തിരുവനന്തപുരം: വീടുകളില്‍ പ്രകാശം പരത്താന്‍ കെഎസ്‌ഇബി നല്‍കും എല്‍ഇഡി ബള്‍ബുകള്‍. ‘ഫിലമെൻ്റ് രഹിത കേരളം’ പദ്ധതിയുടെ ഭാഗമായി ഗാര്‍ഹിക ഉപയോക്താക്കള്‍ക്കുള്ള എല്‍ഇഡി ബള്‍ബ് വിതരണം നവംബറില്‍ ആരംഭിക്കും. വില തീരുമാനമായിട്ടില്ല.
ആദ്യഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്ത 13 ലക്ഷം വീടുകളിലാണ് ബള്‍ബുകള്‍ വിതരണം ചെയ്യുക. ഒരു കോടി ബള്‍ബുകള്‍ വിതരണം ചെയ്യാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. എല്‍ഇഡിയിലേക്ക് മാറുന്നതിലൂടെ വൈദ്യുതി ഉപഭോഗം താഴും. സ്വാഭാവികമായും മുന്‍കാലത്തേക്കാള്‍ വൈദ്യുതി ബില്ലില്‍ കുറവുണ്ടാകും.
ഇത്തരത്തില്‍ ലാഭിക്കുന്ന തുകയിലൂടെ എല്‍ഇഡി ബള്‍ബിൻ്റെ തിരിച്ചടവ് കണ്ടെത്താന്‍ ഉപയോക്താവിന് സാധിക്കും. ഒമ്പത് വാട്ടിൻ്റെ എല്‍ഇഡി ആണ് നല്‍കുന്നത്.
ഫിലമെൻ്റ് രഹിത കേരളം
വൈദ്യുതി ലാഭിക്കുക, പരിസ്ഥിതി മലിനീകരണം കുറയ്ക്കുക എന്നീ ലക്ഷ്യത്തോടെ കെ എസ് ഇ ബി ആവിഷ്കരിക്കരിച്ചതാണ് ഫിലമെൻ്റ് രഹിത കേരളം പദ്ധതി. സംസ്ഥാനത്തെ മുഴുവൻ ഗാർഹിക ഉപഭോക്താക്കളുടെയും ഫിലമെൻ്റ് ബൾബുകൾ മാറ്റി പകരം എൽ ഇ ഡി നൽകുന്ന പദ്ധതിയാണിത്. നീക്കം ചെയ്യുന്നവ പരിസ്ഥിതി മലിനീകരണത്തിനിടയാക്കാതെ എനർജി മാനേജ്‌മെൻ്റ് സെൻ്റർ ഏറ്റെടുത്ത് സംസ്കരിക്കും.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :റേഷൻ കാർഡ് ഉടമകൾക്ക് ലോക്ക്ഡൗൺ കഴിഞ്ഞാലും പിഎംജികെപിക്ക് കീഴിൽ അഞ്ച് കിലോ അരിയും ഒരു കിലോ പയർവർഗ്ഗവും സൗജന്യമായി ലഭിക്കും; എങ്ങനെയെന്നറിയുക
#Electricity #Environment #LEDBulb #Krishi #Agriculture #FTB