Updated on: 13 January, 2022 7:03 PM IST
Krishi Jagran Organizes Webinar on ‘Influence of Youth in Agritech Space’ on National Youth Day

രാജ്യത്തെ മുൻനിര തത്ത്വചിന്തകരിലും ആത്മീയ നേതാക്കളിലും ഒരാളായ സ്വാമി വിവേകാനന്ദനെ  ആദരിക്കുന്നതിനായാണ് അദ്ദേഹത്തിൻ്റെ ജന്മദിനം ഇന്ത്യയിൽ ദേശീയ യുവജന ദിനമായി ആചരിക്കുന്നത്. വേദാന്ത പഠിപ്പിക്കലുകളും തത്ത്വചിന്തകളും ജനകീയമാക്കിയ പ്രശസ്ത ആത്മീയ തത്ത്വചിന്തകനായിരുന്നു അദ്ദേഹം. സമൂഹത്തിന്റെയും സാങ്കേതികവിദ്യയുടെയും പുരോഗതിക്ക് യുവാക്കളുടെ സംഭാവനകളെ ഈ പ്രത്യേക ദിനം അംഗീകരിക്കുന്നു.

ഈ ദിനത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനായി കൃഷി ജാഗരൺ ഇന്ന് രാവിലെ 11 മണിക്ക് "അഗ്രിടെക് സ്പേസിൽ യുവാക്കളുടെ സ്വാധീനം" എന്ന വിഷയത്തിൽ ഒരു വെബിനാർ സംഘടിപ്പിച്ചിട്ടുണ്ട്.  കാർഷിക മേഖല, സമ്പദ്‌വ്യവസ്ഥയിൽ പ്രധാന പങ്ക് വഹിക്കുന്ന ഇന്ത്യയിൽ യോഗ്യതയുള്ള ധാരാളം യുവാക്കളുമുണ്ട്.   സാങ്കേതികവിദ്യയിൽ യുവാക്കൾ ആവേശഭരിതരാണ്, അഗ്രിടെക് അവരുടെ പ്രിയപ്പെട്ട മേഖലയാണ്. നിരവധി യുവാക്കൾ പുതിയ അഗ്രിടെക് സ്റ്റാർട്ടപ്പുകൾ ആരംഭിച്ചിട്ടുണ്ട്.

അഗ്രിടെക്കിൽ യുവാക്കളുടെ പ്രാധാന്യത്തേയും സ്വാധീനത്തേയും കുറിച്ചും അവർ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ കുറിച്ചും തങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കുവയ്ക്കാൻ നിരവധി സ്റ്റാർട്ടപ്പ് നേതാക്കളും ഒരു കർഷകനും ഈ വെബിനാറിൽ പങ്കെടുത്തു. കൃഷി ജാഗ്രന്റെ ഹിന്ദി ലേഖികയായ പ്രാചി വത്സ പരിപാടി സമാരംഭിക്കുകയും എല്ലാ അതിഥികളേയും സ്വാഗതം ചെയ്യുകയും ചെയ്തു. കൃഷി ജാഗ്രന്റെ സ്ഥാപകനും എഡിറ്റർ ഇൻ ചീഫ് കൂടിയായ എം സി ഡൊമിനിക് മുഖ്യ പങ്ക് വഹിച്ചു.  സാങ്കേതികവിദ്യയിലൂടെയും നവീകരണത്തിലൂടെയും യുവജനങ്ങൾക്ക് കാർഷിക മേഖലയെ പരിവർത്തനം ചെയ്യാനുള്ള കഴിവുണ്ടെന്ന് അദ്ദേഹം വിശ്വസമർപ്പിച്ചു.

വെബിനാറിൽ പങ്കെടുത്തവരുടെ വിവിധ കാഴ്ചപ്പാടുകൾ

കാർഷിക സാങ്കേതികവിദ്യയാണ് ഉൽപാദനച്ചെലവ് കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗമെന്ന് മധ്യപ്രദേശിലെ അഗേര ദിവാസ് എന്ന ഗ്രാമത്തിൽ നിന്നുള്ള കർഷകനായ രോഹിത് റേ സിംഗ് അഭിപ്രായപ്പെട്ടു.  വരുമാനം മെച്ചപ്പെടുത്താൻ കർഷകർ സമകാലിക കാർഷിക ഉപകരണങ്ങൾ ഉപയോഗിക്കണമെന്നും,  കാരണം അത്തരം ഉപകരണങ്ങൾ വാങ്ങുന്നതിന് സർക്കാർ സബ്‌സിഡി നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.  അവസാനമായി ജൈവകൃഷി ചെയ്യാൻ അദ്ദേഹം കർഷക സമൂഹത്തെ ഉപദേശിച്ചു.

വകുന്ത് മേത്ത നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോഓപ്പറേറ്റീവ് മാനേജ്‌മെന്റിന്റെ ഡയറക്ടറായ  ഹേമ യാദവ്, വെബിനാർ ആതിഥേയത്വം വഹിച്ചതിനും തൻറെ അഭിപ്രായങ്ങൾ പങ്കു വെയ്ക്കാൻ  അനുവദിച്ചതിനും എഡിറ്റർ-ഇൻ-ചീഫായ എം സി ഡൊമിനിക്കിനും കൃഷി ജാഗരൺ ടീമിനും നന്ദി പറഞ്ഞു. കൃഷി ഉൽപ്പാദനക്ഷമമല്ലെന്ന് വിശ്വസിക്കുന്ന യുവാക്കളെ ഈ മേഖലയിലേയ്ക്ക് വരാൻ  പ്രോത്സാഹിപ്പിക്കണമെന്ന് അവർ ഊന്നി പറഞ്ഞു. കൂടുതൽ വരുമാനം നേടുന്നതിനായി കർഷകർക്ക് താഴെ പറയുന്ന നിർദ്ദേശങ്ങളും അവർ ശുപാർശ ചെയ്തു:

  • കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾക്ക് മെച്ചപ്പെട്ട വില ലഭിക്കുന്നതിന് വിളവെടുപ്പിനു ശേഷമുള്ള ശരിയായ മാനേജ്മെന്റ് വളരെ പ്രധാന്യമർഹിക്കുന്നു

  • ഒരു കർഷകന് വിത്ത് വിതയ്ക്കുന്നത് മുതൽ വിളവെടുപ്പ് വിപണിയിലെത്താൻ വരെ സേവിങ്സ്, ഇൻഷുറൻസ്, തുടങ്ങിയ സാമ്പത്തിക ഉൾപ്പെടുത്തലുകൾ ആവശ്യമാണ്.

  • കാർഷിക ഉൽപ്പന്നങ്ങൾ, ബ്രാൻഡിംഗ് ചെയ്യേണ്ടത് വളരെ നിർണ്ണായകമാണ്, അതിനാൽ എഫ്‌പിഒകളുമായും സഹകരണ സ്ഥാപനങ്ങളുമായും മറ്റ് ബന്ധപ്പെട്ട പങ്കാളികളുമായും ബന്ധപ്പെടുക.

ഔട്ട്‌ഗ്രോ ഡിജിറ്റൽ വേകൂൾ ഫുഡ്‌സ് ആൻഡ് പ്രൊഡക്‌ട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബിസിനസ് ഹെഡ് ആയ  അനിന്ദ്യ പത്ര, യുവാക്കൾ ജനസംഖ്യയുടെ ഒരു പ്രധാന ഭാഗമാണെന്ന്  ഊന്നിപ്പറഞ്ഞു, അവരിൽ 58 ശതമാനം പേരും കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നതിനാൽ നമ്മുടെ രാജ്യത്തിന്റെ കാർഷിക വികസനത്തിന് പ്രധാന ആശയങ്ങൾ സംഭാവന ചെയ്യാൻ കഴിവുണ്ട്.

പുതിയ ആശയങ്ങൾ സ്വീകരിക്കാനുള്ള യുവാക്കളുടെ കഴിവിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. കാരണം യുവാക്കൾ വിവിധ സാങ്കേതിക, ഐടി മേഖലകളുമായി ബന്ധപ്പെട്ടിരിക്കുന്നു. അവരുടെ പങ്കാളിത്തത്തോടെ, ഇന്ത്യൻ കൃഷിയുടെ വിജയത്തിന് അവർക്ക് സംഭാവന ചെയ്യാൻ കഴിയും. 1300-ലധികം അഗ്രിടെക് ബിസിനസുകൾ വികസിക്കുകയും ലാഭകരമായി മുന്നോട്ടു വന്നു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

WayCool Foods & Products Pvt Ltd ൻറെ "ഔട്ട്‌ഗ്രോ" ആപ്പ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള ഒരു അഗ്രി-ടെക് സംരംഭമാണ്, മാത്രമല്ല ഒരു ക്ലിക്കിലൂടെ വിളകളിലെ രോഗങ്ങളെ വേഗത്തിൽ കണ്ടെത്തുന്നതിന് ഇത് ഉപയോഗിക്കാം. ഔട്ട്‌ഗ്രോ വ്യക്തിഗത കൃഷി ഉപദേശങ്ങൾക്കായി പ്രവർത്തിക്കുന്നു, കൂടാതെ കാർഷിക-ഇൻപുട്ടുകളിൽ ഉടൻ വരുന്നു.

