Updated on: 4 March, 2024 3:36 PM IST
'കുടുംബശ്രീ ഉത്പന്നങ്ങള്‍ വീട്ടുപടിക്കൽ'; 96 ലക്ഷം രൂപയുടെ വിറ്റുവരവ്

വയനാട്: വയനാട്ടിൽ റെക്കോർഡ് വിറ്റുവരവ് നേടി കുടുംബശ്രീയുടെ ഹോം ഷോപ്പ് പദ്ധതി. 2021ൽ ആരംഭിച്ച കുടുംബശ്രീ ഉത്പന്നങ്ങള്‍ വീട്ടുപടിക്കൽ പദ്ധതി 96 ലക്ഷത്തിന്റെ വിറ്റ് വരവാണ് നേടിയത്. 2.5 കോടി രൂപയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സുല്‍ത്താന്‍ബത്തേരി കേന്ദ്രീകരിച്ചാണ് ഹോം ഷോപ്പ് ജില്ലാ മാനേജ്‌മെന്റ് ആന്റ് മാര്‍ക്കറ്റിംഗ് സെന്റ്ര്‍ പ്രവര്‍ത്തിക്കുന്നത്. അയല്‍ക്കൂട്ട സംരംഭകര്‍ നിര്‍മ്മിക്കുന്ന ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ഹോം ഷോപ്പ് ജില്ലാ മാനേജ്‌മെന്റ് ടീം ശേഖരിച്ച് വാര്‍ഡ് തല അയല്‍ക്കൂട്ടങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കുന്ന ഹോം ഷോപ്പ് ഓണര്‍മാരിലൂടെ അയല്‍ക്കൂട്ടങ്ങളിലും അയല്‍പക്ക പ്രദേശങ്ങളിലും നേരിട്ട് വിപണനം ചെയ്യുന്നു. മുപ്പതില്‍പരം സംരംഭകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനും ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കാനും ഹോം ഷോപ്പ് സംവിധാനത്തിലൂടെ സാധിക്കും.

കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്ന പദ്ധതിയാണിത്. പ്രാദേശിക സാമ്പത്തിക വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി ആരംഭിച്ചത്. ഹോംഷോപ്പ് മുഖേന 96,70,000 രൂപയുടെ വിറ്റുവരവാണ് ജില്ലയില്‍ ഉണ്ടായത്. ഗ്രാമീണ സംരംഭ വികസന കേന്ദ്രമെന്ന നിലയില്‍ വിവിധ പ്രവര്‍ത്തനങ്ങൾ ഹോംഷോപ്പ് അംഗങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നുണ്ട്. ഹോം ഷോപ്പ് മുഖേന വിപണനം നടത്തുന്ന 200 ഓളം അയല്‍ക്കൂട്ടം പ്രവര്‍ത്തകര്‍ക്ക് നേരിട്ട് വരുമാനം ലഭിക്കും.

കൂടുതൽ വാർത്തകൾ: ശബരി കെ റൈസ്; ഓരോ റേഷൻ കാർഡിനും 10 കിലോ വീതം അരി

നാടന്‍ ഭക്ഷ്യ ഉത്പന്നങ്ങള്‍, കറിപ്പൊടികള്‍, കരകൗശല വസ്തുക്കള്‍, ക്ലീനിങ് ഉത്പന്നങ്ങള്‍ എന്നിവ മിതമായ നിരക്കില്‍ വീടുകളില്‍ നേരിട്ട് എത്തിച്ചു നല്‍കും. കുടുംബശ്രീ ഗ്രാമീണ ഉത്പന്നങ്ങളെ വിപണിക്കാവശ്യമായ രീതിയില്‍ വികസിപ്പിച്ച് ഗുണമേന്മയും തനിമയും ഉറപ്പാക്കി വീടുകളിലെത്തിച്ച് വില്പന നടത്തുന്നു. ഗ്രാമീണ സംരംഭകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ക്കുള്ള വില, ചെലവ് നിര്‍ണയിച്ച് അസംസ്‌കൃത വസ്തുക്കള്‍, പാക്കിങ് ലേബലിങ്, മൊബിലൈസേഷന്‍ എന്നിവയിലും സഹായം നല്‍കുന്നുണ്ട്. ജില്ലാ മിഷന്റെ കീഴിലെ സൂക്ഷ്മ സംരംഭ കണ്‍സള്‍ട്ടന്റിന്റെ നേതൃത്വത്തില്‍ മൂന്ന് പേരടങ്ങുന്ന ജില്ലാ മാനേജ്‌മെന്റ് ടീമാണ് ഹോം ഷോപ്പ് സംവിധാനത്തെ നിയന്ത്രിക്കുന്നത്.

ജില്ലയിലെ നാല് ബ്ലോക്കുകളിലെ സി.ഡി.എസിന്റെ നേതൃത്വത്തില്‍ അയല്‍ക്കൂട്ടങ്ങളിലൂടെ തിരഞ്ഞെടുത്ത എച്ച്.എസ്.ഓമാരാണ് കമ്മീഷന്‍ അടിസ്ഥാനത്തില്‍ വിപണന രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നത്. ജില്ലയില്‍ നിലവില്‍ 105 ഹോംഷോപ്പ് ഓണര്‍മാരുള്ള സംവിധാനത്തില്‍ 200 എച്ച് എസ്.ഒമാരെ നിയമിക്കുകയും 10,000 രൂപയുടെ സെയില്‍സെന്ന നിലയില്‍ ഒരു മാസം 20 ലക്ഷം രൂപയുടെ വിറ്റു വരവാണ് പ്രതീക്ഷിക്കുന്നത്. 2.5 കോടി രൂപയുടെ വാര്‍ഷിക വിറ്റു വരവിലൂടെ ഗ്രാമീണ സംരംഭകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. ഹോം ഷോപ്പിലേക്ക് തിരഞ്ഞെടുക്കുന്ന എച്ച്.എസ്.ഒമാര്‍ക്ക് ആവശ്യമായ പരിശീലനം, യൂണിഫോം, തിരിച്ചറിയല്‍ കാര്‍ഡ്, ബാഗ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ കുടുംബശ്രീ ജില്ലാ മിഷനില്‍ നിന്നും ലഭ്യമാക്കും.

English Summary: Kudubashree's home shop project achieved a turnover of Rs 96 lakhs
Published on: 04 March 2024, 03:28 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now