1. News

കുടുംബശ്രീ അന്നം അമൃതം അരി വിപണിയിലിറക്കി

അജാനൂര്‍ കുടുംബശ്രീ സി ഡി എസ്സിന്റെ നേതൃത്വത്തില്‍ അന്നം അമൃതം എന്ന പേരില്‍ നാടന്‍ കുത്തരി വിപണിയിലിറക്കി. കുടുംബശ്രീ കാര്‍ഷീക വികസന പദ്ധതിയായ മഹിളാ കിസാന്‍ സശാക്തീകരണ പരിയോജനയുടെ ഭാഗമായാണ് അരി ബ്രാന്‍ഡിംഗ് ചെയ്തത്.

KJ Staff

അജാനൂര്‍ കുടുംബശ്രീ സി ഡി എസ്സിന്റെ നേതൃത്വത്തില്‍ അന്നം അമൃതം എന്ന പേരില്‍ നാടന്‍ കുത്തരി വിപണിയിലിറക്കി. കുടുംബശ്രീ കാര്‍ഷീക വികസന പദ്ധതിയായ മഹിളാ കിസാന്‍ സശാക്തീകരണ പരിയോജനയുടെ ഭാഗമായാണ് അരി ബ്രാന്‍ഡിംഗ് ചെയ്തത്. സി ഡി എസ്സില്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന  66 മഹിളാ സംഘകൃഷി ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് 32 ഹെക്ടര്‍ സ്ഥലം കൃഷി ചെയ്തത്. നെല്ല് സി ഡി എസ്സിന്റെ നേതൃത്വത്തില്‍ സംഭരിച്ച് അരിയാക്കി.  

രാസകീടനാശിനി പ്രയോഗങ്ങള്‍ ഒന്നും ഇല്ലാതെ സുരക്ഷിതമായ നാടന്‍ പച്ചരി, പുഴുക്കലരി, പ്രമേഹരോഗികള്‍ക്ക് പോലും ഉപയോഗിക്കാവുന്ന തവിടുകളയാത്ത അരിയും ലഭ്യമാണ്.   വിപണന  ഉദ്ഘാടനം അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  പി ദാമോദരന്‍ നിര്‍വ്വഹിച്ചു.  ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ കെ പി രഞ്ജിത്ത്‌ മുഖ്യാതിഥിയായിരുന്നു.  എം പി രാഘവന്‍,  കെ സതി, ബഷീര്‍ വെളളിക്കോത്ത് സി ഡി എസ് ചെയര്‍പേഴ്‌സണ്‍ സുജാത കെ  എന്നിവര്‍ സംസാരിച്ചു.

English Summary: Kudumbashree rice annam amrutham

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds