Updated on: 15 September, 2022 11:56 AM IST

1. കാർഷിക മേഖലയെ ശക്തിപ്പെടുത്താൻ അഗ്രിക്കൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട്. കാർഷിക അടിസ്ഥാന സൗകര്യ മേഖലയിൽ കൂടുതൽ നിക്ഷേപം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി പ്രകാരം ശീതീകരണ സംഭരണികള്‍, സംഭരണ കേന്ദ്രങ്ങള്‍, സംസ്‌കരണ ഘടകങ്ങള്‍ തുടങ്ങി സാമൂഹികാടിസ്ഥാനത്തിലുള്ള കാര്‍ഷിക ആസ്തികളും വിളവെടുപ്പാനന്തര അടിസ്ഥാന സൗകര്യങ്ങൾക്കും സഹായം നൽകുന്നു. കൂടാതെ വിളവെടുപ്പിന് ശേഷമുള്ള നഷ്ടം പരമാവധി കുറക്കാനും പദ്ധതി സഹായിക്കുന്നു.

2 കോടി രൂപ വരെ 3 ശതമാനം പലിശയിളവിൽ ധനസഹായം ലഭിക്കും. 2 കോടി വരെയുള്ള വായ്പകൾക്ക് സർക്കാർ ഗ്യാരണ്ടി നൽകും. 13 വർഷമാണ് പദ്ധതിയുടെ കാലാവധി. വാണിജ്യ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, പ്രാദേശിക ഗ്രാമീണ ബാങ്കുകൾ, എൻഎഫ്ബിസികൾ, കേരള ബാങ്ക് എന്നീ സ്ഥാപനങ്ങളിൽ നിന്നും വായ്പ ലഭ്യമാകും. കർഷകർ, കർഷക സംഘങ്ങൾ, കാർഷിക സംരംഭങ്ങൾ, സഹകരണ സ്ഥാപനങ്ങൾ തുടങ്ങിയവർക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ കൃഷിഭവനുമായി ബന്ധപ്പെടാം.

ബന്ധപ്പെട്ട വാർത്തകൾ: പാല്‍ വില്‍പനയിൽ റെക്കോർഡ് നേട്ടവുമായി മലബാർ മില്‍മ

2. കെല്‍ട്രോണ്‍ ട്രാഫിക്ക് എന്‍ഫോഴ്‌സ്‌മെന്റ് സിസ്റ്റത്തിന് മഹാരാഷ്ട്ര സര്‍ക്കാരില്‍ നിന്നും ഓർഡർ ലഭിച്ചതായി വ്യവസായമന്ത്രി പി. രാജീവ്. ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് പദ്ധതികളില്‍ കേരളത്തിന് പുറത്ത് കെല്‍ട്രോണിന് ലഭിക്കുന്ന ആദ്യത്തെ വലിയ പദ്ധതിയാണിത്. മുംബൈ -പൂനെ എക്‌സ്പ്രസ് ഹൈവേയിലെ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനാണ് ഓര്‍ഡര്‍ ലഭിച്ചത്. 9.05 കോടി രൂപയുടെ പദ്ധതിയാണിത്. റഡാര്‍ അധിഷ്ഠിതമായ 28 സ്‌പോട്ട് ആന്‍ഡ് ആവറേജ് സ്പീഡ് എന്‍ഫോഴ്‌സ്‌മെന്റ് സിസ്റ്റവും, 11 ആവറേജ് സ്പീഡ് എന്‍ഫോഴ്‌സ്‌മെന്റ് സിസ്റ്റവുമാണ് പദ്ധതിയുടെ ഭാഗമായി കെല്‍ട്രോണ്‍ സ്ഥാപിക്കുന്നത്.

3. കൊച്ചിയിൽ ലഹരി ഉപയോഗം വ്യാപകമാകുന്ന സാഹചര്യത്തിൽ ബോധവൽക്കരണം നടത്താനൊരുങ്ങി കുടുംബശ്രീ. നഗരത്തിലെ ഫ്ലാറ്റുകളിൽ കഴിയുന്ന സ്ത്രീകളെ കൂടി കുടുംബശ്രീയിൽ ഉൾപ്പെടുത്താനാണ് നീക്കം. ലഹരിക്കെതിരെ ബോധവത്ക്കരണം നടത്തുന്നതിനും കുറ്റകൃത്യങ്ങള്‍ തടയുന്നതിനും കുടുംബശ്രീ പ്രത്യേക പദ്ധതി തയ്യാറാക്കുന്നുണ്ട്. ഫ്ലാറ്റുകളില്‍ താമസിക്കുന്ന സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടുകൊണ്ട് പ്രവര്‍ത്തനം തുടങ്ങാനാണ് കുടുംബശ്രീയുടെ ശ്രമം. കൊച്ചിയിൽ വർധിച്ചു വരുന്ന കുറ്റകൃത്യങ്ങളില്‍ ഫ്ലാറ്റുകള്‍ക്ക് വലിയ പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം.

