Updated on: 4 December, 2020 11:19 PM IST
കുട്ടനാട്ടിലെ പാടശേഖരങ്ങളിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമൻ.
ആലപ്പുഴ :കുട്ടനാട്ടിലെ പാടശേഖരങ്ങളിൽ നിന്ന് തടസംകൂടാതെ തന്നെ നെല്ല് സംഭരണം പൂർത്തിയാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമൻ.  കുട്ടനാട്ടിലെ നെടുമുടി പഞ്ചായത്തിലെ പുളിക്കകാവ് പാടശേഖരത്തിലെ നെല്ലുസംഭരണം  സന്ദർശിച്ചു സംസാരിക്കുകയായിരുന്നു  അദ്ദേഹം.
ആറ് മാസത്തേക്ക് മില്ലുടമകളുമായി കരാർ ഉണ്ട്. മില്ലുടമകളുടെ പ്രധാന ആവശ്യങ്ങളെല്ലാം അംഗീകരിച്ചതിനാൽ  52 സ്വകാര്യമില്ലുകളും നെല്ല് എടുക്കാൻ കരാറായിട്ടുണ്ട്. എന്നാൽ നെല്ലിന് കൂടുതൽ കിഴിവ് നൽകില്ല. പാടശേഖരസമിതി ഭാരവാഹികൾക്ക് ഒപ്പം ഉദ്യോഗസ്ഥരും മേൽനോട്ടത്തിൽ  നെല്ല് സംഭരിക്കും .
ജില്ലാ കളക്ടർ എ അലക്സാണ്ടർ, പാഡി മാർക്കറ്റിംഗ് ഓഫീസർമാരായ രാജേഷ് കുമാർ, മായ ഗോപാലകൃഷ്ണൻ,കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ രമ ദേവി, നെടുമുടി കൃഷി ഓഫീസർ പ്രദീപ്‌ എന്നിവർ മന്ത്രിയോടൊപ്പം പാടശേഖരം സന്ദർശിച്ചപ്പോൾ
മില്ലുടമകൾക്ക് നൽകാനുള്ള നഷ്ടപരിഹാര കുടിശിക കോടതി നിർദേശപ്രകാരമായിരിക്കും  നൽകുക. മില്ലുടമകൾ മാറിനിന്നപ്പോഴാണ് സഹകരണ സംഘങ്ങളെ സംഭരണം ഏൽപ്പിക്കുന്ന കാര്യം സർക്കാർ ആലോചിച്ചതെന്നും ഉടൻ തന്നെ തന്നെ നെല്ലുസംഭരണം പൂർത്തിയാക്കുമെന്നും  ഭക്ഷ്യ -സിവിൽ സപ്ലൈസ് മന്ത്രി പി  തിലോത്തമൻ പറഞ്ഞു. 
ജില്ലാ കളക്ടർ എ അലക്സാണ്ടർ, പാഡി മാർക്കറ്റിംഗ് ഓഫീസർമാരായ രാജേഷ് കുമാർ, മായ ഗോപാലകൃഷ്ണൻ,കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ രമ ദേവി, നെടുമുടി കൃഷി ഓഫീസർ പ്രദീപ്‌ എന്നിവർ മന്ത്രിയോടൊപ്പം പാടശേഖരം സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :പാടശേഖരങ്ങളിലെ വിളവെടുപ്പും നെല്ലുസംഭരണവും സുഗമമാക്കാന്‍ തീരുമാനം
#Agriculture #Paddy #Kuttanadu #Supplyco #Civilsupplies
English Summary: Kuttanad paddy procurement to be completed without any hindrance: Minister P Thilothaman
Published on: 29 October 2020, 07:50 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now