Updated on: 18 November, 2022 8:51 PM IST
ജൈവ വൈവിധ്യങ്ങളെ തൊട്ടറിയാൻ പക്ഷിനിരീക്ഷണ ക്ലാസുമായി കുമ്പളം ഗ്രാമ പഞ്ചായത്ത്

എറണാകുളം: ജൈവ വൈവിധ്യങ്ങളെ തൊട്ടറിയാനും അവയുടെ ജീവിത ക്രമവുമായി ബന്ധപ്പെട്ട് പഠിക്കുവാനുമായി  പക്ഷി നിരീക്ഷണ ക്ലാസുകളുടെ പരമ്പര അവതരിപ്പിക്കുകയാണ് കുമ്പളം ഗ്രാമപഞ്ചായത്ത്. നവംബർ 19 ശനിയാഴ്ച 3ന് കെ.ബാബു എം.എൽ.എ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. 

ബന്ധപ്പെട്ട വാർത്തകൾ: വീടിനകത്തും വീടിനോടു ചേർന്നുമുള്ള ജൈവവൈവിധ്യത്തെ കണ്ടെത്തൽ - ഫോട്ടോഗ്രാഫി മത്സരം

കുമ്പളം ഗ്രാമപഞ്ചായത്ത്, കൊച്ചി നേച്ചർ കൺസർവേഷൻ സൊസൈറ്റി, മഹാരാജാസ് ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ, ഫ്രണ്ട്‌സ് ഓഫ് പി.ടി & നേച്ചർ, അംബാസഡേഴ്‌സ് റെസിഡൻസ്, റൊട്ടറി ക്ലബ്‌ ഓഫ് കൊച്ചി - സൗത്ത് എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കുമ്പളം ഗ്രാമ പഞ്ചായത്തിനെ ടൂറിസം ഭൂപടത്തിന്റെ ഭാഗമാക്കുക, ഗ്രാമത്തിന്റെ പ്രകൃതി ഭംഗിയും, ജൈവ വൈവിധ്യങ്ങളെയും തൊട്ടറിയാൻ അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച  പരിപാടി എല്ലാ മാസവും നടത്തുവാനാണ് ഉദ്ദേശിക്കുന്നത്. കൂടാതെ വിനോദ സഞ്ചാരികൾക്ക് പ്രത്യേക ക്ലാസ്സുകളും  കായൽ യാത്രകളും  ഒരുക്കി കുമ്പളത്തെ ലോകത്തോട് അടുപ്പിക്കുവാനുള്ള പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്.

ഉദ്ഘാടനത്തോനോടനുബന്ധിച്ച് കുമ്പളം ഗ്രാമ പഞ്ചായത്തിലെ സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 10 കുട്ടികൾക്ക് നേച്ചർ സൊസൈറ്റി മെമ്പർ ഹരികുമാർ മാന്നാർ, ജയ കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള ക്ലാസും ഫീൽഡ് ടൂറും ഒരുക്കിയിട്ടുണ്ട്.

ചടങ്ങിൽ കുമ്പളം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്  കെ എസ് രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. കേരള സർക്കാർ സ്പെഷ്യൽ ഓഫീസർ ഓൺ ഡ്യൂട്ടി വേണു രാജാമണി മുഖ്യഥിതിയാകും. എം.എം ഫൈസൽ, ആതിര ശ്രീജേഷ്, വി.ഒ ജോണി, അഡ്വ. ജോളി ജോൺ, അഡ്വ.സാജൻ മണാലി, സി.ഐ.സി.സി. ജയചന്ദ്രൻ, ഡോ.അനൂപ് ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുക്കും.

English Summary: Kumbalam gram panchayat with bird watching class to touch biodiversity
Published on: 18 November 2022, 08:25 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now