകളും
- യന്ത്രങ്ങൾ വാങ്ങുന്നത് കൂടുതൽ അനായാസമാകുന്നതിന് വിവിധ ട്രാക്ടർ ബ്രാൻഡുകളുടെ താരതമ്യ പഠനം
- സമീപ ഇടങ്ങളിൽ ലഭ്യമായ ഡീലർമാരെ കണ്ടെത്തുന്നതിനായി ഡീലർമാരുടെ ഭൂമിശാസ്ത്രപരമായ ഡാറ്റ
- ഉപകാരങ്ങളെ കുറിച്ച് ഉപഭോക്താവിന്റെയും ഡീലറുടെയും അവലോകനങ്ങൾ