1. News

സീനിയർ റെസിഡന്റ്, ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍, എന്നീ തസ്തികകളിൽ ഒഴിവുകൾ

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ വിവിധ വിഭാഗങ്ങളിൽ സീനിയർ റെസിഡന്റിന്റെ താത്ക്കാലിക ഒഴിവുകളിലേയ്ക്ക് (കരാർ അടിസ്ഥാനത്തിൽ) അപേക്ഷകൾ ക്ഷണിച്ചു. അനസ്‌തേഷ്യോളജി-1, റേഡിയോ ഡയഗ്‌നോസിസ്-1, ന്യൂക്ലിയർ മെഡിസിൻ-2, സർജിക്കൽ സർവ്വീസസ് (ഗൈനക്കോളജിക്കൽ ഓങ്കോളജി)-1, പത്തോളജി-2 എന്നിങ്ങനെയാണ് ഒഴിവുകൾ.

Meera Sandeep
Vacancies in the posts of Senior Resident, Guest Instructor, etc.
Vacancies in the posts of Senior Resident, Guest Instructor, etc.

റീജിയണൽ ക്യാൻസർ സെന്ററിൽ സീനിയർ റെസിഡന്റ്

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ വിവിധ വിഭാഗങ്ങളിൽ സീനിയർ റെസിഡന്റിന്റെ താത്ക്കാലിക ഒഴിവുകളിലേയ്ക്ക് (കരാർ അടിസ്ഥാനത്തിൽ) അപേക്ഷകൾ ക്ഷണിച്ചു.

അനസ്‌തേഷ്യോളജി-1,
റേഡിയോ ഡയഗ്‌നോസിസ്-1,
ന്യൂക്ലിയർ മെഡിസിൻ-2,
സർജിക്കൽ സർവ്വീസസ് (ഗൈനക്കോളജിക്കൽ ഓങ്കോളജി)-1,
പത്തോളജി-2 എന്നിങ്ങനെയാണ് ഒഴിവുകൾ.

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 14.  കൂടുതൽ വിവരങ്ങൾക്ക്: www.rcctvm.gov.in.

ദോഹയിലെ പ്രമുഖ സ്‌കൂളിലേക്ക് നോർക്ക റൂട്ട്‌സ് വഴി നിയമനം

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്;  ഇന്റര്‍വ്യൂ ഫെബ്രുവരി 2ന്

കളമശേരി ഗവ വനിത ഐടിഐ യിലെ എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനുളള ഇന്റര്‍വ്യൂ  ഫെബ്രുവരി രണ്ടിന് രാവിലെ  11-ന് നടക്കും. യോഗ്യതയുളള ഉദ്ദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2544750.

യോഗ്യത എംബിഎ/ ബിബിഎ/സോഷ്യോളജിയില്‍ ബിരുദം/സോഷ്യല്‍ വെല്‍ഫെയര്‍/അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള സാമ്പത്തിക ശാസ്ത്രം/രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം. ഇംഗ്ലീഷ് സംസാരിക്കുന്നതിനുളള കഴിവും, കമ്പ്യൂട്ടര്‍ പരിജ്ഞാനം.

സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിലെ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ അംഗത്തെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ ഒരു അംഗത്തിന്റെ ഒഴിവിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയും യോഗ്യതാ വിവരങ്ങളും www.gad.kerala.gov.in, www.prd.kerala.gov.in, www.highcourtofkerala.nic.in, www.keralaadministrativetribunal.gov.in എന്നിവയിൽ ലഭിക്കും. അപേക്ഷകൾ ഫെബ്രുവരി 18നകം പ്രിൻസിപ്പൽ സെക്രട്ടറി, പൊതുഭരണ വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം. കേന്ദ്ര, സംസ്ഥാന സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്നവർ ബന്ധപ്പെട്ട അധികാരി മുഖേനയായിരിക്കണം അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷാ കവറിന് പുറത്ത് ആപ്‌ളിക്കേഷൻ ഫോർ ദ പോസ്റ്റ് ഓഫ് അഡ്മിനിസ്‌ട്രേറ്റീവ് മെമ്പർ, കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ എന്ന് എഴുതിയിരിക്കണം.

English Summary: Vacancies in the posts of Senior Resident, Guest Instructor, etc.

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds