News

പച്ചക്കറി കൃഷി വ്യാപനത്തിൽ വീട്ടുപച്ച പദ്ധതിയുമായി തൊടുപുഴ കാഡ്‌സ് സൊസൈറ്റി

KADS Society Thodupuzha/ Veettupacha

പച്ചക്കറി കൃഷി വ്യാപനത്തിനും വിപണി ഉറപ്പു വരുത്തുന്നതിനുമായി കാഡ്‌സ് വിത്തുബാങ്കിന്റെ നേതൃത്വത്തിൽ ആയിരം വീടുകളിൽ വീട്ടുപച്ച പദ്ധതിക്ക് ചിങ്ങം 1 നു തുടക്കം കുറിക്കും. തൊടുപുഴ നഗരസഭയിലും അനുബന്ധ പഞ്ചായത്തുകളായ കുമാരമംഗലം, മണക്കാട് , മുട്ടം, ഇടവെട്ടി , കരിമണ്ണൂർ എന്നീ പഞ്ചായത്തുകളിലാണ് വീട്ടുപച്ച ആരംഭിക്കുന്നത്. പച്ചക്കറി കൃഷിക്കാവശ്യമായ 20 ഗ്രോ ബാഗുകൾ, 1 ചാക്ക് ചാണകം, അല്ലെങ്കിൽ 10 കിലോ മണ്ണിര കംപോസ്റ്, 4 കിലോ എല്ലുപൊടി, 2 കിലോ വേപ്പിൻപിണ്ണാക്ക്, 9 കിലോ ചകിരിച്ചോറ്., 2 കിലോ ഡോളോമൈറ്റ് , 5 തരം പച്ചക്കറി തൈകൾ ( ഇഷ്ടമുള്ളത് വീട്ടുകാർക്ക് തെരഞ്ഞെടുക്കാം) എന്നിവയടങ്ങുന്ന ഒരു കിറ്റാണ് നൽകുന്നത്. 30% സബ്സിഡിയോടുകൂടി നടപ്പാക്കുന്ന ഈ പദ്ധതിയിൽ സബ്‌സിഡി കഴിച്ചു 1000 രൂപ നൽകിയാൽ മതിയാകും.

Thodupuzha KADS Office Bearers

Thodupuzha KADS Society President Antony Kandiirkkal and office bearers

ചിങ്ങം 1 മുതൽ ( ആഗസ്ത് 17 മുതൽ)ഈ മാസം 30 വരെയുള്ള മകം ഞാറ്റുവേല കാലത്താണ് കിറ്റിന്റെ വിതരണം. മൂന്നു വർഷം വരെ ഈ കിറ്റുപയോഗിച്ചു പച്ചക്കറി കൃഷി ചെയ്യാം. വീട്ടാവശ്യം കഴിഞ്ഞുണ്ടാകുന്ന ഉത്പന്നങ്ങൾ എത്ര കുറഞ്ഞ തൂക്കം ആണെങ്കിലും വിപണി വിലയിൽ നിന്നും 20 % ശതമാനം അധിക വില നൽകി കാഡ്‌സ് വിത്തുബാങ്കിൽ സംഭരിക്കുകയും ചെയ്യും. മണ്ണ് ലഭ്യമല്ലാത്തവർക്കു മുൻകൂട്ടി അറിയിച്ചാൽ മണ്ണും നൽകും. റസിഡന്റ്‌സ് അസോസിയേഷനുകൾ, സന്നദ്ധ സംഘടനകൾ , സ്ഥാപനങ്ങൾ തുടങ്ങിയവയുടെ നേതൃത്വത്തിലും വീട്ടുപച്ച പദ്ധതിയിലേക്കു സഹകരിക്കാവുന്നതാണ് എന്ന് കാഡ്‌സ് പ്രസിഡന്റ് ആന്റണി കണ്ടിരിക്കൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി ബന്ധപ്പെടേണ്ട ഫോൺ നമ്പർ 9539674233.

Veettupacha inauguration

The kit will be distributed during the Makam planting season from Chingam 1 (August 17) to the 30th of this month. Vegetables can be grown with this kit for up to three years. KADS Seed Bank will store the finished home products at a discount of 20% from the market price, no matter how small the weight. Soil will be provided to those who do not have access to soil in advance. Residents' Associations, Voluntary Organizations and Institutions can also co-operate in the green project.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കിസ്സാൻ ക്രെഡിറ്റ് കാർഡിന്റെ പ്രയോജനം കാർഷിക അനുബന്ധ മേഖലയിൽ കൂടി ലഭിക്കും.അതും നമ്മുടെ സഹകരണ സംഘങ്ങൾ വഴി.

#Keral#Thodupuzha#KADS#Farmer#Agriculture#FTB


English Summary: Thodupuzha KADS Society with Home Green Project in Vegetable Cultivation Extension

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine