Updated on: 28 August, 2023 11:20 PM IST
കുടുംബശ്രീ ബഡ്സ് ഉപജീവന പദ്ധതി

ഇടുക്കി: കുടുംബശ്രീ ബഡ്സ് ഉപജീവന പദ്ധതി വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്ന സ്‌കൂളുകളില്‍ ഒന്നാണ് പ്രിയദര്‍ശിനി.  കുടുംബശ്രീ ബഡ്‌സ് ലൈവ്‌ലി ഹുഡ് പദ്ധതിയുടെ ഭാഗമായി  സ്‌കൂളിലെ കുട്ടികള്‍ക്കായി കുടുംബശ്രീയില്‍ നിന്നും രണ്ടര ലക്ഷം രൂപ ചെലവഴിച്ച് ചവിട്ടി നിര്‍മ്മാണത്തിനുള്ള മെഷിന്‍ വാങ്ങിനല്‍കി. തുണി കൊണ്ട് ചവിട്ടി നിര്‍മ്മിക്കുന്നതിന് മൂന്ന് മെഷിനുകളാണ് ഇവിടെ ഉള്ളത്.

കൂടാതെ മെഷിന്‍ സഹായമില്ലാതെ തുണികളും സൂചിയും ഉപയോഗിച്ചും ചവിട്ടികള്‍ നിര്‍മ്മിക്കുന്നുണ്ട്. കുട്ടികള്‍ നിര്‍മ്മിക്കുന്ന ചവിട്ടി കുടുംബശ്രീ വില്‍പന നടത്തി ലാഭം കുട്ടികള്‍ക്ക് തന്നെ നല്‍കിവരുന്നു. കുട്ടികളെ സ്വയംപര്യാപ്തരാക്കുന്നതിന് താങ്ങും തണലുമായി അധ്യാപകരും പഞ്ചായത്ത് ഭരണസമിതിയും കുടുംബശ്രീയും ഒപ്പമുണ്ട്.

ചവിട്ടി നിര്‍മ്മാണം കൂടാതെ അച്ചാര്‍ നിര്‍മ്മാണം, പേപ്പര്‍ പേന, സോപ്പ് ഓയില്‍, സോപ്പ് പൗഡര്‍ എംപോസിംഗ് പെയിന്റ് എന്നിങ്ങനെ വൊക്കേഷണല്‍ ട്രെയിനിങ്ങുകളും ബഡ്സ് സ്‌കൂളില്‍ നല്‍കുന്നുണ്ട്. കുട നിര്‍മ്മാണ യൂണിറ്റും പ്രിയദര്‍ശിനി ബഡ്സ് സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്നു. വിവിധ മേളകളില്‍ കുട്ടികളുടെ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും പഞ്ചായത്ത് അവസരം ഒരുക്കുന്നു.

18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് വേണ്ടി എന്‍സിഇആര്‍ടിയുടെ കരിക്കുലം അടിസ്ഥാനമാക്കി ട്രെയിനിങ്ങും നല്‍കി വരുന്നുണ്ട്. എല്ലാ കുട്ടികള്‍ക്കും എല്ലാ മേഖലയിലും പരിശീലനം നല്‍കുന്നതിനൊപ്പം ഓരോരുത്തര്‍ക്കും താല്പര്യമുള്ള മേഖലയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതായും അധ്യാപിക ഷൈബന്‍ സജി പറഞ്ഞു.

English Summary: Kudumbashree Buds Livelihood Scheme
Published on: 28 August 2023, 11:06 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now