4. 'ന്യൂ കൊളെറ്റോട്രിക്കം സര്‍ക്കുലര്‍ ലീഫ് സ്‌പോട്ട് ഡിസീസ് ഐഡന്റിഫിക്കേഷന്‍ ആന്റ് മാനേജ്‌മെന്റ്' വിഷയത്തിൽ അന്താരാഷ്ട്ര ശില്‍പശാല സംഘടിപ്പിക്കുന്നു. ഇന്റര്‍നാഷണല്‍ റബ്ബര്‍ റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ സഹകരത്തോടെ ഇന്ത്യന്‍ റബ്ബര്‍ ഗവേഷണകേന്ദ്രമാണ് ശിൽപശാല സംഘടിപ്പിക്കുന്നത്. ഇലപ്പൊട്ടുരോഗത്തിനെക്കുറിച്ച് നടത്തുന്ന ശിൽപശാല സെപ്റ്റംബര്‍ 20 മുതല്‍ 24 വരെ കോട്ടയം ഇന്ത്യന്‍ റബ്ബര്‍ ഗവേഷണകേന്ദ്രത്തില്‍ വച്ചാണ് നടക്കുക. ശ്രീലങ്ക, തായ്ലാന്‍ഡ്, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ശില്‍പശാലയില്‍ പങ്കെടുക്കും.

5. എറണാകുളം പുറ്റുമാനൂർ ജി.യു.പി സ്കൂളിൽ കരനെൽകൃഷിയ്ക്ക് തുടക്കം. പാഠ്യപദ്ധതിയുടെ ഭാഗമായി കൃഷിയെ സംസ്ക്കാരമായി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളിൽ കൃഷി ആരംഭിച്ചത്. "അമ്മക്കറി" എന്ന പദ്ധതിയുടെ തുടർച്ചയായാണ് ഇക്കുറി നെൽകൃഷി നടത്തിയത്. ഉച്ച ഭക്ഷണത്തിനുള്ള പയർ, വെണ്ട, തക്കാളി, പച്ചമുളക്, ചീര തുടങ്ങിയ പച്ചക്കറികൾ പദ്ധതിയുടെ ഭാഗമായി സ്കൂളിൽ തന്നെയാണ് കൃഷി ചെയ്യുന്നത്. കൃഷിയുടെ വിത്തിടൽ ചടങ്ങ് പി.വി ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

6. ‘കേരസമൃദ്ധി ’ പദ്ധതി പ്രകാരമുള്ള തെങ്ങിൻതൈകളുടെ വിതരണം പ്രതിസന്ധിയിൽ. കൃഷിഭവനുകളിൽ എത്തിച്ച ലക്ഷക്കണക്കിന് തെങ്ങിൻ തൈകൾ വാങ്ങാൻ ആളില്ലാതെ നശിക്കുകയാണ്. തെങ്ങിൻതൈകൾ വിൽക്കാൻ പാടുപെടുകയാണ് ഉദ്യോഗസ്ഥർ. 10 വർഷത്തിനുള്ളിൽ 2 കോടി തെങ്ങിൻതൈ വിതരണം ചെയ്ത്, സംസ്ഥാനത്തെ കേരസമൃദ്ധ‍മാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തുടങ്ങിയത്. ഒരു വാർഡിൽ 75 തൈകൾ വീതം, വർഷം 15.75 ലക്ഷം തൈകൾ വിതരണം ചെയ്യണം. 50 ശതമാനം സബ്സിഡിയോടെയാണ് തൈ വിതരണം ചെയ്യുന്നത്. ആദ്യ വർഷങ്ങളിൽ ലഭിച്ച പിന്തുണ തുടന്നുള്ള വർഷങ്ങളിൽ ലഭിക്കാത്തതുമൂലമാണ് പദ്ധതി പാളിയത്.

7. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്തെ ഓണം വാരാഘോഷ സമാപന ചടങ്ങിൽ നിശ്ചല ദൃശ്യാവിഷ്കാരവുമായി കൃഷിവകുപ്പ്. സാധ്യമായ സ്ഥലത്ത് ഒരു കുടുംബത്തിന് വേണ്ടുന്ന വിഭവങ്ങൾ എങ്ങനെ വിളയിച്ചെടുക്കാം എന്നതിന്റെ ദൃശ്യാവിഷ്കാരമാണ് നടന്നത്. ഭക്ഷ്യസുരക്ഷയും സുരക്ഷിത ഭക്ഷ്യ ലഭ്യതയും ലക്ഷ്യമിട്ട് കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് ഞങ്ങളും കൃഷിയിലേക്ക്.

