പ്രകൃതി ദുരന്തം മൂലം വീടും ഭൂമിയും നഷ്ടപ്പെട്ട കൊക്കയാറിലെ ദുരിത ബാധിതര്‍ക്ക് സഹായമെത്തിച്ച് ഇടവെട്ടി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍. താല്‍ക്കാലികമായി താമസിക്കുന്ന ക്യാമ്പുകളില്‍ നിന്നും വീടുകളിലേക്ക് മടങ്ങുന്നവര്‍ക്കായാണ് കുടുംബശ്രീയുടെ സഹായമെത്തുക.
ദുരിതബാധിതര്‍ ഭവനങ്ങളിലേക്ക് മടങ്ങി എത്തുമ്പോള്‍ അത്യാവശ്യമായി ഉപയോഗിക്കേണ്ട വസ്ഥുക്കളാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ സ്വരൂപിച്ച് നല്‍കുന്നത്. ഇതിനായി ജില്ലാ കുടുബശ്രീ മിഷനില്‍ നിന്നും അവശ്യ വസ്ഥുക്കളുടെ പട്ടിക ജില്ലയിലെ എല്ലാ സിഡിഎസുകള്‍ക്കും നല്‍കിയിട്ടുണ്ട്. കുടുംബശ്രീ അംഗങ്ങളില്‍ നിന്നും വാര്‍ഡ് തലത്തില്‍ സ്വരൂപിക്കുന്ന പണം ഉപയോഗിച്ചാണ് സാധനങ്ങള്‍ വാങ്ങിയത്. അരി, സോപ്പ്, എണ്ണ, റൂം ക്ലീനര്‍, സാനിട്ടൈസര്‍, ഉപ്പ്, വിവിധയിനം മസാലപ്പൊടികള്‍, പ്ലേറ്റ്, അരിപ്പ, തവി ഉള്‍പ്പെടെ അടുക്കള ഉപകരണങ്ങള്‍, പേസ്റ്റ്, ബ്രഷ്, സാനിട്ടറി പാഡ് എന്നിവ ഉള്‍പ്പെടുത്തിയ 33 ഇനങ്ങളടങ്ങിയ കിറ്റുകളാണ് തയ്യാറാക്കിയിരിക്കുന്നത്.
എല്ലാ വസ്‌തുക്കളും ഉള്‍പ്പെടുത്തിയ കിറ്റ് അതാത് സിഡിഎസുകളില്‍ നിന്നും ജില്ലാ മിഷനില്‍ നിന്നുള്ള വാഹനത്തിലെത്തി ശേഖരിക്കും. ഇവ കൊക്കയാര്‍ സിഡിഎസ് ഓഫീസിലാണ് സൂക്ഷിക്കുക. ഇവിടെ നിന്നും അര്‍ഹരായവരെ കണ്ടെത്തി കിറ്റ് കൈമാറും.
ഇടവെട്ടി ഗ്രാമപഞ്ചായത്തില്‍ നടത്തിയ ചടങ്ങില്‍ പ്രസിഡന്റ് ഷീജാ നൗഷാദ് കുടുംബശ്രീ അംഗങ്ങളില്‍ നിന്ന് കിറ്റ് ഏറ്റുവാങ്ങി ജില്ലാ മിഷന് കൈമാറി. യോഗത്തില്‍ വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ താഹിറ അമീര്‍, ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ മോളി ബിജു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ലത്തീഫ് മുഹമ്മദ്, ബിന്‍സി മാര്‍ട്ടിന്‍, സെകട്ടറി അബ്ദുല്‍ സമദ്, ഫിഷറീസ് കോഡിനേറ്റര്‍ അമീര്‍ വാണിയപ്പുരയില്‍, റിസോഴ്‌സ് പേഴ്‌സണ്‍ മുഹമ്മദ് ഷിബിലി, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രാജമ്മ ബാബു, മെമ്പര്‍ സെക്രട്ടറി യൂസഫ്, അക്കൗണ്ടന്റ് ഫൗസിയ എന്നിവര്‍ സംസാരിച്ചു.
കുടുംബശ്രീയുടെ കേരള ചിക്കന്‍ ഔട്ലെറ്റ് തൂണേരിയിലും പ്രവർത്തനമാരംഭിച്ചു
യുവ കേരളം - കുടുംബശ്രീയുടെ സൗജന്യ തൊഴിൽപരിശീലനം