കുടുംബശ്രീ കുടുംബാംഗങ്ങൾക്ക് വിദ്യാശ്രീ പദ്ധതിയിലൂടെ കുറഞ്ഞ വിലയ്ക്ക് ലാപ്പ്ടോപ്പ് ലഭ്യമാക്കുന്നത് വഴി സാധാരണക്കാർക്ക് ഡിജിറ്റൽ സൗകര്യങ്ങളുടെ അന്തരം ഇല്ലാതായി.
ഓൺലൈൻ പഠനം സർവ സാധാരമായ ഈ സാഹചര്യത്തിൽ എല്ലാ കുടുംബങ്ങളിലേക്കും അവരവരുടെ ബജറ്റിൽ ഒതുങ്ങന്ന ലാപ്പ്ടോപ്പ് ഓൺലൈൻ പഠനത്തിനായി ലഭ്യമാക്കുക വഴി ഒരു മികച്ച മാതൃക സൃഷ്ടിക്കുക എന്നതാണ് വിദ്യാശ്രീ ലാപ്പ്ടോപ്പ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
കുടുംബശ്രീയും KSFE യും സംയുക്തമായി നടപ്പിലാക്കുന്ന വിദ്യാശ്രീ ചിട്ടി സ്‌കീം 500 രൂപ വീതം 30 മാസ തവണകളായാണ് അടക്കേണ്ടത്. 500 രൂപ വീതം 3 തവണ അടച്ചു ചിട്ടി സ്‌കീമിൽ ചേർന്ന അംഗങ്ങൾക്ക് ലാപ്പ്ടോപ്പ് ലഭ്യമാക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ചു.
1.44 ലക്ഷം കുടുംബശ്രീ അംഗങ്ങൾ വിദ്യാശ്രീ ചിട്ടി സ്‌കീമിൽ ഇതിനാൽ ചേർന്നിട്ടുണ്ട്. ഐ ടി മിഷൻ മുഖേന 4 കമ്പനികളെ എംപാനൽ ചെയ്തിട്ടുണ്ട്.
Acer,Lenova,HP,Coconics എന്നീ കമ്പനികളുടെ ലാപ്പ്ടോപ്പുകളാണ് നിലവിൽ പദ്ധതി മിഖേന വിതരണം ചെയ്യുന്നത് .