8. തിരുവനന്തപുരം നെ​ടു​മ​ങ്ങാ​ട് ഗ്രാ​മീ​ണ കാ​ർ​ഷി​ക മൊ​ത്ത വ്യാ​പാ​ര വി​പ​ണി​യി​ൽ ക​ർ​ഷ​ക​രുടെ പ​ട്ടി​ണി സമരം. വിപണിയിൽ കാ​ർ​ഷി​ക ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ത്തി​ക്കു​ന്നവർക്ക് മാസങ്ങളായി പ​ണം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് തിരുവോണദിനത്തിൽ സ​മ​രം നടന്നത്. 75 ല​ക്ഷം രൂ​പ​യാ​ണ് ക​ർ​ഷ​ക​ർ​ക്ക് കി​ട്ടാ​നു​ള്ള​ത്. പ​ണം ഓ​ണ​ത്തി​ന് മു​മ്പ് ന​ൽ​കു​മെന്ന് കൃ​ഷി​വ​കു​പ്പ് അറിയിച്ചെങ്കിലും കിട്ടിയില്ലെന്ന് കർഷകർ പറയുന്നു. ഹോ​ർ​ട്ടി​കോ​ർ​പാ​ണ് ക​ർ​ഷ​ക​രി​ൽ​നി​ന്ന്​ പ​ച്ച​ക്ക​റി​ക​ൾ ശേ​ഖ​രി​ക്കു​ന്ന​ത്. ആ​ഴ്ച​ തോറും ശേ​ഖ​രി​ക്കു​ന്ന പ​ച്ച​ക്ക​റി​യു​ടെ പ​ണം അ​ടു​ത്ത ആ​ഴ്ച​യി​ൽ നൽകണമെന്നായിരുന്നു വ്യ​വ​സ്ഥ. ക​ടം​വാ​ങ്ങി​യും പാ​ട്ട​ത്തി​ന്​ ഭൂ​മി​യെ​ടു​ത്തുമാണ് ഇവിടെ കർഷകർ കൃഷി ചെയ്യുന്നത്.

9. നേര്യമംഗലം കൃഷിഫാമിൽ നെടുനേന്ത്രൻ ടിഷ്യു കൾച്ചർ വാഴകൾ വിതരണം ചെയ്യാനൊരുങ്ങുന്നു. 25,000 വാഴത്തൈകളാണ് വിതരണം ചെയ്യുന്നത്. ഒരുകോടി ഫലവൃക്ഷത്തൈ വിതരണത്തിന്റെ ഭാഗമായാണ് ടിഷ്യു കൾച്ചർ ഇനം വാഴയും പരീക്ഷിക്കുന്നത്. വലിയകുലകളുടെ ലഭ്യത, വാഴക്കന്നുകളുടെ ഗുണനിലവാരം നഷ്ടപ്പെടാതിരിക്കുക തുടങ്ങിയവയാണ് നെടുനേന്ത്രൻ ടിഷ്യു കൾച്ചർ വാഴയുടെ പ്രത്യേകത. ഫാമിലെ കൗണ്ടർവഴിയും ജില്ലയിലെ എല്ലാ കൃഷിഫാമുകൾവഴിയും വിതരണം നടക്കും.

10. ഐഡിഎഫ് വേൾഡ് ഡയറി സമ്മിറ്റ് 2022ന് ഇന്ന് തുടക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര ക്ഷീരവികസനമന്ത്രി പർഷോത്തം രൂപാല എന്നിവർ പരിപാടിയിൽ മുഖ്യ അതിഥികളായി. ഗ്രേറ്റർ നോയിഡയിലെ ഇന്ത്യ എക്സ്പോ ആന്ഡ് മാർട്ടിലാണ് പരിപാടി നടക്കുന്നത്. 48 വർഷത്തിന് ശേഷമാണ് ഇത്തരമൊരു ഉച്ചകോടി ഇന്ത്യയിൽ നടത്തുന്നത്. 50-ലധികം രാജ്യങ്ങളിൽ നിന്നും 15000-ലധികം പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് മന്ത്രി പർഷോത്തം രൂപാല വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. ഉച്ചകോടി ഈ മാസം 15ന് സമാപിക്കും.

11. കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മൺസൂൺ പാത്തി അതിന്റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ട് മാറി സ്ഥിതി ചെയുന്നതാണ് മഴ തുടരാൻ കാരണം. ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരള-കർണാടക തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. എന്നാൽ ലക്ഷദ്വീപ് തീരങ്ങളിൽ മല്‍സ്യബന്ധനത്തിന് വിലക്കില്ല.

English Summary: Kudumbashree to prevent drug use in Kochi
Published on: 12 September 2022, 04:48 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now