കൃഷി നെറ്റ്‌വർക്കിൻറെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ ആശിഷ് മിശ്ര തന്റെ പ്രസംഗം ആരംഭിച്ചത് തന്നെ ഇന്ത്യയിൽ പതിമൂന്നര കോടി കർഷകരും ആറര ഗ്രാമങ്ങളും ഉണ്ടെന്ന് അറിയിച്ചുകൊണ്ടാണ്.  ഈ ഗ്രാമങ്ങളിൽ ധാരാളം ആളുകളുണ്ട്.  ജോലി തേടി നഗരത്തിലേക്ക് പോയ അവർ ഇപ്പോൾ സ്വന്തം ഗ്രാമങ്ങളിലേക്ക് സ്വന്തം സ്റ്റാർട്ടപ്പ് തുടങ്ങാൻ മടങ്ങുകയാണ്. ഭൂപ്രകൃതി മാറ്റാൻ നമുക്ക് വേണ്ടത് ഏകദേശം 5 മുതൽ 6 ലക്ഷം വരെയുള്ള യുവ റോൾ മോഡലുകളെയാണ്.

വെബിനാറിന്റെ അടുത്ത സ്പീക്കർ, ഭാരത് ക്രുഷി സേവയുടെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഷരായു എൽ, സാങ്കേതികവിദ്യകൾ എത്രത്തോളം പ്രധാനമാണെന്നും ഒരു കർഷകന് സാങ്കേതികവിദ്യകളിൽ നിന്ന് എങ്ങനെ മികച്ച സഹായം ലഭിക്കുമെന്നും വിശദീകരിച്ചുകൊണ്ടാണ് തന്റെ പ്രസംഗം ആരംഭിച്ചത്. ഇതിനായി ഭാരത് ക്രുഷി സേവ കർഷകർക്കായി "ഫാം മോണിറ്ററിംഗ് സൊല്യൂഷൻ" എന്ന പേരിൽ ഒരു പ്ലാറ്റ്ഫോം സൃഷ്ടിച്ചു. ഈ പ്ലാറ്റ്ഫോം കർഷകർക്ക് മുൻകൂർ അലേർട്ട് ഓപ്ഷൻ നൽകും, അത് അവരുടെ ചെലവ് കുറയ്ക്കുന്നതിനും ഫലപ്രദമായ പരിഹാരം നൽകുന്നതിനും അവരെ സഹായിക്കും.  ഈ പ്ലാറ്റ്‌ഫോമിന് മുമ്പ് ഒരു പതിവ് കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനമുണ്ട്, ഈ അലേർട്ടുകൾ കർഷകർക്ക് അവരുടെ വിളകളെ മുൻകൂട്ടി പരിപാലിക്കാൻ സഹായിക്കും.

സേക്രഡ് റിവർ അഗ്രി ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപികയായ അൻഷുമാലി ദ്വിവേദി,   മുഴുവൻ കൃഷി ജാഗരൺ ടീമിനെയും അഭിവാദ്യം ചെയ്തുകൊണ്ട്, പ്രാഥമികമായി നഗരപ്രദേശങ്ങളിൽ യുവാക്കളുടെ പങ്കും സ്വാധീനവും മുമ്പ് കണ്ടിരുന്നുവെങ്കിലും സാങ്കേതികവിദ്യയുടെ നുഴഞ്ഞുകയറ്റം ഇപ്പോൾ രാജ്യത്തെ ഗ്രാമീണ മേഖലകളിലേക്ക് അത് എത്തിച്ചിരിക്കുന്നുവെന്ന് പറഞ്ഞു.

എസ്എൻഎൽ ഇന്നൊവേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്സ്ഥാപകനായ സുധാംശു ഗുപ്ത, യുവകർഷകരെ സഹായിക്കുകയും അവർക്ക് തൊഴിൽ നൽകുകയും ചെയ്യുന്ന ഒരു സാങ്കേതികവിദ്യ എസ്എൻഎൽ ഇന്നൊവേഷൻ വികസിപ്പിച്ചതെങ്ങനെയെന്ന് വിവരിച്ചു, അവരെ ജോലി തേടി നഗരത്തിലേക്ക് മാറുന്നത് തടയുന്നു. മഹാമാരികളുടെ സമയത്തും, ഈ സാങ്കേതികവിദ്യ അവരെ സഹായിക്കും. ബൈബാക്ക് ഓഫർ ഉൾപ്പെടെയുള്ള വിവിധ ഓഫറുകൾ കർഷകർക്ക് പ്രയോജനപ്പെടുത്താം. രാജസ്ഥാൻ, ജമ്മു & കശ്മീർ, ഹിമാചൽ പ്രദേശ് എന്നിവ ഇപ്പോൾ പ്രവർത്തനക്ഷമമായ സംസ്ഥാനങ്ങളിൽ ഉൾപ്പെടുന്നു.

ആമോൽ ടെക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകനും സിഇഒ യുമായ സ്വപ്നിൽ ജെയിൻ,  അദ്ദേഹത്തിന്റെ സ്റ്റാർട്ടപ്പ് കമ്പനിയുടെ ഒരു അവലോകനം നൽകിക്കൊണ്ടാണ് അഭിമുഖം ആരംഭിച്ചത്. "എല്ലാ ചരക്ക് വാങ്ങൽ/വിൽപന, വിശദ വിവരങ്ങൾ, ഇൻവെന്ററി മാനേജ്‌മെന്റ് എന്നിവയ്‌ക്കായി തത്സമയത്ത് അഗ്രി-ബിസിനസ്സുകളെ വിശ്വസനീയമായ പങ്കാളികളുമായി ബന്ധിപ്പിക്കുന്ന ഒരു സേവന പ്ലാറ്റ്‌ഫോം എന്ന നിലയിൽ ഒരു പ്രൈസ് ഡിസ്‌കവറി സോഫ്‌റ്റ്‌വെയർ ആണ് അമോട്രേഡ്," അദ്ദേഹം വിശദീകരിച്ചു. അന്താരാഷ്ട്ര വ്യാപാര പ്രക്രിയകൾ കൂടുതൽ കാര്യക്ഷമവും ഫലപ്രദവുമാക്കുകയും ഈ പ്രക്രിയയിൽ കാർഷിക ചരക്കുകളുടെ വ്യാപാരത്തിൽ ഒരു മാതൃക സൃഷ്ടിക്കുകയും ചെയ്യുന്ന ആഗോള സംഭരണ ​​പ്ലാറ്റ്‌ഫോമാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒക്ടാഫ്ലൈറ്റ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകനും ഡയറക്ടറുമായ ഉമംഗ് കൽറ, തന്റെ കമ്പനിയുടെ പശ്ചാത്തല വിവരങ്ങൾ നൽകിക്കൊണ്ടാണ് തന്റെ പ്രസംഗം ആരംഭിച്ചത്. "ഞാൻ ജമ്മു കശ്മീരിൽ നിന്നുള്ളയാളാണ്, അവിടെ കർഷകർ പരമ്പരാഗതമായി കൃഷി ചെയ്യുന്നു," അദ്ദേഹം വിശദീകരിച്ചു. പരമ്പരാഗത കൃഷിയെക്കുറിച്ച് എനിക്ക് ആശങ്കയുണ്ടായിരുന്നു. സാങ്കേതികവിദ്യയിൽ എങ്ങനെ സ്വാധീനം ചെലുത്തുമെന്ന് ഞാൻ ചിന്തിച്ചിരുന്നു. Octaflyte എന്ന കമ്പനി തുടങ്ങാൻ ഞാൻ തീരുമാനിച്ചു. തകർപ്പൻ നൂതനാശയങ്ങൾ സൃഷ്ടിക്കുന്നതിന് ശരിയായ സാങ്കേതികവിദ്യകൾ ചെയ്യുന്നതിനായി ഉണ്ടാക്കിയ  ഒരു ഇന്റർ ഡിസിപ്ലിനറി ടീമാണ് OctaFlyte. വിവിധ മേഖലകളിൽ നൂതന ഓട്ടോമേഷനും യന്ത്രവൽക്കരണവും വ്യാപകമായി സ്വീകരിക്കുന്നതിനും അതുപോലെ കൃഷി, ആരോഗ്യ സംരക്ഷണം, നിരീക്ഷണം എന്നിവയുൾപ്പെടെയുള്ള വ്യവസായങ്ങളിലേക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നയിക്കുന്ന ഡ്രോണുകളുടെ സംയോജനത്തിനും സഹായിക്കുന്ന വിപണി സാങ്കേതികവിദ്യകൾ വിപണിയിലെത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

ലൂം സോളാറിന്റെ സഹസ്ഥാപകനും ഡയറക്ടറുമായ അമോദ് ആനന്ദ് പറഞ്ഞു, "ഞാൻ എന്റെ സഹോദരനോടൊപ്പം 2018 ൽ ഈ കമ്പനി ആരംഭിച്ചു,"  ഹരിയാനയിലെ ഫരീദാബാദിൽ സോളാർ പാനലുകളും ലിഥിയം ബാറ്ററികളും നിർമ്മിക്കുന്ന ഒരു സ്റ്റാർട്ടപ്പാണ് ലൂം സോളാർ. ഇത് ഒരു ISO 9001:2015 സർട്ടിഫൈഡ് ചെയ്‌ത കമ്പനിയും കൂടാതെ ഇന്ത്യയിലെ സർക്കാർ അംഗീകൃത സ്റ്റാർട്ടപ്പുമാണ്.

ഇന്നോടെറ ടെക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സെയിൽസ് ഹെഡ് രജനീഷ് ഖാരെ ബഹുമാനപ്പെട്ട പ്രസംഗകരിൽ ഒരാളായിരുന്നു. തന്റെ പ്രസംഗത്തിൽ, അഗ്രിടെക് സ്റ്റാർട്ടപ്പുകളുടെ വ്യാപ്തിയും അതിൽ യുവാക്കൾ വഹിക്കുന്ന പങ്കും അദ്ദേഹം എടുത്തുപറഞ്ഞു.

ഗ്രീൻ റിവൊല്യൂഷൻറെ സ്ഥാപകനായ അമർ സിംഗ് പാട്ടീൽ തത്സമയ സെഷനിൽ പങ്കെടുക്കേണ്ടതായിരുന്നു, എന്നാൽ മറ്റ് ചില കാരണങ്ങൾ കൊണ്ട് കഴിഞ്ഞില്ല. പകരം  പ്രതിക് ആണ്  വെബിനാറിനെ അഭിസംബോധന ചെയ്തു. യുവാക്കൾ കൃഷിയിൽ നിന്ന് പിന്തിരിയുന്നതിൻറെ കാരണവും  അതുമായി ബന്ധപ്പെട്ട ഉയർന്ന അപകടസാധ്യതകളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. കീടങ്ങളുടെ ആക്രമണവും മറ്റ് കാലാവസ്ഥാ അനിശ്ചിതത്വങ്ങളും മൂലം നഷ്ടം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

നാനോ ബീ ബയോ ഇന്നൊവേഷൻ വൈസ് പ്രസിഡന്റ് യോഗേഷ് ശർമ്മ "വികേന്ദ്രീകൃത വികസനം" എന്നതിന് ഊന്നൽ നൽകി, അതായത് ആശ്രയിക്കാൻ ഒരു വലിയ കേന്ദ്രം ഉണ്ടാകരുത്. ഇന്ത്യൻ കാർഷിക മേഖലയെ മെച്ചപ്പെടുത്തുന്നതിന് ക്രിയാത്മകമായ രീതിയിൽ യുവജനങ്ങൾക്ക് അവരുടെ സംഭാവന നൽകാൻ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അഗ്രിഫിയുടെ സഹസ്ഥാപകനും ചീഫ് ടെക്‌നിക്കൽ ഓഫീസറുമായ രഘുചന്ദ്ര കെ ആർ കർഷകരെ കുറിച്ചും അവർക്ക് വായ്പയ്ക്ക് അപേക്ഷിക്കേണ്ടി വരുമ്പോൾ ഉണ്ടാകുന്ന അവരുടെ അവസ്ഥയെ കുറിച്ചും സംസാരിച്ചു. വായ്പ ക്ലിയറൻസിനായി അവർ കാത്തിരിക്കും, പക്ഷെ അപ്പോഴേക്കും അവരുടെ വിളകൾ  നശിച്ചിരിക്കും. ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ യുവാക്കൾ നിർണ്ണായക പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary: Krishi Jagran Organizes Webinar on ‘Influence of Youth in Agritech Space’ on National Youth Day
Published on: 13 January 2022, 05:36 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now