ജലജീവന്‍മിഷന്‍ പദ്ധതിയുടെ നിര്‍വ്വഹണ സഹായ എജന്‍സിയായി ഇടുക്കി ജില്ലയിലെ 16 ഗ്രാമപഞ്ചായത്തുകളില്‍ കുടുംബശ്രിയെ നിയോഗിച്ചു. ഇതിന്റെ ഭാഗമായി പ്രസ്തുത പഞ്ചായത്തുകളിലെ മുഴുവന്‍ ഭവനങ്ങളിലേക്കും ടാപ്പുകളില്‍ ശുദ്ധ ജലവിതരണം ചെയ്യുന്നതിന് ഗ്രാമപഞ്ചായത്ത് സമിതികള്‍, ഗുണഭോക്താക്കള്‍ എന്നിവരെ സജ്ജമാക്കുന്നതിനും, നിര്‍വ്വഹണ ഏജന്‍സികള്‍ക്ക് ആവശ്യമായ സഹായം നല്‍കുന്നതിനും രണ്ട് തസ്തികകളിലേക്ക് കുടുംബശ്രീ ഇടുക്കി ജില്ലാ മിഷന്‍ ടീം ലീഡറാകാന്‍ താല്‍പര്യമുള്ളവിരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
സീനിയർ റെസിഡന്റ്, ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍, എന്നീ തസ്തികകളിൽ ഒഴിവുകൾ
എം.എസ്.ഡൗബ്ലു/എം.എ സോഷ്യോളജി ബിരുദാന്തരബിരുദം, ഗ്രാമ വികസന പദ്ധതിയുമായി ബന്ധപ്പെട്ട് 3 വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം. ജലവിതരണ പദ്ധതികളില്‍ ജോലി പരിചയം, ടുവിലര്‍ ലൈസന്‍സ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം.
ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം കുടുംബശ്രീ ജില്ലാ മിഷന്‍ സിവില്‍ സ്റ്റേഷന്‍, പൈനാവ് കുയിലിമല ഓഫീസില്‍ 2022 ഫെബ്രുവരി 15 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് എത്തിച്ചേരണം. ഇടുക്കി ജില്ലക്കാര്‍ക്ക് മുന്‍ഗണന. കരാര്‍ കാലാവധി 18 മാസം ആയിരിക്കും.
നാവിക സേനയിൽ ഷോർട്ട് സർവീസ് കമ്മീഷൻ ഓഫീസർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു
ടിം ലീഡര്‍ രണ്ട് പഞ്ചായത്തുകള്‍ക്ക് ഒരാള്‍ ആണെങ്കില്‍ ഒരു പഞ്ചായത്തില്‍ നിന്നും 8000 രൂപ വീതം നിശ്ചിതതുകയും കൂടാതെ അതാതു മാസത്തെ ടാര്‍ജറ്റ് പൂര്‍ത്തികരിക്കുന്ന മുറക്ക് 4500 രൂപയും ഉള്‍പ്പെടെ 12500 രൂപ ഒരു പഞ്ചായത്തില്‍ നിന്നും അനുവദിക്കും.
ഒരു പഞ്ചായത്ത് മാത്രമാണെങ്കില്‍ 10000 പഞ്ചായത്ത് രൂപ പ്രതിമാസ വേതനവും പുറമെ ടാര്‍ജറ്റ് പൂര്‍ത്തികരിക്കുന്ന മുറക്ക് ഇന്‍സെന്റീവായി 6000 രൂപയും ലഭിക്കും.