Updated on: 17 August, 2022 5:05 PM IST
കർഷകരുടെ പ്രശ്‌നങ്ങൾ അറിയാൻ കൃഷിദർശൻ പരിപാടി നടത്തും

തിരുവനന്തപുരം: 'ഞങ്ങളും കൃഷിയിലേക്ക്' എന്ന പദ്ധതിയുടെ ഭാഗമായി സംസ്ഥാന കൃഷി വകുപ്പ് മന്ത്രിയും കൃഷിവകുപ്പിലെ സംസ്ഥാനതല ഉദ്യോഗസ്ഥരും സംസ്ഥാനത്തെ കാർഷിക ബ്ലോക്കുകൾ കേന്ദ്രീകരിച്ച് വിവിധ കാർഷിക മേഖലകളിൽ കർഷകരോട് സംവദിച്ച് കർഷകരുടെ പ്രശ്‌നങ്ങൾ നേരിട്ട് മനസിലാക്കുകയും പരിഹരിക്കുകയും ചെയ്യുന്നതിനായി 'കൃഷിദർശൻ' പരിപാടി നടത്തും.

ബന്ധപ്പെട്ട വാർത്തകൾ: ഞങ്ങളും കൃഷിയിലേക്ക്: കാര്‍ഷിക വളര്‍ച്ചയ്ക്കായി നടത്തുന്നത് വിപുലമായ ആസൂത്രണമെന്ന് പിണറായി വിജയൻ

പരിപാടിയുടെ ഉദ്ഘാടനം 17ന് വൈകിട്ട് 4 മണിക്ക് കനകക്കുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സംസ്ഥാനത്തെ മുഴുവൻ കൃഷി ബ്ലോക്കുകളിലും ഘട്ടംഘട്ടമായാണ് 'കൃഷിദർശൻ' പരിപാടി നടത്തുന്നതെന്ന് കൃഷിമന്ത്രി പി.പ്രസാദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഈ സാമ്പത്തിക വർഷം 28 ബ്ലോക്കുകളിലായിരിക്കും പരിപാടി നടത്തുക. ഒരു ജില്ലയിൽ ഒന്ന് എന്ന ക്രമത്തിൽ ജില്ലാതല പരിപാടിയായി ഒന്നാം ഘട്ടവും ജില്ലയിൽ ഒന്ന് എന്ന കണക്കിൽ ബ്ലോക്ക് തല പരിപാടിയായി രണ്ടാം ഘട്ടവും ഈ വർഷം നടക്കും.

മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയായാണ് കൃഷിദർശൻ ആസൂത്രണം ചെയ്തിരിക്കുന്നത്. കൃഷിദർശൻ വിളംബരജാഥ ചിങ്ങം ഒന്നിന് എല്ലാ കൃഷിഭവനുകളും കേന്ദ്രീകരിച്ച് നടത്തും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന കാർഷിക-ഭക്ഷ്യ ശാസ്ത്ര സാങ്കേതിക എക്‌സിബിഷൻ കൃഷിദർശന്റെ ഭാഗമായി അതാതു ബ്ലോക്കുകളിൽ ഉണ്ടാകും. കൃഷിദർശൻ പരിപാടി നടക്കുന്ന ജില്ലയിലെ എല്ലാ കൃഷി ഉദ്യോഗസ്ഥരെയും അന്നേദിവസം കൃഷി മന്ത്രി നേരിട്ട് കണ്ടു പദ്ധതി പുരോഗതി വിലയിരുത്തും.

കൂടാതെ ജില്ലയിലെ കാർഷിക മേഖലയിലെ സാധ്യതകൾ, ഞങ്ങളും കൃഷിയിലേക്ക്, കൃഷി കൂട്ടങ്ങളുടെ സ്ഥിതി, കാർഷിക പ്രശ്‌നങ്ങൾ, നടത്തിപ്പു പ്രശ്‌നങ്ങൾ എന്നിവ അവലോകനം നടത്തും. ജില്ലയിലെ കർഷകരെ മന്ത്രി നേരിട്ട് കേട്ട് പ്രശ്‌നങ്ങൾ മനസിലാക്കുന്ന കാർഷിക അദാലത്തും നടത്തും. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളുമായും ഉദ്യോഗസ്ഥരുമായും കാർഷികമേഖലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടലുകൾ വിലയിരുത്തും.

പരിപാടിയുടെ ഭാഗമായി ബ്ലോക്കിലെ ഒരു പഞ്ചായത്ത് കേന്ദ്രമാക്കി മന്ത്രിയുടെ 'ഞങ്ങളും കൃഷിയിലേക്ക് - ഗൃഹസന്ദർശനം', ഒരു കർഷക ഭവനം കേന്ദ്രീകരിച്ച് 'ഭവനകൂട്ടായ്മ', കാർഷിക സാംസ്‌കാരിക പരിപാടികൾ എന്നിവയുമുണ്ടാകും. ബ്ലോക്കിലെ ഒരു പഞ്ചായത്തിനെ മാതൃക ഹരിത പോഷക ഗ്രാമമായും ജില്ലയിലെ ഒരു കൃഷിഭവനെ സ്മാർട്ട് കൃഷിഭവനായും പ്രഖ്യാപിക്കുന്ന പരിപാടിയും ഇതോടൊപ്പം സംഘടിപ്പിക്കും. ഏറ്റവും നല്ല കാർഷിക കർമസേന അംഗം, ഏറ്റവും നല്ല പ്ലാന്റ് ഹെൽത്ത് ക്ലിനിക്, ഏറ്റവും നല്ല കർഷക /കർഷകൻ/ കുട്ടിക്കർഷകൻ ഏറ്റവും നല്ല ഹരിത സ്‌കൂൾ, മാധ്യമ റിപ്പോർട്ടിംഗ്, നവീന കൃഷിരീതി കർഷകൻ, കർഷക സൗഹൃദ ബാങ്ക്, ഏറ്റവും നല്ല ഐ.എഫ്.എസ് ജൈവ പ്ലോട്ട്, ഏറ്റവും നല്ല പി.എ.സി.എസ് എന്നിവയ്ക്ക് പുരസ്‌കാരം നൽകും.

ജില്ലയിലെ കൃഷിദർശന പരിപാടിയുടെ അവസാന രണ്ടു ദിവസങ്ങളിലും കേരള കാർഷിക സർവകലാശാലയിലെ അവസാന വർഷ വിദ്യാർഥികൾ പൂർണ്ണ സമയവും പരിപാടിയിൽ കോഴ്‌സിന്റെ ഭാഗമായി പങ്കെടുക്കും. കൃഷിദർശൻ പരിപാടിയുടെ ഭാഗമായുള്ള മൂന്നു ദിവസത്തെ പ്രദർശനത്തിൽ കൃഷിവകുപ്പിന്റെ കീഴിലുള്ള എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും കേരള കാർഷിക സർവ്വകലാശാലയും മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പും പങ്കെടുക്കും.

English Summary: Krishidarshan will be conducted program to know the problems of farmers
Published on: 16 August 2022, 09:24 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now