തൊടുപുഴ കാഡ്‌സിന്റെ നേതൃത്വത്തിൽ ആരംഭിച്ച വില്ലജ് സ്‌ക്വയറിൽ സംരംഭങ്ങൾ, മൂല്യവർധിത ഉത്പന്നങ്ങൾ എന്നിവ വാണിജ്യാടിസ്ഥാനത്തിൽ വിപണനം ചെയ്യുന്നതിനായി സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ സൗകര്യം പ്രയോജനപ്പെടുത്തിയാണ് കർഷകരുടെ കയ്യിൽ നിന്നും സംഭരിച്ച പച്ചക്കപ്പയിൽ നിന്നും ശേഖരിച്ച 725 കിലോ പച്ചക്കപ്പ ഉണക്കിയെടുത്തത്.
725 കിലോ കപ്പ പ്രോസസ്സ് ചെയ്തു കഴിഞ്ഞപ്പോൾ 210 കിലോ ഉണക്കക്കപ്പയാണ് ലഭിച്ചത്. ഈ ഉൽപന്നം കർഷകനായ ശ്രീ തോമസ് മാത്യു ഡയറക്ടർ ഇൻ ചാർജ് ശ്രീ. വി.പി. സുകുമാരനിൽനിന്ന് ഏറ്റുവാങ്ങുന്നു. കാഡ്സ് പ്രസിഡൻറ് ശ്രീ. ആൻറണി കണ്ടിരിക്കൽ, ഡയറക്ടർമാരായ ശ്രീ ജേക്കബ് മാത്യു, ശ്രീ. ഷീന അലോഷി, ശ്രീ. അലോഷി ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു.
പ്രോസസ് ചെയ്ത കപ്പയുടെ ലാഭ വിവര കണക്ക് ചുവടെ ചേർക്കുന്നു.
സംഭരിച്ച പച്ചകപ്പ:725kg X 10=7250/-
പ്രോസസ്സിംഗ് ചാർജ്: 725 X 11.5=8337.5/-
Total amount: 15587.5/-
KADS പ്രഖ്യാപിച്ച അടിസ്ഥാന വില 90/- പ്രകാരം കർഷകന് ലഭിച്ചത് 18900/-
വാല്യൂ അഡിഷൻ വഴി കർഷകന് ലഭിച്ച അധിക വില: 3312.5/-
ജൈവ സർട്ടിഫൈഡ് നാടൻ കാർഷികോല്പന്നങ്ങൾ രാജ്യം മുഴുവൻ വിതരണം ചെയ്യാൻ കഴിയുന്ന നെറ്റ്വർക്ക് സംവിധാനമുള്ള ജൈവ കലവറ, നാടൻ പാൽ, മൽസ്യ മാംസ വിപണത്തിനായി ഹൈടെക് സംവിധാനം എന്നിവ ഒരുക്കിയ KADS ൽ. കേരളത്തിലാദ്യമായി ബ്രാൻഡ് ചെയ്ത വിത്തുകളും നടീൽ വസ്തുക്കളും ലഭിക്കുന്ന നഴ്സറികളുടെ സൂപ്പർ മാർക്കറ്റ്. വിവിധ വിഷയങ്ങളിൽ സമഗ്ര പരിശീലനത്തിനായി ഹരിത പാഠശാല , പ്രഭാത സവാരിക്കും വ്യായാമത്തിനായി 400 മീറ്റർ ഹരിത വീഥി എന്നിവ ഒരുക്കിയിട്ടുണ്ട്.
പരമ്പരാഗത ഭക്ഷ്യ സംസ്കാരത്തിന്റെ പുനരാവിഷ്കരണമായ കപ്പ ചക്ക ഭക്ഷണശാല, അക്വാപോണിക്സ് കൃഷിക്കായി പ്രത്യേക വിഭാഗം, വൈകുന്നേരങ്ങളിൽ ഒത്തുചേരാനും കലാപ്രകടനങ്ങൾക്കുമായി ഹരിത വേദിയും 27 ഞാറ്റുവേല തറകളും ഒരുമിച്ചു ഒരുങ്ങുന്ന കാഡ്‌സ് വില്ലജ് സ്‌ക്വയർ 2020 ഡിസംബർ 21നാണ് കേരളത്തിന് സമർപ്പിച്ചത് . ഇവിടെ , കയറ്റുമതി ചെയ്യാൻ പാകത്തിൽ ഉത്പന്നങ്ങൾ പാക്ക് ചെയ്ത് സംഭരിക്കാൻ കഴിയും.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :തൊടുപുഴ കാഡ്‌സ് സംരംഭകരെ ക്ഷണിക്കുന്നു.