ജൈവ പച്ചക്കറികളുടെ പിപണന രംഗത്തേയ്ക്ക് കുടുംബ്രീയും. നഗരസഭാ മേഖലകളിലെ കുടുംബശ്രീ യൂണിറ്റുകളാണ് പച്ചക്കറികളുമായി എത്തുന്നത്. മാര്‍ച്ചിൽ പദ്ധതി ആരംഭിച്ചേക്കും.
കുടുംബശ്രീ പച്ചക്കറി വിൽപ്പനയ്ക്ക് തയ്യാറെടുക്കുന്നു. കുടുംബ ശ്രീ യൂണിറ്റുകളുടെ കീഴിലുള്ള ഓര്‍ഗാനിക് ഉത്പന്നങ്ങളാണ് വിൽപ്പനയ്ക്ക് എത്തിയ്ക്കുന്നത്. നഗരച്ചന്ത വഴിയാണ് വിൽപ്പന. കുടുംബശ്രീയ്ക്ക് കീഴിൽ തന്നെ വിളവെടുക്കുന്ന ജൈവ പച്ചക്കറികളാണ് ഇവ.
201 ക്ലസ്റ്ററുകളിൽ ആണ് കുടുംബശ്രീ ജൈവകൃഷി നടത്തുന്നത്. 5,525 ഹെക്ടറുകളിൽ ആണ് കൃഷി. ഈ ഉത്പന്നങ്ങൾ വിപണിയിൽ എത്തിയ്ക്കുന്നത് ജൈവ കൃഷി പ്രോത്സാഹിപ്പിയ്ക്കുന്നതിനും സഹായകരമാകും. നഗരസഭാ മേഖലകളിലാണ് വിൽപ്പന.
100 കടകളിലാണ് ആദ്യം വിൽപ്പന. മാര്‍ച്ചിൽ തന്നെ പദ്ധതി ആരംഭിച്ചേക്കും. സംസ്ഥാന കുടുംബശ്രീ മിഷനാണ് ഇക്കാര്യം വ്യക്തമാക്കിയത് . ഓരോ ജില്ലകളിലും കുടുംബശ്രീ മിഷനുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു യൂണിറ്റിന് രണ്ടു ലക്ഷം രൂപയാണ് നിര്‍മാണ ചെലവ്.
ജില്ലാ മിഷനുകളും സിഡിഎസും ചേര്‍ന്നാണ് ഇതിൻെറ പ്രവര്‍ത്തനങ്ങൾ ഏകോപിക്കുന്നത്. . നഗരസഭ മേഖലകളിലെ കുടുംബശ്രീകളെയാണ് പദ്ധതിയുടെ നടത്തിപ്പിനായി തിരഞ്ഞെടുക്കുക.
അതത് സിഡിഎസുകള്‍ക്കാണ് ചുമതല നല്‍കുക എന്നാണ് സൂചന. 90 കിയോസ്കുകൾക്ക് സ്ഥലം കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ജൈവ പച്ചക്കറി വിൽപ്പനയ്ക്ക് ഉണര്‍വേകാൻ ഈ ഉദ്യമത്തിനായേക്കും