കെ എസ് ഇ ബിയുടെ ആറ് വൈദ്യുത വാഹന ചാർജിംഗ് സ്റ്റേഷനുകളിൽ നിന്ന് 2021 മാർച്ച് 6 വരെ സൗജന്യമായി കാർ ചാർജ് ചെയ്യാം
1 നേമം, ഇലക്ട്രിക്കൽ സെക്ഷൻ, തിരുവനന്തപുരം
2 ഓലൈ, ഇലക്ട്രിക്കൽ സെക്ഷൻ, കൊല്ലം
3 പാലാരിവട്ടം, വൈദ്യുതി ഭവനം , എറണാകുളം
4 വിയ്യൂർ, സബ്സ്റ്റേഷൻ, തൃശ്ശൂർ
5 നല്ലളം, സബ്സ്റ്റേഷൻ, കോഴിക്കോട്
6 ചൊവ്വ, സബ്സ്റ്റേഷൻ, കണ്ണൂർ
എന്നിവിടങ്ങളിലാണ് നിലവിൽ കെ എസ് ഇ ബി വാഹന ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുള്ളത്
വൈദ്യുതി വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കെ എസ് ഇ ബിയുടെ വൈദ്യുത കാർ ചാർജിംഗ് സ്റ്റേഷനുകളിൽ നിന്ന് 2021 ഫെബ്രുവരി 6 വരെ തികച്ചും സൗജന്യമായി കാർ ചാർജ് ചെയ്യാൻ അനുവദിച്ചിരുന്നു. ഈ സൗജന്യമാണ് ഇപ്പോൾ ഒരു മാസം കൂടി നീട്ടിയത്.
കെ എസ് ഇ ബിയുടെ 6 വൈദ്യുത കാർ ചാർജിംഗ് സ്റ്റേഷനുകളിലും ഇക്കഴിഞ്ഞ നവംബർ 7 മുതൽ ഇത് സൗജന്യമാണ്.
ഇവ കൂടാതെ എല്ലാ ജില്ലകളിലുമായി 56 ചാർജിംഗ് സ്റ്റേഷനുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ കെ എസ് ഇ ബി ആരംഭിച്ചിട്ടുണ്ട്. അതിൽ സർക്കാർ പൊതുമേഖലയിലുള്ള ഉടമസ്ഥതയിലുള്ള 12 സ്ഥലങ്ങൾ കൂടി ഉൾപ്പെടുന്നു.