1. News

കൃഷി ജാഗരൺ ഫേസ്ബുക്ക് പേജിലെ, ഫാർമർ ഫസ്റ്റ് പ്രോഗ്രാമിൻറെ രണ്ടാമത്തെ പരമ്പര വിജയകരമായി സമാപിച്ചു

കൃഷി ജാഗരൺ ഫേസ്ബുക്ക് പേജിലെ, ഫാർമർ ഫസ്റ്റ് പ്രോഗ്രാമിൻറെ രണ്ടാമത്തെ പരമ്പര ഡിസംബർ 31 ന് വിജയകരമായി സമാപിച്ചു. കൃഷി ജാഗരൺ മാസികയുടെ എഡിറ്ററും ജേർണലിസ്റ്റുമായ ശ്രീ. രാജേന്ദ്ര കുമാറിൻറെ അധ്യക്ഷതയിൽ നടന്ന ഈ പരിപാടിയിൽ നാല് കർഷകരാണ് പങ്കെടുത്തത്.

Meera Sandeep
Krishi Jagran FARMER FIRST Live program in Facebook
Krishi Jagran FARMER FIRST Live program in Facebook

കൃഷി ജാഗരൺ ഫേസ്ബുക്ക് പേജിലെ, ഫാർമർ ഫസ്റ്റ് ലൈവ് പ്രോഗ്രാമിൻറെ രണ്ടാമത്തെ പരമ്പര ഡിസംബർ 31 ന്  വിജയകരമായി സമാപിച്ചു.  

കൃഷി ജാഗരൺ മാസികയുടെ എഡിറ്ററും ജേർണലിസ്റ്റുമായ ശ്രീ. രാജേന്ദ്ര കുമാറിൻറെ അധ്യക്ഷതയിൽ നടന്ന ഈ പരിപാടിയിൽ നാല് കർഷകരാണ് പങ്കെടുത്തത്.

പോലിസ് വിഭാഗത്തിൽ ജോലി ചെയ്തിരുന്നതും, കർഷകനുമായ ശ്രീ. ജി. പ്രസന്നൻ,  ടീച്ചറും കർഷകയുമായ ശ്രീമതി പ്രമീള രാമനാഥൻ, കർഷകരായ ശ്രീ. അഭിജിത്, ശ്രീ. വി.പി. സുനിൽ, എന്നിവരാണ് പരിപാടിയിൽ പങ്കെടുത്തത്.   

എല്ലാ കർഷകരും അവരവർ ചെയ്യുന്ന കൃഷിയെക്കുറിച്ചും അതിലുണ്ടാകുന്ന ജൈവ പച്ചക്കറിയെക്കുറിച്ചും പ്രതിപാദിച്ചു. കൃഷി ജാഗരൺ ഫേസ്ബുക്ക് പേജ്, കർഷകനൊപ്പമിരുന്ന് കർഷകനെ അറിയാൻ സഹായിക്കുന്ന ഈ പരിപാടി എല്ലാ വ്യാഴാഴ്ച്ചയും നടത്തിവരുന്നു.

Krishi Jagran Kerala (facebook.com)

10 ദശലക്ഷത്തിലധികം വായനക്കാരുള്ള രാജ്യത്തെ ഏറ്റവും വലിയ കാർഷിക ഗ്രാമീണ മാസികയായി "ലിംക ബുക്ക് ഓഫ് റെക്കോർഡുകളിൽ" പ്രവേശിച്ച ഇന്ത്യയിലെ പ്രഥമ കാർഷിക മാസികയാണ് കൃഷി ജാഗരൺ. 22 സംസ്ഥാനങ്ങളിൽ സാന്നിധ്യമുള്ളതും 12 ഭാഷകളിൽ (ഹിന്ദി, മലയാളം, ആസാമി, ബംഗാളി, ഗുജറാത്തി, കന്നഡ, മറാത്തി, ഒഡിയ, പഞ്ചാബി, തെലുങ്ക്, തമിഴ്, ഇംഗ്ലീഷ്) 23 പതിപ്പുകളുമുള്ള ഒരു ബഹുഭാഷാ മാസികയാണ് കൃഷിജാഗരൺ.

കൂടാതെ കാർഷിക വിവരങ്ങൾ കർഷകരുടെ വിരൽത്തുമ്പിൽ അപ്പപ്പോൾ ലഭിക്കാൻ 12 ഭാഷകളിലെ വെബ്പോർട്ടൽ, ഫേസ്ബുക്ക് പേജുകൾ , ഇൻസ്റ്റാഗ്രാം, ട്വിറ്റർ, ലിൻകിഡിൻ തുടങ്ങിയ ഡിജിറ്റൽ ശൃംഖല 24 മണിക്കൂറും സജീവമാണ്. ദിനംപ്രതി ഏകദേശം ഒരു ലക്ഷത്തോളം വായനക്കാർ സന്ദർശിക്കുന്ന ഈ വെബ്‌സൈറ്റുകൾ വിദ്യാർത്ഥികൾ, ഗവേഷകർ, കർഷകർ തുടങ്ങി അനവധി പേർക്ക് ഒരു മാർഗ്ഗദർശി ആയിരിക്കുന്നു.

പ്രേക്ഷകരാണ് ഒരു നടൻറെ കരുത്തെന്നപോലെ കർഷകരാണ് കൃഷിജാഗരണിന്റെ സമ്പത്ത്. അതിനാൽ കൃഷിജാഗരൻ കർഷകരുടെ ഉന്നമനത്തിനായി അനവധി പദ്ധതികൾ ആവിഷ്കരിച്ചു. ഏറ്റവും ആദ്യമായി "ഫാർമർ ദി ബ്രാൻഡ് " എന്ന ഫേസ്‌ബുക്ക് ലൈവ് പ്രോഗ്രാം അവതരിപ്പിച്ചു. മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്ന കർഷകരെ പ്രോത്സാഹിപ്പിക്കാനും അവരുടെ ഉത്പന്നങ്ങൾക്ക് ഒരു വിപണന സാദ്ധ്യത ഉറപ്പാക്കാനും ഇത് വളരെയധികം സഹായിച്ചു.

അതിലുപരി ധാരാളം സാധാരണക്കാർക്ക് ഇങ്ങനെയുള്ള ഉത്പന്നങ്ങൾ കർഷകരിൽ നിന്ന് നേരിട്ട് വാങ്ങാനും സാധിച്ചു. ഇതിനൊപ്പം വനിതാ കർഷകരെ പ്രോത്സാഹിപ്പിക്കാൻ "വുമൺ ഫാർമർ ദി ബ്രാൻഡ്" എന്ന ഫേസ്‌ബുക്ക് ലൈവ് പരിപാടിയും ആവിഷ്കരിച്ചു.
ഇതിലൂടെ ധാരാളം വനിതാ കർഷകരെ പരിചയപ്പെടുത്താനും അവർക്ക് പ്രചോദനം പകരാനും കൃഷിജാഗരണിന് കഴിഞ്ഞു.

English Summary: Krishi Jagran successfully completes second series of Farmer First program on Facebook page

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds